Take a fresh look at your lifestyle.

ഇനി അരിയോ ഉഴുന്നോ വേണ്ട.! റാഗി കൊണ്ടൊരു ഹെൽത്തി ബ്രേക്ക്‌ഫാസ്റ്റ് റെസിപ്പി | Ragi Healthy Breakfast recipe

Ragi Healthy Breakfast recipe

പാലപ്പം പോലുള്ള ദോശ നമ്മുടെ ഒക്കെ വീട്ടിലെ എപ്പോഴത്തെയും ബ്രേക്ക്‌ഫാസ്റ്റാണ്. ആഴ്ചയിൽ നാല് ദിവസവും ഇത് കഴിച്ച് മടുത്തു കാണും നമുക്ക് ഓരോത്തർക്കും. അപ്പോൾ അമ്മയുടെ ദോശ സ്നേഹത്തെ മങ്ങലേൽപ്പിക്കാതെ തന്നെ വളരെ എളുപ്പത്തിൽ നമുക്ക് തയ്യാറാക്കിയെടുക്കാം ഒരു രുചികരമായ റാഗി ദോശ. ഉഴുന്നും അരിയും ആവിശ്യമില്ല. റാഗിയും ചെറുപയറും കൊണ്ടാണ് ഇത് തയ്യാറാക്കുന്നത്. കൂടാതെ നിരവധി പോഷക ഗുണങ്ങളടങ്ങിയ ഹെൽത്തി ദോശയാണിത്. ഇതെങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.

Ingredients

Ragi- One cup
Peanuts – Half a cup
Avil – Half a cup
Salt – As required

How to make Ragi Healthy Breakfast recipe :

ഇത് തയ്യാറാക്കാനായി ആദ്യമായി ഒരു കപ്പ് റാഗിയും, അരക്കപ്പ് ചെറുപയർ പരിപ്പും എടുക്കുക. ശേഷം ഇവ നന്നായി കഴുകി വൃത്തിയാക്കിയതിന് ശേഷം നാല് മണിക്കൂർ കുതിരാനായി വെക്കാം. തുടർന്ന് മറ്റൊരു പാത്രത്തിൽ അരക്കപ്പ് അവിൽ എടുക്കുക. ഇവിടെ വറുക്കാത്ത അവിലാണ് എടുക്കുന്നത്.വറുത്തതും എടുക്കാവുന്നതാണ്.ഇനി അരക്കപ്പ് വെള്ളവും ഒഴിക്കുക.ശേഷം ഇത് കുതിരാനായി മാറ്റി വെക്കാം. ഇവ ഒന്ന് കുതിർന്ന് വന്നതിന് ശേഷം ഒരു മിക്സി ജാർ എടുത്ത്

അതിലേക്ക് ഇവ രണ്ടും ഇട്ട് കൊടുക്കാം. അവിലിന് പകരം ചോറ് ചേർത്താലും മതി. ഇനി ഇത് നന്നായി അരച്ചെടുക്കാം. ശേഷം അല്പം ഉപ്പും ചേർത്ത് നന്നായി ഇളക്കിക്കൊടുക്കാം. ഇനി 8 മുതൽ 12 മണിക്കൂർ വരെ മാറ്റി വെക്കുക. രാവിലെ ബ്രേക്ക്‌ ഫാസ്റ്റായാണ് ഇതുണ്ടാക്കാൻ കരുതുന്നതെങ്കിൽ രാത്രി കുതിരാൻ വെക്കുന്നതായിരിക്കും നല്ലത്. 12 മണിക്കൂറിന് ശേഷം ഇതിന്റെ ഉപ്പ് പാകമാണോ എന്ന് പരിശോധിക്കുക. കുറഞ്ഞു പോയിട്ടുണ്ടെങ്കിൽ അപ്പോൾ ചേർത്തു

കൊടുക്കാവുന്നതാണ്. ശേഷം ഒരു പാൻ ചൂടാക്കാൻ വെക്കാം. പാൻ ചൂടായതിന് ശേഷം ഇതിലേക്ക് മാവ് അല്പമെടുത്ത് ഒഴിച്ച് കൊടുക്കാം. ശേഷം പരത്തിയെടുക്കുക. വേണമെങ്കിൽ ഇതിന് മുകളിലായി എണ്ണ ഒഴിച്ച് കൊടുക്കാവുന്നതാണ്. നിർബന്ധമില്ല. ഒരു ഭാഗം പാകമായതിന് ശേഷം മറ്റേ ഭാഗവും പാകമാക്കി എടുക്കാം. ഇത്തരത്തിൽ വളരെ എളുപ്പത്തിൽ നല്ല ക്രിസ്പി റാഗി ദോശ തയ്യാറാക്കാവുന്നതാണ്.

  • Keeps You Full & Prevents Cravings : Ragi is rich in fiber, which means it keeps you feeling full for a long time. No mid-morning snack cravings or energy crashes—perfect if you’re watching your weight or trying to eat mindfully.
  • Especially helpful for vegetarians! Ragi contains good-quality protein, including methionine, which helps in tissue repair and muscle growth.
  • It’s naturally low in fat and cholesterol, and the fiber helps manage blood pressure and maintain healthy cholesterol levels. A heart-friendly breakfast choice!

വായിലിട്ടാൽ ശബ്ദം വരുന്ന തരത്തിൽ വളരെ ക്രിസ്പ്പിയായിരിക്കും ഈ കിടിലം റെസിപ്പി. വളരെ വലുപ്പത്തിൽ ഉണ്ടാക്കി എടുക്കുന്നത് അതിന്റെ ഭംഗിയും, ക്രിസ്പ്പിനെസ്സും കൂട്ടാൻ സഹായിക്കും. തട്ടു കടയിൽ കിട്ടുന്ന അതേ രീതിയിൽ ഇത് ഉണ്ടാക്കി എടുക്കാം വീട്ടിൽ നിന്ന് തന്നെ.എന്നാൽ സമയം കളയേണ്ട. ഇപ്പോൾ തന്നെ ഈ ഹെൽത്തി ദോശ തയ്യാറാക്കി നോക്കിക്കോളൂ..

Summery : Ragi Healthy Breakfast recipe