Take a fresh look at your lifestyle.

കഫം തൊണ്ട കുഴിയിൽ വന്നു നിന്ന് അസ്വസ്ഥമാക്കാറുണ്ടോ ? കഫക്കെട്ടിനും ചുമയ്ക്കും ശാശ്വത പരിഹാരം ഈ ഒറ്റമൂലി; എത്ര പഴകിയ കഫവും അലിയിച്ചു കളയും.! | Reduce Fever Health Tips

Reduce Fever Health Tips

Reduce Fever Health Tips: കഫക്കെട്ട് കൊണ്ടും ചുമ കൊണ്ടും രാത്രികൾ ഉറങ്ങാതെ തീർക്കാറില്ലേ? എന്തൊക്കെ ചെയ്തിട്ടും ഇതിനൊരു കുറവ് വരുന്നില്ലേ? അത്തരം ആളുകൾക്ക് പരീക്ഷിക്കാവുന്ന പൊടി രൂപത്തിലുള്ള ഒരു ഒറ്റമൂലി വിദ്യയുണ്ട്.ചുമയും പനിയും കഫക്കെട്ടും പിടിച്ചു കെട്ടുന്ന ഒരു നാടൻ ഒറ്റമൂലിയാണിത്. ഇതെങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.

ഇതിനായി ആദ്യമായി വേണ്ടത് പെരുംജീരകമാണ്. ശരീര ഊഷ്മാവ് കുറയ്ക്കാനും,കഫം അലിയിച്ചു കളയാനും ഒക്കെ ഉപയോഗിക്കുന്ന തിപ്പലിയാണ് രണ്ടാമതായി ആവശ്യം. ഇത് തയ്യാറാക്കാനായി തിപ്പലിയും പെരുംജീരകവും ഓരോ ടീസ്പൂൺ വീതം എടുക്കുക. എരു കുറച്ചാണ് വേണ്ടതെങ്കിൽ തിപ്പലി അര ടേബിൾ സ്പൂൺ ചേർത്താൽ മതി. ഇനി തിപ്പലി ഒരു പാനിലേക്ക് മാറ്റി ഇളക്കി കൊടുക്കുക. ഇതൊന്നു ചൂടായതിനു ശേഷം പെരുംജീരകവും ഇട്ട് ഇളക്കുക. നന്നായി

ചൂടായതിനു ശേഷം തീയിൽ നിന്നും ഇറക്കി വെക്കാം. ഇനി ഇത് തണുക്കാനായി കാത്തിരിക്കുക. തുടർന്ന് ഇവ രണ്ടും മിക്സി ജാറിലിട്ട് പൊടിച്ചെടുക്കാം. ഇനി നിങ്ങൾ ചേർത്ത എരുവിന് അനുസരിച്ച് കൽക്കണ്ടവും ഇതുപോലെ പൊടിച്ചെടുക്കാം.ഇനി ഇവ ഒന്ന് അരിച്ചെടുക്കണം. ഒറ്റമൂലി റെഡി. പൊടി ആയതിനാൽ തന്നെ കയ്യിൽ ഒരു ഗ്ലാസ് വെള്ളം കരുതിയിട്ടാവണം ഇത് കഴിക്കാൻ.

വായിലേക്ക് ഇട്ടതിനുശേഷം അലിയിച്ച് വേണം ഇറക്കാൻ.കുട്ടികൾക്ക് നൽകുന്നത് ഒഴിവാക്കാം. കാരണം ഇതിന് അല്പം എരുവ് കൂടുതലാണ്. വളരെ എളുപ്പത്തിൽ വളരെ വേഗത്തിൽ ഇതുപോലെ ഈ ഒറ്റമൂലി ഉണ്ടാക്കിയെടുക്കാം. Reduce Fever Health Tips.. Video Credit: Tips Of Idukki