മലയാളി പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ സാന്ത്വനത്തിൽ ഇപ്പോൾ നടക്കുന്നത് വളരെ രസകരമായ രംഗങ്ങളാണ്. ദേവൂട്ടി സ്കൂളിൽ നിന്ന് പ്രസംഗ മത്സരത്തിന് ഒന്നാം സ്ഥാനം നേടി ട്രോഫിയും സർട്ടിഫിക്കറ്റുമായി വരുന്നതായിരുന്നു. എന്താണ് പ്രസംഗിച്ചതെന്ന് ജയന്തി ചോദിച്ചപ്പോൾ ഞാൻ എൻ്റെ അമ്മയെ കുറിച്ചാണ് പറഞ്ഞതെന്ന് ദേവൂട്ടി പറഞ്ഞു.
അപ്പോഴാണ് അപ്പു കയറി വരുന്നത്. അപ്പുവിനെ കണ്ടതും ദേവൂട്ടി മമ്മീ എനിക്ക് പ്രസംഗ മത്സരത്തിന് ഒന്നാം സമ്മാനം കിട്ടിയെന്നും, അമ്മയെ കുറിച്ചാണ് ഞാൻ പ്രസംഗിച്ചതെന്നും പറഞ്ഞു. ഇത് കേട്ടപ്പോൾ അപ്പുവിന് വലിയ സന്തോഷമാവുകയും, ക്ലാപ്പ് ചെയ്യുകയും ചെയ്തു. പിന്നീട് ജയന്തിയേടത്തിയോട് വിശേഷങ്ങൾ ചോദിച്ച് അപ്പു ഓഫീസിൽ നിന്ന് വന്നതിനാൽ വസ്ത്രം മാറാൻ പോവുകയായിരുന്നു. ചായ കുടിക്കുകയായിരുന്ന
ജയന്തി പെട്ടെന്ന് തന്നെ അപ്പുവിൻ്റെ റൂമിലേക്ക് പോയി. നീ ഓഫീസിലെ കാര്യങ്ങൾ മാത്രം നോക്കിയാൽ മതിയില്ലല്ലോയെന്നും, നിൻ്റെ മകളുടെ കാര്യം നീ നോക്കിയില്ലെങ്കിൽ ദേവിയെ മാത്രം സ്നേഹിച്ച് അവൾ വളരുമെന്നും തുടങ്ങി അപ്പുവിൻ്റെ മനസിനെ വേദനിപ്പിക്കുന്ന കുറച്ച് കാര്യങ്ങൾ പറഞ്ഞു. എന്നാൽ അപ്പു ജയന്തിയുടെ വാക്കുകൾ ഒന്നും കേൾക്കാതെ ജയന്തിയോട് പൊട്ടിത്തെറിക്കുകയായിരുന്നു. നിങ്ങളുടെ
സംസാരം കേട്ടപ്പോഴെ എനിക്ക് തോന്നിയെന്നും, നിങ്ങൾ ഇനി അധികമൊന്നും പറയേണ്ടെന്നും പറഞ്ഞു കൊണ്ട് അപ്പു ദേഷ്യത്തിൽ പറയുന്നത് കേട്ട്, ഉടൻ തന്നെ ജയന്തി പോവുകയാണെന്ന് പറഞ്ഞ് പോവുകയായിരുന്നു. ദേവൂട്ടിയോട് നീ മമ്മിയുടെ മോളല്ലേ എന്ന് ചോദിക്കുന്നുണ്ട്. എന്നാൽ ഞാൻ അമ്മയുടെ മോളാണെന്ന് ദേവൂട്ടി പറഞ്ഞപ്പോൾ ചെറിയൊരു മന:പ്രയാസം അപ്പുവിന് ഉണ്ടാവുന്നു. അപ്പോഴാണ് എല്ലാവരും ജോലി കഴിഞ്ഞ് വരുന്നത്. നാളത്തെ ദിവസത്തിൻ്റെ പ്രാധാന്യം എന്താണെന്ന് ദേവി വിഷമത്തോടെ എല്ലാവരോടും ചോദിച്ചപ്പോൾ, എല്ലാവരും മുഖത്തോട് മുഖം നോക്കി. Santhwanam today episode