Simple Method to clean Clam Meat : കക്ക ഉപയോഗിച്ചുള്ള വിഭവങ്ങൾ കഴിക്കാൻ മിക്ക ആളുകൾക്കും വളരെയധികം താല്പര്യമുണ്ടായിരിക്കും. എന്നാൽ കക്ക വീട്ടിൽ കൊണ്ടുവന്ന് വൃത്തിയാക്കി ഉപയോഗിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ലാത്തത് കൊണ്ട് തന്നെ പലരും അതിന് മിനക്കെടാറില്ല. അതേസമയം വളരെ എളുപ്പത്തിൽ കക്ക വൃത്തിയാക്കി എടുത്ത് അത്
എങ്ങനെ ഒരു രുചികരമായ വിഭവമാക്കി മാറ്റാമെന്ന് വിശദമായി മനസ്സിലാക്കാം. കക്ക വൃത്തിയാക്കി എടുക്കാനായി ആദ്യം തന്നെ അത് വെള്ളത്തിൽ ഇട്ട് രണ്ടോ മൂന്നോ തവണ നന്നായി കഴുകിയെടുക്കുക. ശേഷം ഒരു വെജിറ്റബിൾ ബോഡോ അല്ലെങ്കിൽ അതുപോലുള്ള മറ്റൊരു ബോഡോ എടുത്ത് അതിന് മുകളിലേക്ക് ഒരു പ്ലാസ്റ്റിക് ഷീറ്റ് വിരിച്ചു കൊടുക്കുക. അതല്ലെങ്കിൽ ഒരു സിപ്പർ പാക്കറ്റ് ഉപയോഗപ്പെടുത്തിയാലും മതി. അതിലേക്ക് കക്ക പരത്തി ഇട്ടശേഷം ചപ്പാത്തി
കോൽ എടുത്ത് മുകളിലൂടെ റോൾ ചെയ്തു വിടുക. ഇങ്ങനെ ചെയ്യുമ്പോൾ തന്നെ കക്കയിലെ വേസ്റ്റ് എല്ലാം വേറിട്ട് വരുന്നതാണ്. ശേഷം അത് രണ്ടോ മൂന്നോ തവണ വെള്ളമൊഴിച്ച് കഴുകി വൃത്തിയാക്കി എടുക്കുക. വീണ്ടും കക്കയിലെ വേസ്റ്റ് പൂർണ്ണമായും കളയാനായി ഒരു അരിപ്പ ഉപയോഗിച്ച് അരിച്ചെടുക്കാവുന്നതാണ്. ഇത്തരത്തിൽ ലഭിക്കുന്ന കക്കയുടെ ഇറച്ചി ഒരു പാനിലേക്ക് ഇട്ട് നല്ലതുപോലെ ചൂടാക്കി എടുക്കുമ്പോൾ ചെറുതായി പൊട്ടി വരുന്നത് കാണാം. ഈയൊരു
സമയത്ത് അതിലേക്ക് അല്പം എണ്ണ കൂടി ഒഴിച്ച് ഒന്നുകൂടി ചൂടാക്കി എടുക്കുക. ശേഷം അതിലേക്ക് മഞ്ഞൾപ്പൊടി, മുളകുപൊടി,ആവശ്യത്തിന് ഉപ്പ്,മറ്റു മസാലക്കൂട്ടുകൾ എന്നിവയിട്ട് പച്ചമണം പോകുന്നതുവരെ വഴറ്റാം. ശേഷം എരുവിന് ആവശ്യമായ പച്ചമുളക്, ചെറുതായി അരിഞ്ഞെടുത്ത സവാള,തക്കാളി എന്നിവയിട്ട് ഒന്നുകൂടി വഴറ്റി കുറച്ചുനേരം കൂടി അടച്ചുവെച്ച് വേവിച്ചാൽ രുചികരമായ കക്ക വിഭവം റെഡിയായി കഴിഞ്ഞു. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Simple Method to clean Clam Meat Sabeena’s Magic Kitchen
Clam meat is a nutrient-rich seafood that offers a variety of health benefits. It is an excellent source of lean protein, low in fat, and packed with essential nutrients such as vitamin B12, iron, omega-3 fatty acids, and zinc. These nutrients support energy production, boost immunity, and promote heart and brain health. Clam meat is also known for its ability to support healthy skin and aid in muscle repair. Whether steamed, fried, or added to soups and pastas, clam meat is not only delicious but also a valuable addition to a balanced diet.