Soap And Onion On Mixi Tips : വീട്ടിലുള്ള സാധനങ്ങൾ മാത്രം ഉപയോഗപ്പെടുത്തി കടകളിൽ നിന്നും ഉയർന്ന വില കൊടുത്ത് വാങ്ങുന്ന പല ഉൽപ്പന്നങ്ങളും ഉണ്ടാക്കിയെടുക്കാൻ സാധിക്കുമെന്നത് പലർക്കും അറിയുന്നുണ്ടാവില്ല. അത്തരത്തിലുള്ള ചില പ്രത്യേക കൂട്ടുകളുടെ ചേരുവകൾ വിശദമായി മനസ്സിലാക്കാം. മിക്ക വീടുകളിലും ഹോർലിക്സ് കടകളിൽ നിന്നും വാങ്ങുന്ന പതിവായിരിക്കും ഉണ്ടാവുക. എന്നാൽ അതിനു പകരമായി ഹോർലിക്സ് വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാൻ സാധിക്കും.
അതിനായി ഒരു ബൗളിലേക്ക് ഗോതമ്പ് മണി ഇട്ട ശേഷം അത് മുങ്ങിക്കിടക്കാൻ ആവശ്യമായ വെള്ളമൊഴിച്ച് കൊടുക്കുക. ഇത് കുറഞ്ഞത് 12 മണിക്കൂർ കുതിരാനായി ഇടണം. ശേഷം അത് അരിച്ചെടുത്ത് ഒരു തുണിയിൽ കെട്ടി വയ്ക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുമ്പോൾ ചെറിയ രീതിയിലുള്ള മുളകൾ ഗോതമ്പ് മണികളിൽ വന്നു തുടങ്ങുന്നതാണ്. അപ്പോൾ അത് എടുത്ത് ഒരു പാനിലേക്ക് ഇട്ട ശേഷം ചെറിയ ചൂടിൽ നല്ലതുപോലെ വറുത്തെടുക്കുക.
ശേഷം അതേ പാനിൽ 6 ബദാം കൂടി വറുത്തെടുത്ത് മാറ്റിവയ്ക്കുക. ഇത് രണ്ടും മിക്സിയുടെ ജാറിലേക്ക് ഇട്ട് പൊടിച്ചെടുക്കുക. ഇതൊന്ന് അരിച്ചെടുത്ത ശേഷം അതിലേക്ക് മധുരത്തിന് ആവശ്യമായ പഞ്ചസാരയും കുറച്ച് പാൽപ്പൊടിയും കൂടി ചേർത്ത് മിക്സ് ചെയ്താൽ നല്ല രുചിയുള്ള ഹോം മെയ്ഡ് ഹോർലിക്സ് റെഡിയാക്കാവുന്നതാണ്. അതു പോലെ വീട്ടിലുള്ള പാറ്റ,പല്ലി, ഈച്ച എന്നിവയുടെ ശല്യം ഒഴിവാക്കാനുള്ള സൊല്യൂഷനും വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാവുന്നതാണ്.
അതിനായി അത്യാവശ്യം വലിപ്പമുള്ള ഒരു സവാള തോല് കളഞ്ഞെടുത്ത് ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക. ശേഷം ഒരു ഡെറ്റോൾ സോപ്പ് എടുത്ത് ഗ്രേറ്റ് ചെയ്ത് വക്കുക. ഇത് രണ്ടും മിക്സിയുടെ ജാറിൽ ഇട്ട് നല്ലതുപോലെ അരച്ചെടുക്കുക. ആ ലിക്യുഡ് ഒരു കുപ്പിയിലേക്ക് അരിച്ചെടുത്ത് പാറ്റ,പല്ലി എന്നിവയുടെ ശല്യമുള്ള ഭാഗങ്ങളിൽ സ്പ്രേ ചെയ്തു കൊടുക്കാവുന്നതാണ്. ഇത്തരം കൂടുതൽ ഉപകാരപ്രദമായ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്. Video Credit : Pachila Hacks