Santhwanam Serial Actor Sajin’s old malayalam films : സാന്ത്വനം പ്രേക്ഷകരുടെ പ്രിയതാരമാണ് ശിവേട്ടൻ. ശിവനും അഞ്ജലിയും ഒന്നിച്ചുനിൽക്കുന്ന ഒരു ചിത്രം മനസ്സിൽ കണ്ടുകൊണ്ടല്ലാതെ സാന്ത്വനം പരമ്പരയെക്കുറിച്ച് ചിന്തിക്കാൻ പോലും പ്രേക്ഷകർക്ക് ആകില്ല എന്നത് തന്നെയാണ് സത്യം. നടൻ സജിനാണ് ശിവൻ എന്ന ഈ നായകകഥാപാത്രത്തെ പരമ്പരയിൽ അവതരിപ്പിക്കുന്നത്. മലയാളികൾക്ക് സുപരിചിതയായ നടി ഷഫ്‌നയുടെ ഭർത്താവായ സജിൻ അഭിനയമോഹവുമായി
സിനിമയിലെത്തുകയും പിന്നീട് സാന്ത്വനത്തിലൂടെ കൂടുതൽ പ്രേക്ഷകരുടെ മനം കവരുകയും ആയിരുന്നു. ഏറെ ആരാധകരെ വളരെ എളുപ്പത്തിൽ സ്വന്തമാക്കിയ നടൻ സജിൻ ഷഫ്‌ന നായികയായ പ്ലസ് ടു എന്ന ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. ചിത്രത്തിൽ നായകവേഷം കൈകാര്യം ചെയ്ത റോഷൻ എന്ന കഥാപാത്രത്തിന്റെ സുഹൃത്തായാണ് സജിൻ അഭിനയിച്ചത്. ചിത്രത്തിലെ ശിവന്റെ ഗെറ്റപ്പ് കാണിക്കുന്ന ചില ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്.
അക്കാലത്ത് ഏറെ ഹിറ്റായ ഒരു ടീനേജ് ചിത്രം തന്നെയായിരുന്നു പ്ലസ് ടു എങ്കിലും സജിന്റെ കഥാപാത്രം അന്ന് അധികമാരും ശ്രദ്ധിച്ചിരുന്നില്ല. എന്താണെങ്കിലും സാന്ത്വനത്തിലെ സ്റ്റാർ ആയതോടെ ശിവേട്ടന്റെ പഴയ സിനിമാ ചിത്രങ്ങൾ കുത്തിപ്പൊക്കിയിരിക്കുകയാണ് ഇപ്പോൾ. ശിവാഞ്ജലി ആരാധകരാണ് ഈ ചിത്രങ്ങൾ വൻ ആഘോഷമാക്കിയിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ ഒട്ടേറെ ഫാൻസ് പേജുകളാണ് ശിവാഞ്ജലി എന്ന പേരിലുള്ളത്. ശിവാഞ്ജലിമാരുടെ പേരിൽ ഒത്തിരി
എഡിറ്റിംഗ് വീഡിയോകളും സോഷ്യൽ മീഡിയയിൽ തരംഗമാകുന്നുണ്ട്. സീരിയലിലെ ഒരു പ്രണയജോഡിക്ക് ഇത്രയും വലിയ ഫാൻ ബേസ് നേടിയെടുക്കാൻ സാധിക്കുന്നത് മലയാളത്തിൽ ഇതാദ്യമായാണ്. റേറ്റിങ്ങിൽ ഒന്നാം സ്ഥാനത്ത് തുടരുന്ന സാന്ത്വനം സീരിയലിന്റെ ഭൂരിഭാഗം പ്രേക്ഷകരും ശിവാഞ്ജലി ആരാധകർ തന്നെയാണ്. എന്തായാലും ശിവേട്ടന്റെ പഴയ ബിഗ്‌സ്‌ക്രീൻ ചിത്രങ്ങൾ കണ്ട് ഏറെ കൗതുകത്തിലാണ് ഇപ്പോൾ പ്രേക്ഷകരെല്ലാം.