Remedies to treat tooth ache at home: പല്ലുവേദന പലർക്കും ഒരു പ്രധാന വില്ലൻ തന്നെയാണ്. ഇടക്കിടെ വരുന്ന പല്ലുവേദന കുട്ടികളും മുതിർന്നവരും ഒരുപോലെ അനുഭവിക്കുന്ന പ്രശ്നമാണ്. ഒരു തവണയെങ്കിലും അനുഭവിച്ചവർക്ക് മനസ്സിലാകും പല്ലുവേദന എത്ര ഭീകരമാണെന്ന്. പല്ലുവേദനയിൽ നിന്നും ആശ്വാസം കിട്ടാൻ സഹായിക്കുന്ന പല വീട്ടുവൈദ്യങ്ങളുമുണ്ട്. ഇവിടെയും അത്തരമൊരു വീട്ടുവൈദ്യമാണ്
പരിചയപ്പെടാൻ പോകുന്നത്. എത്ര കടുത്ത പല്ലുവേദനയും നീർക്കെട്ടും മാറാൻ ഈ എണ്ണ തേച്ചാൽ മാത്രം മതി പിന്നെ ജീവിതത്തിലുണ്ടാവില്ല. ഈ മരുന്ന് ഒന്നോ രണ്ടോ തവണ മാത്രം ഉപയോഗിച്ചാൽ മതിയാവും പിന്നെ നിങ്ങൾക്ക് പല്ലുവേദനയേ ഉണ്ടാവില്ല. ഈ എണ്ണ ഉണ്ടാക്കുന്നതിനുള്ള ചേരുവകൾക്കായി നിങ്ങൾ പുറത്തൊന്നും പോവേണ്ട ആവശ്യമില്ല. നമ്മുടെയൊക്കെ തൊടിയിൽ തന്നെയുള്ള ഒരു ചേരുവ ചേർത്താണ് നമ്മൾ ഈ എണ്ണ കാച്ചിയെടുക്കുന്നത്. ഇതുണ്ടാക്കാനായി നമ്മൾ
എടുക്കുന്നത് നമ്മുടെയൊക്കെ തൊടിയിലുള്ള തൊട്ടാവാടി ചെടിയാണ്. നമ്മുടെയെല്ലാം ചെറുപ്പത്തിൽ മുള്ളുണ്ടാവും തൊടരുത് എന്ന് വീട്ടുകാർ പറഞ്ഞ് പഠിപ്പിച്ച ഒരു ചെടിയാണിത്. നമ്മൾ തൊടാതെ മാറ്റി വച്ച തൊട്ടാൽ വാടുന്ന ഈ തൊട്ടാവാടി ചെടിയാണ് നമുക്ക് എണ്ണ കാച്ചാൻ വേണ്ടത്. ഈ തൊട്ടാവാടിച്ചെടി പറിച്ചെടുക്കുമ്പോൾ വേരോട് കൂടെ പറിച്ചെടുക്കാൻ നോക്കണം. കുറഞ്ഞത് ഒരു വേരെങ്കിലും കിട്ടണം. അതല്ല എത്രത്തോളം വേര് കിട്ടുന്നുവോ അത്രയും നല്ലതാണ്.
അത്പോലെ തന്നെ ഈ ചെടിയുടെ പൂവും മൊട്ടുകളുമെല്ലാം തന്നെ എടുക്കണം അതൊന്നും തന്നെ കളയാൻ പാടില്ല. കിട്ടുന്നിടത്തോളം പൂവ് എടുക്കുന്നതും വളരെ നല്ലതാണ്. ഇവിടെ നമ്മൾ കുറച്ച് എണ്ണ കാച്ചിയെടുക്കുന്നുള്ളു എന്നത് കൊണ്ട് കുറച്ച് തൊട്ടാവാടിച്ചെടികൾ എടുത്താൽ മതിയാവും. കൂടുതൽ അളവിൽ എണ്ണ കാച്ചുന്നവർ എടുക്കുന്ന തൊട്ടാവാടിച്ചെടിയുടെ എണ്ണവും കൂട്ടണം. പല്ലു വേദനയും നീർക്കെട്ടും മാറ്റുന്ന ഈ എണ്ണ എങ്ങനെ ഉണ്ടാക്കുന്നത് എന്നറിയണ്ടേ???