Take a fresh look at your lifestyle.
  

അമരാവതിയിൽ തമ്പിയുടെ ദയനീയ അവസ്ഥ കണ്ട് ഞെട്ടി അപ്പു.!! അഞ്ച് വർഷത്തിന് ശേഷം തമ്പിയെ കാണാൻ അപ്പുവും ദേവൂട്ടിയും.!! Santhwanam today episode

ഏഷ്യാനെറ്റ് സീരിയൽ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത് വളരെ രസകരമായ രംഗങ്ങളാണ്. അപ്പുവിനെയും ദേവൂട്ടിയെയും കാണാൻ അംബിക സാന്ത്വനം വീട്ടിൽ വന്നതായിരുന്നു. പിന്നീട് ദേവി പറഞ്ഞത് കേട്ട് അപ്പു അമരാവതിയിലേക്ക് പോകാൻ ഒരുങ്ങുകയും, ബാലേട്ടനോട് പറഞ്ഞപ്പോൾ അപ്പുവിനെ അമരാവതിയിലേക്ക്

അയക്കാൻ പറയുകയും ചെയ്തു. അപ്പു ഉടൻതന്നെ ഹരിയെ വിളിച്ചപ്പോൾ ഹരിയുടെ ഫോൺ കിട്ടിയില്ല. പിന്നീട് ഞാൻ വിളിച്ചു കൊള്ളാം എന്ന് പറഞ്ഞ് അപ്പുവിനെയും ദേവൂട്ടിയെയും അമരാവതിയിലേക്ക് അംബികയുടെ കൂടെ അയക്കുകയായിരുന്നു. ബിസിനസ് കാര്യങ്ങൾ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ ആണ് അപ്പുവും ദേവിയും അംബികയും വന്നിറങ്ങുന്നത്. മകളോട് കയറി ഇരിക്കാൻ പറയുകയും, ദേവൂട്ടിയോട് അടുത്തു

വരാൻ പറയുകയും ചെയ്തു തമ്പി. സ്ട്രെയ്ജേസിൻ്റെ അടുത്ത് പോകാൻ പാടില്ലെന്നാണ് അമ്മ പറഞ്ഞതെന്ന് ദേവൂട്ടി പറഞ്ഞപ്പോൾ തമ്പി ആകെ തകർന്നു പോയി. പിന്നീട് അംബികയോട് അവർക്ക് ഭക്ഷണം വിളമ്പി നൽകാൻ പറയുകയും, എല്ലാവരും ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുകയുമാണ്. ഭക്ഷണം കഴിക്കാതെ ഇരുന്ന ദേവൂട്ടിയെ ഞാൻ വാരി തരാമെന്ന് അംബിക പറഞ്ഞപ്പോൾ, എനിക്ക് അമ്മ വാരി തരണം എന്നാണ് ദേവൂട്ടി

പറഞ്ഞത്. അപ്പോൾ അപ്പുദേവൂട്ടിയെ അടിക്കുകയും, പിന്നീട് ദേവൂട്ടി പിണങ്ങി പുറത്ത് പോയിരിക്കുകയാണ് ചെയ്തത്. അപ്പുവിനെ അമരാവതിയിലേക്ക് എന്തിനാണ് അയച്ചതെന്ന് ദേവിയോട് ചോദിക്കുകയായിരുന്നു. നീ എങ്ങനെ അറിഞ്ഞു എന്നു ചോദിച്ചപ്പോൾ, അപ്പു എന്നെ വിളിച്ചുപറഞ്ഞു എന്നും അവളെ തിരിച്ചുകൊണ്ടുവരാൻ എന്നോട് പോകാൻ പറഞ്ഞു എന്നും പറഞ്ഞു. അപ്പു എന്നോട് വിളിച്ചു പറയാൻ പറഞ്ഞിരുന്നുവെന്നും, നിന്നെ വിളിച്ചപ്പോൾ കിട്ടിയില്ലയെന്ന് ദേവി പറഞ്ഞു. Santhwanam today episode