Ragi benifits: ശരീരത്തിന് വളരെയധികം പോഷക ഗുണങ്ങൾ നൽകുന്ന ഒരു ധാന്യമാണ് റാഗി. എന്നാൽ റാഗിയുടെ ടേസ്റ്റ് പലർക്കും അത്ര ഇഷ്ടമുണ്ടാകില്ല. അത്തരം സാഹചര്യങ്ങളിൽ തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന എല്ലാവർക്കും കഴിക്കാൻ ഇഷ്ടമാകുന്ന രീതിയിലുള്ള ചില റാഗി വിഭവങ്ങൾ വിശദമായി മനസ്സിലാക്കാം. റാഗി പൊടിയായി ഉപയോഗിക്കുന്നതിനേക്കാൾ
കൂടുതൽ പോഷകമൂല്യം നൽകുന്നത് അത് മുളപ്പിച്ചെടുത്ത് ഉപയോഗിക്കുമ്പോഴാണ്. ഇത്തരത്തിൽ റാഗി മുളപ്പിക്കാനായി ആദ്യം തന്നെ വെള്ളത്തിൽ നല്ലതുപോലെ കഴുകി 12 മണിക്കൂർ നേരം സോക്ക് ചെയ്യാനായി വയ്ക്കുക. അതിനുശേഷം ഒരു പാത്രത്തിലേക്ക് വൃത്തിയുള്ള ഒരു തുണി വിരിച്ച ശേഷം കുതിർത്തി വെച്ച റാഗി അതിലേക്ക് ഇട്ടുകൊടുക്കുക. കുറഞ്ഞത് 48 മണിക്കൂർ കഴിയുമ്പോഴേക്കും റാഗി നന്നായി മുളച്ചു വന്നിട്ടുണ്ടാകും. ഇത്തരത്തിൽ മുളച്ചു വന്ന
റാഗി ആവി കയറ്റിയെടുത്ത് കഴിക്കുകയാണെങ്കിൽ അത് ശരീരത്തിന് വളരെയധികം ഗുണം ചെയ്യുന്നതാണ്. അതല്ലെങ്കിൽ മുളപ്പിച്ച റാഗി ഉപയോഗിച്ച് ഒരു ചാട്ട് തയ്യാറാക്കാം. അതിനായി ഒരു പാത്രത്തിലേക്ക് കാൽ കപ്പ് അളവിൽ മുളപ്പിച്ച റാഗി, കപ്പലണ്ടി, ഗ്രേറ്റ് ചെയ്ത ക്യാരറ്റ്, ഉള്ളി, പച്ചമുളക്, മല്ലിയില, ആവശ്യത്തിന് ഉപ്പ്, ഒരു നാരങ്ങയുടെ നീര് എന്നിവ ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ശേഷം അതിലേക്ക് അല്പം ചാട്ട് മസാല കൂടി ചേർത്ത് രുചികരമായ ചാട്ടിന്റെ രൂപത്തിൽ കഴിക്കാവുന്നതാണ്.
മുളപ്പിച്ച റാഗിക്ക് പകരമായി റാഗി പൊടിയാണ് ഉപയോഗിക്കാൻ ഉദ്ദേശിക്കുന്നത് എങ്കിൽ ആദ്യം തന്നെ അരക്കപ്പ് അളവിൽ അരി നന്നായി കഴുകി അരമണിക്കൂർ സോക്ക് ചെയ്യാനായി വയ്ക്കുക. ശേഷം അത് വെള്ളത്തിൽ ഇട്ട് നന്നായി തിളച്ചു വരുമ്പോൾ ഒരു കപ്പ് റാഗി പൊടി കൂടി അതിലേക്ക് ചേർത്ത് കൊടുക്കുക. ഈയൊരു സമയത്ത് തന്നെ ആവശ്യത്തിന് ഉപ്പ് കൂടി ഈയൊരു കൂട്ടിലേക്ക് ചേർത്തു കൊടുക്കാം. മാവ് നന്നായി വെന്തതിനുശേഷം ചൂടായി കഴിയുമ്പോൾ ചെറിയ ഉരുളകളാക്കി ഉപയോഗിക്കാവുന്നതാണ്.