Sithara Krishnakumar shared post goes viral latest : മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട ഗായികമാരിൽ ഒരാൾ തന്നെയാണ് സിത്താര കൃഷ്ണകുമാർ. താരം പങ്കുവെക്കുന്ന ഓരോ വാർത്തകളും വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാണ്. പങ്കുവെക്കപ്പെടുന്ന പോസ്റ്റുകളിലെ ക്യാപ്ഷൻ തന്നെയാണ് അവയെ വ്യത്യസ്തമാക്കുന്നതും.
സിത്താരയും വിധുപ്രതാഭന്റെ കുടുംബവും തമ്മിലുള്ള സൗഹൃദം ആരാധകർ ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചിട്ടുള്ളത്. ആർക്കും അസൂയ ജനിപ്പിക്കും വിധത്തിലാണ് ഇവരുടെ കൂട്ടുകെട്ട്. ഇപ്പോൾ ഇതാ വിധുവിന്റെ ഭാര്യാ ദീപ്തിക്ക് പിറന്നാൾ ആശംസകളറിയിച്ഛ് സിത്താര പങ്കുവെച്ച ഫോട്ടോയും അതിന് താരം കൊടുത്ത അടിക്കുറിപ്പുമാണ് വൈറലായിരിക്കുന്നത്.
താരത്തിന്റെ എല്ലാ കാര്യങ്ങളും തുറന്നുപറയുന്ന ഏറ്റവും കൂട്ടായ സുഹൃത്തായ ദീപ്തിക്ക് ഇതിലും മനോഹരമായി വാക്കുകളിലൂടെ സിതാരയ്ക്ക് ആശംസകൾ നൽകാൻ കഴിയില്ല .”നിന്നെപ്പോലെ നല്ല മനസ്സുള്ള മനുഷ്യർ ഈ ലോകത്തെ മികച്ച ഇടമാക്കി മാറ്റുന്നു. ഈ സജീഷും വിധു പ്രതാപും സമ്മതിച്ചിരുന്നെങ്കിൽ നിന്നെ ഞാൻ മിനിമം മൂന്ന് പ്രാവശ്യം കല്യാണം കഴിച്ചേനേ.
ദീപ്തിമോളെ… പോരുന്നോ എന്റെ കൂടെ!” എന്നു പറഞ്ഞുകൊണ്ടാണ് സിത്താര ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ച കുറിപ്പ് അവസാനിപ്പിക്കുന്നത്. സിതാരയുടെ കുറുപ്പിന് താഴെ വിധുപങ്കുവെച്ച രസകരമായ ഒരു കമന്റ് പ്രേക്ഷകന്റെ മനസ്സിൽ ചിരി പടർത്തുന്നു” മൂന്നുതവണ മൊഴി ചൊല്ലാൻ ആണോ മൂന്നുതവണ കെട്ടുന്നത് ”എന്നായിരുന്നു ഇതിനോടുള്ള വിധുപ്രതാപിന്റെ പ്രതികരണം.