സാന്ത്വനം താരങ്ങളുടെ കുടുംബചിത്രങ്ങൾ കണ്ടോ ! ഇവർ ഫാമിലി ലൈഫ് ആസ്വദിക്കുന്നവർ തന്നെ. രഹസ്യം കണ്ടുപിടിച്ച് ആരാധകർ | Santhwanam actors family life latest malayalam news
Santhwanam actors family malayalam: മലയാളികളുടെ സ്വീകരണമുറികളിൽ ഒരു ദൃശ്യവിസ്മയമായി കടന്നുവരുന്ന പരമ്പരയാണ് സാന്ത്വനം. നടി ചിപ്പി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പരമ്പര റേറ്റിങ്ങിൽ ഒന്നാം സ്ഥാനത്താണുള്ളത്. പരമ്പരയിൽ അണിനിരക്കുന്ന താരങ്ങൾക്കെല്ലാം ഏറെ ആരാധകരുമുണ്ട്. ചിപ്പിക്ക് പുറമെ രാജീവ് പരമേശ്വർ, ഗിരീഷ് നമ്പിയാർ, സജിൻ, ഗോപിക അനിൽ, രക്ഷാ രാജ്, അപ്സര തുടങ്ങിയ തുടങ്ങിയവരെല്ലാമാണ് സീരിയലിലെ പ്രധാനവേഷങ്ങൾ കൈകാര്യം ചെയ്യുന്നത്.
ഇപ്പോഴിതാ സാന്ത്വനം താരങ്ങളുടെ കുടുംബചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പ്രണയവിവാഹത്തിലൂടെ ഒന്നിച്ചവരാണ് ചിപ്പിയും രഞ്ജിത്തും. സാന്ത്വനത്തിൽ ദേവി എന്ന മുഖ്യകഥാപാത്രത്തെയാണ് ചിപ്പി അവതരിപ്പിച്ചുകൊണ്ടിരിക്കുന്നത്. സജിൻ ആണ് ശിവൻ എന്ന നായകകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നടി ഷഫ്നയുടെ ഭർത്താവാണ് സജിൻ. ഇവരുടെയും കുടുംബചിത്രങ്ങൾ ആരാധകർക്കിടയിൽ വൈറലാണ്.
പ്രണയവിവാഹമായിരുന്നു ഇവരുടേത്. വ്യത്യസ്തമതക്കാരായ സജിനും ഷഫ്നയും പ്രതിസന്ധികളെ മറികടന്ന് ജീവിതത്തിൽ ഒന്നായവരാണ്. അഞ്ജലി എന്ന കഥാപാത്രമായി സാന്ത്വനത്തിൽ എത്തുന്നത് നടി ഗോപിക അനിലാണ്. തന്റെ കുട്ടിക്കാലം മുതൽ തന്നെ സിനിമയിലും ടെലിവിഷനിലുമൊക്കെയായി അഭിനയരംഗത്തുള്ള താരമാണ് ഗോപിക. ഗോപികയുടെ കുടുംബചിത്രങ്ങൾ ആരാധകരിലേക്ക് എത്തുമ്പോൾ ആരും ശ്രദ്ധിച്ചുപോകുന്ന ചിത്രമാണ്
താരത്തിന്റെ സഹോദരി കീർത്തനയുടേത്. ഗോപികക്കൊപ്പം തന്നെ കുട്ടിക്കാലത്ത് അഭിനയത്തിൽ സജീവമായ കീർത്തന ഇപ്പോഴും ക്യാമറക്ക് മുൻപിൽ സജീവമാണ്. സാന്ത്വനത്തിൽ നെഗറ്റീവ് ഷേഡുള്ള കഥാപാത്രമാണ് ജയന്തി. ജയന്തിയായി സ്ക്രീനിലെത്തുന്നത് നടി അപ്സരയാണ്. താരത്തിന്റെ ഭർത്താവ് ആൽബി ഫ്രാൻസിസ് അറിയപ്പെടുന്ന ഒരു ടി വി ഷോ സംവിധായകനാണ്. അപ്പു എന്ന കഥാപാത്രമായി എത്തുന്ന രക്ഷയുടെ വിവാഹം ഈയിടെ ആയിരുന്നു. ബാംഗ്ലൂരിലെ ഐ ടി പ്രൊഫഷണലായ ആർജക്കാണ് താരത്തിന്റെ നല്ല പാതി. രാജീവ് പരമേശ്വരനും ഗിരീഷ് നമ്പിയാരും വിവാഹിതരാണ്.