Santhwanam Hari share new happiness : മലയാള മിനിസ്‌ക്രീൻ പ്രേക്ഷകർ ഏറെ സ്നേഹിക്കുന്ന ഒരു ടെലിവിഷൻ താരമാണ് ഗിരീഷ് നമ്പ്യാർ. നിരവധി സീരിയലുകളിലൂടെ പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം പിടിച്ച ഗിരീഷ്. ഇപ്പോൾ എല്ലാവർക്കും പരിചിതൻ ഹരി എന്ന പേരിലാണ്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന സൂപ്പർഹിറ്റ് സീരിയൽ ആയ സ്വന്തനത്തിലാണ്
ഗിരീഷ് നിലവിൽ അഭിനയിക്കുന്നത്.2020 സെപ്തംബർ 21 ന് ആരംഭിച്ച പരമ്പര ഇപ്പൊഴും വിജയകരമായി പര്യടനം തുടരുകയാണ്. ആദിത്യൻ ആണ് സീരിയലിന്റെ സംവിധായകൻ. ചിപ്പിയാണ് പരമ്പരയിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒരു കൂട്ടുകുടുംബത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന മനോഹരമായ ഈ കഥക്ക് ആരാധകർ ഏറെയാണ്. അമ്മയും നാല് ആൺമക്കളും അവരുടെ ഭാര്യമാരും ഒരുമിച്ചു താമസിക്കുന്ന വീട്ടിൽ ഉണ്ടാക്കാനിടയുള്ള
പിണക്കങ്ങളും ഇണക്കങ്ങളും ഒത്തൊരുമായും സ്നേഹം നിറഞ്ഞ നിമിഷങ്ങളുമെല്ലാം മനോഹരമായി ചിത്രീകരിക്കുന്ന സ്വന്തനത്തിൽ ഹരി എന്ന കഥാപാത്രത്തെയാണ് ഗിരീഷ് അവതരിപ്പിക്കുന്നത് മികച്ച അഭിപ്രായം നേടി മുന്നോട്ട് പോകുന്ന സ്വന്തനത്തിലെ കഥാപാത്രങ്ങൾ എല്ലാം തന്നെ അതേ പേരിലാണ് പുറത്തും അറിയപ്പെടുന്നത്. ഇവർ തമ്മിലുള്ള സൗഹൃദവും എടുത്ത് പറയേണ്ടതാണ്. ഷൂട്ടിനിടയിൽ ഒരുമിച്ചുള്ള നിമിഷങ്ങൾ എല്ലാം താരങ്ങൾ പലപ്പോഴും
സോഷ്യൽ മീഡിയയിൽ പങ്ക് വെയ്ക്കാറുണ്ട്. ഇപോഴിതാപ്രേക്ഷകരുടെ പ്രിയപ്പെട്ട ഹരിയുടെ മകളുടെ പിറന്നാൾ ആഘോഷ ചിത്രങ്ങൾ ആണ് ഇപ്പോൾ വൈറൽ ആകുന്നത്.ഗൗരി എന്നാണ് മകളുടെ പേര്. ഗിരീഷിന്റെയും ഭാര്യ പാർവതിയുടെയും ഗൗരിയുടെയും ചിത്രങ്ങളാണ് വൈറൽ ആകുന്നത്.ഒരുപാട് പേരാണ് കുട്ടിക്ക് ആശംസകളുമായി എത്തിയത്.