Take a fresh look at your lifestyle.
  

ഹരിയേട്ടന് അച്ചുവിനോട് പ്രണയമോ ? തമ്പിയോ അപ്പുവോ ഇത് കണ്ടാൽ നിങ്ങളുടെ കാര്യം തീർന്നു | Santhwanam Hari and Manjusha reel video

Santhwanam Hari and Manjusha reel video :ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ടപരമ്പരയാണ് സാന്ത്വനം. സാന്ത്വനത്തിലെ ഓരോ കഥാപാത്രങ്ങളും പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടവർ തന്നെയാണ്. ഹരിയേട്ടൻ എന്ന കഥാപാത്രമായി എത്തുന്നത് നടൻ ഗിരീഷ് നമ്പിയാരാണ്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് ഗിരീഷ് അതേപോലെതന്നെ സമൂഹമാധ്യമങ്ങളിൽ ഏറെ സജീവമായ സാന്നിധ്യമാണ് നടി മഞ്ജുഷ മാർട്ടിന്റേത്. സാന്ത്വനത്തിൽ വളരെക്കുറച്ച്

സീനുകളിൽ മാത്രമേ പ്രത്യക്ഷപ്പെടുന്നു എങ്കിലും പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയാണ് ഈ താരം. ഇൻസ്റ്റഗ്രാം റീലുകളിലൂടെയും പ്രേക്ഷകരുടെ ഹൃദയം കവർന്ന താരമാണ് മഞ്ജുഷ. ഇപ്പോഴിതാ ഗിരീഷും മഞ്ജുഷയും ചേർന്ന് ഒരു ഇൻസ്റ്റഗ്രാം റീൽ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്. ഇരുവരും ഒന്നിച്ചെത്തിയ ഈ റീൽ വളരെ പെട്ടെന്ന് തന്നെ ആരാധകർ ഏറ്റെടുക്കുകയായിരുന്നു. പഴയകാല സിനിമാരംഗത്തേക്ക് കൂട്ടിക്കൊണ്ടുപോകുകയാണ് ഇവർ. മധുവും

ഷീലയുമായുള്ള ഇവരുടെ പ്രകടനത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പ്രേക്ഷകരെല്ലാം ഇവർക്ക് നിറകയ്യടികൾ നൽകുകയാണ്. അതോടൊപ്പം തന്നെ വ്യത്യസ്തമായ കുറെ കമ്മന്റുകളും പ്രത്യക്ഷപ്പെടുന്നുണ്ട്. അപ്പുവോ തമ്പിയോ ഇത് കാണേണ്ട, കണ്ടാൽ പിന്നെ ഹരിയേട്ടന്റെ കാര്യം ഇതോടെ തീരുമെന്നാണ് ഒരു കമൻറ്. മറ്റൊരു കമൻറ് മഞ്ജുഷയെ സൂചിപ്പിച്ചുകൊണ്ടാണ്. എന്നാലും എൻറെ ഹരിയേട്ടാ, നിങ്ങൾ കണ്ണനോട് ഇത് ചെയ്തല്ലോ

എന്നാണ് ചിലർ ചോദിച്ചിരിക്കുന്നത്. അതേപോലെതന്നെ ഈ റീൽ വീഡിയോക്ക് അഭിനന്ദനങ്ങൾ അറിയിച്ചുകൊണ്ടുള്ള ഒട്ടനവധി കമൻറുകളും പ്രത്യക്ഷപ്പെടുന്നുണ്ട്. എന്താണെങ്കിലും ഇരുവരും കൂടി പ്രേക്ഷകരെ നന്നായി ചിരിപ്പിച്ചു എന്നത് വ്യക്തമാണ്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ മഞ്ജുഷ മാർട്ടിന് ഒട്ടേറെ ആരാധകരാണുള്ളത്. മഞ്ജുഷ പങ്കുവെക്കുന്ന ഓരോ വീഡിയോയും സോഷ്യൽ മീഡിയയിൽ തരംഗമാവാറുണ്ട്. സാന്ത്വനം വീട്ടിലെ ഏറ്റവും ഇളയ അംഗം കണ്ണന്റെ നായികയായാണ് മഞ്ജുഷയുടെ കഥാപാത്രം എത്തിയിരിക്കുന്നത്. അച്ചു എന്നാണ് ഈ കഥാപാത്രത്തിന്റെ പേര്. കണ്ണനും അച്ചുവും നല്ല മാച്ചിങ് എന്ന് പ്രേക്ഷകർ തന്നെ സമ്മതിച്ചുകഴിഞ്ഞു.