ഈ ഏടത്തിയും കുഞ്ഞനിയനും കൊള്ളാലോ.!! അഞ്ജലിയെക്കൊണ്ട് സ്വന്തമായി ട്രോൾ ചെയ്യിപ്പിച്ച് കണ്ണൻ | Santhwanam kannan & anju new reel entertainment serial news

Santhwanam kannan & anju new reel entertainment serial news :ടെലിവിഷൻ പ്രേക്ഷകരുടെ ഏറെ പ്രിയപ്പെട്ട പരമ്പരയാണ് സാന്ത്വനം. പരമ്പരയിലെ ഓരോ കഥാപാത്രങ്ങളും പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടവർ തന്നെ. സാന്ത്വനം കുടുംബത്തിലെ ഏറ്റവും ഇളയ ആളാണ് കണ്ണൻ. നടൻ അച്ചു സുഗന്ധ് ഈ കഥാപാത്രത്തെ ഏറ്റവും മികവാർന്ന രീതിയിൽ അവതരിപ്പിക്കുന്നു. സ്ത്രീകഥാപാത്രങ്ങളിൽ ഏറ്റവും കൂടുതൽ ആരാധകരുള്ളത് അഞ്ജലിക്കാണ്. ഇപ്പോഴിതാ അഞ്‌ജലിയും കണ്ണനും ഒരുമിച്ച്

ഒരു ഇൻസ്റ്റാഗ്രാം റീലിൽ എത്തിയിരിക്കുകയാണ്. വളരെ രസകരമായ ഒരു റീൽ വീഡിയോ തന്നെയാണിത്. അഞ്ജലിയെക്കൊണ്ട് സ്വന്തമായി ട്രോൾ ചെയ്യിപ്പിച്ചിരിക്കുകയാണ് അച്ചു. ‘മരവാഴ’ എന്ന് അഞ്ജലിയെക്കൊണ്ട് സ്വന്തമായി വിശേഷിപ്പിച്ചിരിക്കുകയാണ് അച്ചു. സാന്ത്വനം വീട്ടിലെ കണ്ണൻ അൽപ്പം വികൃതിയും കുരുത്തക്കേടുമൊക്കെ കൈവശമുള്ള കൂട്ടത്തിൽ തന്നെയാണ്. അതുകൊണ്ട് തന്നെ എടത്തിയമ്മമാർ കണ്ണനെ വെറുതെ വിടാറില്ല.

സാന്ത്വനത്തിലെ കണ്ണനായി തകർത്തഭിനയിക്കുന്ന അച്ചു തന്റെ യൂ ടൂബ് ചാനലിൽ പങ്കുവെക്കുന്ന വീഡിയോകൾ വൈറലാകാറുണ്ട്. കണ്ണന്റെ പിന്നാലെ ഓടിനടക്കുകയാണ് എപ്പോഴും അപ്പുവും അഞ്ജുവും. പുതിയ റീൽ വീഡിയോക്ക് താഴെ ഒട്ടേറെ കമ്മന്റുകളാണ് പ്രത്യക്ഷപ്പെടുന്നത്. സാന്ത്വനം പരമ്പരയിൽ മൊത്തം ഇപ്പോൾ വലിയ യുദ്ധവും കണ്ണീരുമൊക്കെ തന്നെയാണ്. അപ്പോൾ പിന്നെ ഇത്തരത്തിലുള്ള ഫൺ ലൊക്കേഷൻ വീഡിയോകൾ കാണാൻ

കഴിയുന്നതെങ്കിലും വളരെ സന്തോഷകരമായ ഒരു കാര്യം എന്നാണ് ഇപ്പോൾ ആരാധകർ പറയുന്നത്. സാന്ത്വനം പരമ്പരയിലെ താരങ്ങളെല്ലാം ആരാധകർക്ക് പ്രിയപ്പെട്ടവർ തന്നെ. സോഷ്യൽ മീഡിയ പേജുകളിൽ ഈ താരങ്ങൾക്കെല്ലാം വൻ സ്വീകാര്യതയാണുള്ളത്. സാന്ത്വനം താരങ്ങൾ പങ്കെടുക്കുന്ന അഭിമുഖങ്ങൾ പോലും ഇപ്പോൾ വൈറലാകാറാണ് പതിവ്. പരമ്പരയിലെ കണ്ണൻ എന്ന കഥാപാത്രത്തിന് ഇപ്പോൾ ഒരു ലവ് ട്രാക്ക് കൂടി വന്നിട്ടുണ്ട്. അച്ചു എന്നാണ് കണ്ണന്റെ നായികയ്ക്ക് പേര്. മഞ്ജുഷ മാർട്ടിനാണ് സാന്ത്വനത്തിൽ അച്ചു എന്ന കഥാപാത്രമായ് എത്തുന്നത്.

Achu Sugandhanjudr gopika anilsanthwanamsanthwanam gopika and achu suganthsanthwanam serial
Comments (0)
Add Comment