
ആൺ കുഞ്ഞോ പെണ്കുഞ്ഞോ ? ക്രിസ്മസ് ദിനത്തിൽ ആ സന്തോഷം പങ്കുവെച്ച് ആർ ജെ മാത്തുക്കുട്ടി.!! സർപ്രൈസ് ഒരുക്കി മാത്തു | RJ Mathukkutty share pregnancy news
ആർ ജെ ആയി റേഡിയോയിലൂടെ പ്രസിദ്ധനായ ജനപ്രിയ അവതാരകനാണ് മാത്തുകുട്ടി. റേഡിയോ ജോക്കിയിൽ നിന്നും ടെലിവിഷൻ അവതാരങ്ങളിലേക്കും പലവിധ റിയാലിറ്റി ഷോയിലും മലയാള ചലച്ചിത്രരംഗത്ത് അഭിനേതാവ് എന്ന നിലയിലും മാത്തുക്കുട്ടിക്ക് പ്രസിദ്ധനാകാൻ അധികകാലം വേണ്ടിവന്നില്ല. ഉടൻ പണം എന്ന
ഷോയിലൂടെ മലയാളക്കര മുഴുവൻ ഉറ്റുനോക്കുന്ന രസികൻ യുവാവായി മാറാൻ മാത്തുക്കുട്ടിക്ക് സാധിച്ചു. അതിനുശേഷം കല്ലുവും മാത്തുവും എന്ന ഒരു ബ്രാൻഡ് നെയിം കൂടി ഇരുവരും സ്വന്തമാക്കി. മാത്തുക്കുട്ടി വിവാഹം കഴിച്ചിരിക്കുന്നത് ഡോക്ടർ എലിസബത്ത് മഠത്തിലിനെ ആണ്. ഇരുവരുടെയും വിവാഹം സോഷ്യൽ മീഡിയകൾ ഒരുപാട് ആഘോഷിച്ചു. മുതിർന്നവരും ചെറിയവരും യുവാക്കളും ഒക്കെയായി മാത്തുക്കുട്ടിക്ക്
ഇൻസ്റ്റഗ്രാമിലും വലിയ ആരാധക ശക്തിയാണുള്ളത്. മാത്തുക്കുട്ടി ആരെ വിവാഹം കഴിക്കാൻ പോകുന്നു എന്നൊക്കെയുള്ള ഒരുപാട് വാർത്തകളും വീഡിയോകളും അന്ന് ഇറങ്ങിയിരുന്നു. ഒടുവിൽ എലിസബത്ത് എന്ന ഏലിയാമയെ മാത്തുക്കുട്ടി വിവാഹം കഴിക്കുകയും ചെയ്തു. അമ്മയാകാൻ പോകുന്ന എലിസബത്തും അച്ഛനാകാൻ പോകുന്ന മാത്തുക്കുട്ടിയും ഇന്ന് വളരെ സന്തോഷത്തിലാണ്. ക്രിസ്തുമസ് ആഘോഷത്തിന് ഒപ്പം
തങ്ങളുടെ പിറക്കാൻ പോകുന്ന കുഞ്ഞിന്റെ ജെൻഡർ റിവീൽ പാർട്ടി കൂടി ആഘോഷിക്കുകയാണ് താരങ്ങൾ. ക്രിസ്മസ് രാവിൽ കുടുംബക്കാരോട് ഒന്നിച്ച് പൂത്തിരി കത്തിച്ച് ജെൻഡർ റിവീൽ പാർട്ടി നടത്തുകയും ഒടുവിൽ സന്തോഷം കൊണ്ട് വൈകാരികരാവുകയും ചെയ്യുന്ന വീഡിയോ ആണ് സോഷ്യൽ മീഡിയകളിൽ വൈറലായി കൊണ്ടിരിക്കുന്നത്. വെള്ള ഷർട്ട് ഇട്ട് മാത്തുവും സിമ്പിൾ ഫ്രോക്കിട്ട് എലിസബത്തും എത്തിച്ചേർന്നു. ജെൻഡർ റിവീലിന് ശേഷം ഏലിയെ എല്ലാവരും കെട്ടിപ്പിടിക്കുകയും സന്തോഷം പങ്കിടുകയും ചെയ്തു. മാത്തു ആകട്ടെ സന്തോഷം കൊണ്ട് കെട്ടിപ്പിടിക്കുകയും മുത്തം ചാർത്തുകയുമാണ് ചെയ്തത്.