സാന്ത്വനത്തിൽ തീപാറുന്ന ക്ലൈമാക്സ് എപ്പിസോഡ്.!! തമ്പിയുടെ ചതി മനസ്സിലാക്കിയ അപ്പു തമ്പിയുടെ മുഖത്തടിച്ചു | Santhwanam today episode

ഏഷ്യാനെറ്റ് മിനിസ്ക്രീൻ പ്രേക്ഷകരുടെ റേറ്റിങ്ങിൽ മുൻപന്തിയിൽ നിൽക്കുന്ന ഇഷ്ട പരമ്പരയായ സാന്ത്വനത്തിൽ ഇന്ന് നടക്കാൻ പോകുന്നത് വളരെ രസകരമായ എപ്പിസോഡാണ്. സാന്ത്വനം വീട്ടിലെ കുഞ്ഞാവയായ ദേവൂട്ടിയുടെ അഞ്ചാം പിറന്നാൾ ആഘോഷമാണ്. തമ്പിയുടെ വീട്ടിൽ പോയി അപ്പുവും ഹരിയും ദേവൂട്ടിയെ കൂട്ടി പിറന്നാൾ

ആഘോഷിക്കാൻ പോയതാണ്. കെയ്ക്ക് കട്ട് ചെയ്യാൻ കഴിയാതെ വിഷമിച്ചു നിൽക്കുകയാണ് ദേവൂട്ടി. രാജേശ്വരി വരാൻ വേണ്ടി കാത്തു നിൽക്കുകയാണ് കെയ്ക്ക് കട്ട് ചെയ്യാൻ. അപ്പോഴാണ് സാന്ത്വനത്തിൽ എല്ലാവരും പലതും സംസാരിച്ചുകൊണ്ടിരിക്കുന്നത്. ഇത് തമ്പി സാറിൻ്റെ ചതിയാണോ എന്ന് പറയുകയാണ് ബാലൻ.അങ്ങനെ വല്ലതുമാണെങ്കിൽ അയാൾ ശരിക്കും അനുഭവിക്കുമെന്ന് പറയുകയാണ് ബാലൻ.

അപ്പോഴാണ് അമരാവതിയിൽ ജിമ്മിച്ചൻ ഹരിയെ വിളിച്ച് പലതും സംസാരിക്കുകയായിരുന്നു. സാന്ത്വനംവീട്ടിൽ എല്ലാവരും അവരെ കാത്തു നിൽക്കുകയായിരുന്നു. പിന്നീട് അമരാവതിയിലേക്ക് അപ്പുവിനെ വിളിച്ച് വിവരം അന്വേഷിച്ചു. അപ്പു രാജേശ്വരി അപ്പച്ചി വന്ന് കെയ്ക്ക് കട്ട് ചെയ്ത ശേഷം നമ്മൾ വരുമെന്ന് പറയുകയാണ്. അപ്പോഴാണ് സാന്ത്വനത്തിൽ ജയന്തി വന്ന് അപ്പുവും ദേവൂട്ടിയും എവിടെയെന്ന്

ചോദിക്കുകയാണ്. അമരാവതിയിൽ പോയ വിവരം പറയുകയാണ്. അപ്പോഴാണ് അമരാവതിയിൽ രാജേശ്വരി അപ്പച്ചി വരികയാണ്. ഇറങ്ങിയപ്പോൾ തന്നെ ദേവൂട്ടിയുടെ ഫോട്ടോ കണ്ട് ദേഷ്യത്തിൽ നോക്കുകയാണ്. അകത്തു കയറിയപ്പോൾ അപ്പു അപ്പച്ചിയെ ദേവൂട്ടിയ്ക്ക് പരിച്ചയപ്പെടുത്തി കൊടുത്തു. പിന്നീട് കെയ്ക്ക് കട്ടിംങ്ങ് നടത്തുകയാണ്. എല്ലാവരും സന്തോഷത്തോടെ കെയ്ക്ക് കട്ട് ചെയ്ത ശേഷം, ജിമ്മിച്ചൻ ഹരിയെയും കൂട്ടി മുകളിലേക്ക് പോകുന്നത്. പിന്നീട് ജിമ്മിച്ചൻ ഒരു കുപ്പിയുമായി വന്ന് ഹരിയോട് ഒരു കമ്പിനിയ്ക്ക് കൂടാൻ പറയുകയാണ്.

Santhwanam today episode
Comments (0)
Add Comment