
സാന്ത്വനത്തിൽ തഗ്ഗുകളുടെ പെരുമഴ. അഞ്ജലി തഗ്ഗുകളുടെ രാജകുമാരി. തഗ്ഗുകളുടെ കിംഗ് ശിവനും.!! സാന്ത്വനത്തെ ത്രില്ലിങിലാക്കുന്ന വേറിട്ട തഗ്ഗുകൾ ഇതാ.! santhwanam-thug-videos
santhwanam-thug-videos : ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ടപരമ്പരയാണ് സാന്ത്വനം. പരമ്പരയുടെ ഓരോ എപ്പിസോഡും പ്രേക്ഷകർ കാത്തിരുന്നുകാണാറാണ് പതിവ്. വേറിട്ട അവതരണശൈലിയാണ് സാന്ത്വനം പരമ്പരയെ വ്യത്യസ്തമാക്കുന്നത്. മറ്റ് പരമ്പരകളിൽ നിന്ന് വ്യത്യസ്തമായി ഒരു സിനിമാറ്റിക്ക് ശൈലി പിന്തുടരുന്നു എന്നത് പലപ്പോഴും സാന്ത്വനത്തിന് എല്ലാത്തരം പ്രേക്ഷകരെയും നേടിക്കൊടുക്കുന്നു. തഗ്ഗുകളുടെ ഒരു പെരുമഴ തന്നെ പെയ്യാറുണ്ട് സാന്ത്വനം പരമ്പരയിൽ.
അത്തരത്തിൽ സാന്ത്വനത്തിലെ പല തഗ് സീനുകളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്. കൃഷ്ണാ സ്റ്റോറിൽ നിന്നും പോക്കറ്റ് മണിയായി ആരും കാണാതെ പണത്തുട്ടുകൾ എടുക്കുന്ന കണ്ണൻ, അത് മിഴിച്ചുനോക്കുന്ന ശിവേട്ടൻ. ഓടിക്കാനറിയാം, പക്ഷേ കൈ ഒന്ന് തെളിക്കാം എന്നോർത്താണ് ഒന്നൂടെ വണ്ടിയിൽ കയറിയത്. അഞ്ജുവിന്റെ ചിരിയോടെയുള്ള വർത്തമാനത്തിന് കണ്ണന്റെ വകയാണ് തഗ്. ‘കൈ തെളിക്കാനാണെങ്കിൽ കല്ലിലിട്ട് ഉരച്ചാൽ മതിയല്ലോ’.
എന്നെ എപ്പോഴും കൊഞ്ചിക്കുന്നതാണ് എനിക്കിഷ്ടം. അഞ്ചു എഴുതിവെച്ച ഡയറിത്താളുകൾ കണ്ടിട്ടാണ് ശിവേട്ടന്റെ വക തഗ് വരുന്നത്. ‘കൊഞ്ചിക്കാൻ പറ്റിയ ഒരു ഐറ്റം. കൊഞ്ചിക്കാൻ നീയെന്താ പൊമേറേനിയന് നായ്ക്കുട്ടിയോ?”. അഞ്ജുവിന്റെ വക അടുത്ത തഗ് പിന്നാലെ വരുന്നുണ്ട്. ” കുളിക്കാതെ ചായ കുടിച്ചാൽ ചായ എന്താ ദേഷ്യപ്പെടുമോ?” ഞാൻ എന്ത് ചെയ്യുമെന്ന് നിങ്ങൾ പറയ്. ” ഒന്നും ചെയ്യാനില്ലെങ്കിൽ ആ കട്ടിലെടുത്ത് തലയിൽ വെക്ക്”
ചില ദുരന്തങ്ങൾ വരുന്നതിന് മുൻപേ സർവവിവരങ്ങളും അറിയാൻ പറ്റും എന്ന് ശിവൻ അഞ്ജുവിന്റെ മുഖത്ത് നോക്കി പറയുന്നതും അടുത്ത തഗ് ആണ്. എന്തായാലും മുന്നേ പറഞ്ഞപോലെ തഗുകളുടെ ഒരു പെരുമഴയാണ് സാന്ത്വനത്തിൽ. ഏറെ ആരാധകരുള്ള ഒരു പരമ്പര തന്നെയാണ് സാന്ത്വനം. സ്ത്രീകൾക്കും കുട്ടികൾക്കുമൊപ്പം യുവാക്കളും സാന്ത്വനം പരമ്പരയുടെ ആരാധകനിരയിലുണ്ട്. റേറ്റിങ്ങിലും ഒന്നാം സ്ഥാനത്ത് തന്നെയാണ് സാന്ത്വനം തുടരുന്നത്. വേറിട്ട ഡയലോഗുകളും ഭംഗിയാർന്ന സീനുകളും സാന്ത്വനത്തെ ഏറെ ഹൃദ്യമാക്കുന്നു.