Take a fresh look at your lifestyle.
  

അഭിനയം മാത്രമല്ല പാട്ടും വഴങ്ങും; കണ്ണന്റെ വക കാവിലെ പാട്ടുമത്സരം!! ഇത് നല്ല ഭാവിയുള്ളവൻ തന്നെയെന്ന് ആരാധകൻ | Santhwanam kannan singing video

Santhwanam kannan singing video malayalam news : കുടുംബപ്രേക്ഷകരുടെ ഹൃദയത്തിൽ ചേക്കേറിയവരാണ് സാന്ത്വനം പരമ്പരയിലെ താരങ്ങൾ. വളരെ കുറച്ച് കാലം കൊണ്ട് തന്നെ ഈ പരമ്പര ഏറെ ആരാധകരെ നേടിയെടുക്കുകയായിരുന്നു. കുടുംബബന്ധങ്ങളുടെ അനിർവചനീയമായ അടിത്തറ അടിവരയിട്ടുപറയുന്ന പറയുന്ന പരമ്പരയിലെ ഓരോ കഥാപാത്രങ്ങളും പ്രേക്ഷകർക്ക് പ്രിയപ്പെട്ടവർ തന്നെ. സാന്ത്വനം വീട്ടിൽ ഏറ്റവും പ്രായം കുറഞ്ഞയാളാണ് കണ്ണൻ. വീട്ടിലെ ഏറ്റവും ഇളയ അംഗമായ കണ്ണൻ അൽപ്പം കുസൃതിയും

കുറുമ്പുമൊക്കെയുള്ള അനിയൻ കുട്ടനാണ്. നടൻ അച്ചു സുഗന്താണ് സാന്ത്വനത്തിൽ കണ്ണനായി അഭിനയിക്കുന്നത്. ഒരു നടനാവുക എന്നത് ഏറെ ആഗ്രഹിക്കുകയും സ്ഥിരം സ്വപ്നം കാണുകയും ചെയ്തിരുന്നയാളാണ് അച്ചു. സാന്ത്വനം ക്രൂ മുൻപ് അവതരിപ്പിച്ച വാനമ്പാടി എന്ന സീരിയലിൽ സംവിധായകൻ ആദിത്യന്റെ സഹായിയായിരുന്നു അച്ചു. വാനമ്പാടിയിൽ വളരെ ചെറിയൊരു കഥാപാത്രത്തെയും നമ്മുടെ കണ്ണൻ അവതരിപ്പിച്ചിരുന്നു.

വാനമ്പാടിയിലെ പാപ്പിക്കുഞ്ഞ് എന്ന കഥാപാത്രം ശരിക്കും വളരെ കുറച്ച് എപ്പിസോഡുകളിൽ മാത്രമേ ഉണ്ടായിരുന്നുവള്ളൂ എന്നും അത് കഴിഞ്ഞപ്പോൾ തനിക്ക് ചെറിയ നിരാശ ഉണ്ടായിരുന്നെന്നും അച്ചു ഒരഭിമുഖത്തിൽ പറഞ്ഞിരുന്നു. മെലിഞ്ഞ ശരീരമായത് കൊണ്ട് പലരും തന്നെ പരിഹസിച്ചിരുന്നെന്നും അങ്ങനെ പിന്നീട് നടനാകാനുള്ള തന്റെ ആഗ്രഹം ഇടക്ക് വെച്ചുപേക്ഷിച്ച് സംവിധാന സഹായിയാവുകയായിരുന്നെന്നും അച്ചു പറഞ്ഞിരുന്നു.

ഇപ്പോഴിതാ അച്ചുവിന്റെ ഒരു പുതിയ റീൽ ഇൻസ്റ്റാഗ്രാമിൽ വൈറൽ ആവുകയാണ്. കാറിൽ യാത്ര ചെയ്യുന്ന ഫാമിലി സുഹൃത്തിനൊപ്പം പാട്ട് മത്സരത്തിൽ ഏർപ്പെടുകയാണ്. കണ്ണൻ നന്നായി പാടുന്നു എന്നാണ് ആരാധകർ കമ്മന്റ് ചെയ്തിരിക്കുന്നത്. സാന്ത്വനം സീരിയലിന്റെ ഓഡിഷൻ സമയത്ത് കണ്ണനാകാൻ വന്നവരെല്ലാം ചുള്ളന്മാരായ പയ്യന്മാർ ആയിരുന്നു. അത് കണ്ടപ്പോൾ കണ്ണനാകാൻ തനിക്ക് ഭാഗ്യം ലഭിക്കുമെന്ന് തോന്നിയില്ല എന്നാണ് അച്ചു പറയുന്നത്. സാന്ത്വനം കുടുംബം തനിക്ക് സ്വന്തം കുടുംബം പോലെ തന്നെയെന്നാണ് അച്ചു അഭിമുഖങ്ങളിൽ പറയാറുള്ളത്.

A post shared by Achusugandh_Official (@achusugandh)