Santhwanam hari share balettan’s video :മിനിസ്ക്രീനിലെ മമ്മൂക്ക ആരെന്ന് ചോദിച്ചാൽ എല്ലാവരും ആദ്യം പറയുന്നത് നമ്മുടെ ഇഷ്ടപരമ്പര സാന്ത്വനത്തിലെ ബാലേട്ടന്റെ പേര് തന്നെയാകും. ടെലിവിഷൻ റെക്കോർഡുകൾ മാറ്റിയെഴുതിയ സാന്ത്വനം പരമ്പരയിലെ നായകകഥാപാത്രമായ ബാലേട്ടനെ അവതരിപ്പിക്കുന്ന നടൻ രാജീവ് പരമേശ്വരന് ഇപ്പോഴുള്ളത് ഒരു റിയലിസ്റ്റിക് മമ്മൂക്ക ഇമേജ് തന്നെയാണ്. വാത്സല്യത്തിലെ മമ്മൂക്ക… പിന്നെ വേഷത്തിലെ മമ്മൂക്ക… അങ്ങനെ കുടുംബവുമായി ഏറെ
അടുത്തുനിൽക്കുന്ന ഗൃഹനാഥന്റെ പരിവേഷം തന്നെയാണ് പലപ്പോഴും രാജീവ് സ്വന്തമാക്കി വെക്കുന്നത്. സ്വന്തം കുടുംബത്തിന് വേണ്ടി കഷ്ടപ്പെട്ട് പണിയെടുക്കുന്ന, അനിയന്മാർക്ക് വേണ്ടി സ്വന്തം ജീവിതം തന്നെ ഹോമിച്ച ബാലേട്ടനെ ആർക്കാണ് ഇഷ്ടമല്ലാത്തത്? ഇപ്പോഴിതാ ബാലേട്ടന്റെ ആ നന്മ നിറഞ്ഞ മുഖം ക്യാമറയിൽ പകർത്തി ഇൻസ്റ്റാഗ്രാമിൽ റീലായി ഷെയർ ചെയ്തിരിക്കുകയാണ് നടൻ ഗിരീഷ് നമ്പിയാർ. സാന്ത്വനത്തിൽ ഹരി എന്ന കഥാപാത്രത്തെയാണ്
ഗിരീഷ് നമ്പിയാർ അവതരിപ്പിക്കുന്നത്. ബാലന്റെ അനിയനാണ് ഹരി. അച്ഛൻ മരിച്ചതിന് ശേഷം അനിയന്മാരെ വളർത്തിയത് ബാലനാണ്. ബാലനൊപ്പം ദേവിക്കും ആ മൂന്ന് പേർ സ്വന്തം മക്കളായി. ഇപ്പോഴും ഹരിക്കും ശിവനും കണ്ണനും അച്ഛന്റെയും അമ്മയുടെയും സ്ഥാനത്ത് ബാലനും ദേവിയും തന്നെയാണ്. ക്യാമറ കട്ട് ചെയ്താൽ ബാലേട്ടൻ ശരിക്കും ഒരു ന്യൂ ജനറേഷൻ ഗയ് തന്നെയാണ്. പാടിയും ആടിയും സാന്ത്വനം ലൊക്കേഷനിൽ നിറഞ്ഞുനിൽക്കുന്ന
രാജീവിനെയാണ് ലൊക്കേഷൻ വീഡിയോകളിൽ പലപ്പോഴും നമ്മൾ കണ്ടിട്ടുള്ളത്. ഇപ്പോൾ ഗിരീഷ് പങ്കുവെച്ച ഈ റീൽ വീഡിയോയിലും ബാലേട്ടൻ വളരെ ഗൗരവത്തോടെ ഇരിക്കുന്ന ഒരു കാഴ്ചയാണ് നമുക്ക് കാണാൻ സാധിക്കുന്നത്. ഈ വീഡിയോക്ക് താഴെ വ്യത്യസ്തമായ ഒട്ടനവധി കമ്മന്റുകൾ എത്തുന്നുണ്ട്. പലരും ബാലേട്ടനെ നന്നായി ട്രോളുന്നുമുണ്ട്. ഒപ്പം ഇങ്ങനെയൊരു റീൽ പങ്കുവെച്ച ഗിരീഷിന് നന്ദിയും അറിയിക്കുന്നുണ്ട്.