Take a fresh look at your lifestyle.
  

ഒമ്പതാം ക്ലാസ്സിൽ ബാർബറായി തുടങ്ങി.!! ഇപ്പോൾ തൃശൂരിൽ ബാർബർ ഷോപ്പ്.!!സാന്ത്വനത്തിലെ സേതുവേട്ടന്റെ യഥാർത്ഥജീവിതം | Santhwanam sethu life story

മലയാളം ടെലിവിഷനിൽ മാറ്റങ്ങൾക്ക് തുടക്കം കുറിച്ച പരമ്പരയാണ് സാന്ത്വനം. പതിവ് പ്രേക്ഷകർക്കൊപ്പം യുവാക്കളെയും ടെലിവിഷന് മുന്നിൽ പിടിച്ചിരുത്താൻ കഴിഞ്ഞു എന്നത് സാന്ത്വനം ടീമിന്റെ മിടുക്കാണ്. നടി ചിപ്പി രഞ്ജിത്താണ് പരമ്പരയിലെ പ്രധാനകഥാപാത്രം ദേവിയെ അവതരിപ്പിക്കുന്നത്. ദേവിയുടെ സഹോദരൻ സേതുവായി എത്തുന്നത് ബിജേഷ് അവനൂർ എന്ന കലാകാരനാണ്. അഭിനയത്തിന് പുറമേ സംവിധാനവും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച

ബിജേഷ് സ്വന്തമായ്‌ സംവിധാനം ചെയ്ത് അഭിനയിച്ച ആൽബങ്ങളൊക്കെയും ഹിറ്റുകളായിരുന്നു. സാന്ത്വനത്തിലെ സേതുവേട്ടൻ ഇന്ന് പ്രേക്ഷകരുടെ പ്രിയകഥാപാത്രമാണ്. പൂർണമായും പോസിറ്റീവ് ടച്ചിലുള്ള സേതു എന്ന റോളിൽ ബിജേഷ് ഏറ്റവും മികച്ച കാസ്റ്റിംഗ് തന്നെയായിരുന്നു. തൃശൂരുകാരനായ ബിജേഷ് അവനൂർ സാന്ത്വനത്തിലെ അഭിനയം കഴിഞ്ഞാൽ തൃശൂരിലെ തന്റെ ബാർബർ ഷോപ്പിലേക്കാണ് പോകുന്നത്. ഒമ്പതാം ക്ലാസ്സിൽ ജോലി ചെയ്തു തുടങ്ങി.

ബാർബർ പണി പഠിച്ചെടുത്തതിന് ശേഷം സ്വന്തമായി ഷോപ്പിട്ടു. ബിജേഷ് ചിത്രകലയിലും പ്രതിഭ തെളിയിച്ച ഒരു കലാകാരനാണ്. ജീവൻ തുടിക്കുന്ന ചിത്രങ്ങളാണ് ബിജേഷിന്റെ കൈകൾ കൊണ്ട് വരക്കപ്പെടുന്നത്. ചെറുപ്പം മുതലേ ഒരു നടനാകാൻ ആഗ്രഹിച്ചിരുന്നു. എന്നെങ്കിലും തന്റെ ആഗ്രഹം സാധ്യമാകുമെന്ന് ഉറച്ചുവിശ്വസിച്ച ബിജേഷ് ആദ്യമെത്തപ്പെട്ടത് നാടകത്തിലാണ്. നാടകത്തിന് സ്റ്റേജിൽ കയറിയാൽ അവിടത്തെ രാജാവ് നടനാണെന്നും ആ റോൾ

താൻ ആസ്വദിച്ചിരുന്നെന്നും ബിജേഷ് തന്നെ ഒരഭിമുഖത്തിൽ പറഞ്ഞിരുന്നു. സാന്ത്വനത്തിൽ ഓഡിഷൻ അറ്റൻഡ് ചെയ്ത് ആദ്യം പരാജയപ്പെട്ടിരുന്നു. പിന്നീട് ചിപ്പിച്ചേച്ചിയുടെ ഭർത്താവ് രഞ്ജിത്തേട്ടൻ തീരുമാനിച്ചതനുസരിച്ചാണ് ആ റോൾ തനിക്ക് കിട്ടിയതെന്നാണ് ബിജേഷ് പറഞ്ഞത്. ഒരുപാട് സൗഹൃദങ്ങൾ ഇല്ലാത്ത താൻ വളരെക്കുറച്ച് ഓഡിഷനുകൾ മാത്രമാണ് അറ്റൻഡ് ചെയ്തിട്ടുള്ളതെന്നും സാന്ത്വനത്തിലെ ശത്രുവേട്ടനായി എത്തുന്ന സജി സൂര്യ വിളിച്ചതനുസരിച്ചാണ് സാന്ത്വനം ടീമിലേക്കെത്തുന്നതെന്നും ഒരഭിമുഖത്തിൽ താരം തന്നെ തുറന്നുപറഞ്ഞിരുന്നു.