Take a fresh look at your lifestyle.
  

പ്രണവിന്റെ കൂട്ടിന് ഒരു മദാമ; കൊച്ചു കള്ളാ ആരും കണ്ടില്ലെന്ന് വിചാരിച്ചല്ലേ..!! മദാമക്കൊപ്പം ബസ്സിൽ കിന്നാരം പറഞ്ഞ് കളിച്ച് ചിരിച്ച് പ്രണവ് മോഹൻലാൽ | Pranav Mohanlal With a foreign lady viral video

Pranav Mohanlal With a foreign lady viral video malayalam : മലയാള ചലച്ചിത്രത്തില്‍ താരങ്ങളുടെ മക്കള്‍ നിരവധിയുണ്ട്. എന്നാല്‍ സൂപ്പര്‍ സ്റ്റാറുകളായ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും മക്കളാണ് ഏറ്റവും ശ്രദ്ധേയരായത്. മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ സല്‍മാന്‍ സിനിമയിലെന്ന പോലെ സാമൂഹ്യ മാധ്യമങ്ങളിലും വലിയ സാന്നിദ്ധ്യമാണ്. അതേസമയം മോഹന്‍ലാലിന്റെ മകന്‍ പ്രണവ് ചില സിനിമകളില്‍ അഭിനയിച്ചതൊഴിച്ചാല്‍ സിനിമയിലും പൂര്‍ണ്ണമായും സജീവമല്ല. കൂടാതെ സാമൂഹ്യ മാധ്യമ ഇടങ്ങളിലും ആളെ കാണാന്‍ കിട്ടില്ല. താരപുത്രന്‍ എന്ന ഇമേജിനപ്പുറം തന്റേതായ ലോകത്ത് ജീവിക്കാന്‍ ഇഷ്ടപ്പെടുന്നയാളാണ് പ്രണവ് മോഹന്‍ലാല്‍.

ജീവിതത്തിലായാലും സിനിമയിലായാലും അത് അങ്ങനെ തന്നെയാണ്. തന്റെ ഇഷ്ടങ്ങളെ മാനിക്കുന്ന വ്യക്തിയായി തുടരുക എന്നതാണ് പ്രണവ് ആഗ്രഹിക്കുന്നത്. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് തന്റെ ഇഷ്ടത്തിനു സഞ്ചരിക്കുന്ന പ്രണവിനെക്കുറിച്ച് പലപ്പോഴും ഒരു അറിവു പോലുമുണ്ടാവില്ല. 2002-ല്‍ പുറത്തിറങ്ങിയ ഒന്നാമന്‍ മുതല്‍ 2020-ല്‍ പുറത്തിറങ്ങിയ ഹൃദയം വരെ 9 ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള പ്രണവ് ഇപ്പോള്‍ വിദേശത്താണെന്നാണ് വിവരം. ഏതോ വിദേശ രാജ്യത്ത് പഠനത്തിനായാണ് പ്രണവ് കഴിയുന്നത്. ഇപ്പോള്‍ വിദേശ രാജ്യത്തെ ഒരു സാധാരണ ബസിലെ ചിത്രങ്ങളാണ്

ആരാധകര്‍ പങ്കുവച്ചിരിക്കുന്നത്. പ്രണവ് മാത്രമല്ല ദൃശ്യത്തിലുള്ളത്. ഒരു മദാമയോടൊപ്പമുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. മദാമയോടൊപ്പമിരുന്ന് നാട്ടുകാര്യങ്ങള്‍ പറയുന്നതുപോലെയുള്ള ചിത്രം കൗതുകവും വിസ്മയവുമാകുന്നു. ബസ് കണ്ടാല്‍ കേരളത്തിന്റെ സ്വന്തം കെ.എസ്. ആര്‍.ടി.സി ബസ് പോലെയുണ്ടെന്നാണ് ആരാധകരുടെ അഭിപ്രായം. കേരളത്തില്‍ ബസില്‍ കയറിയാല്‍ ആരാധകര്‍ പൊതിയുമെന്നതിനാല്‍ വിദേശത്തെ ബസ് സഞ്ചാരം ഏറെ ചര്‍ച്ചയുമായി. താരങ്ങളുടെ മക്കള്‍ ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റാഗ്രാം അടക്കമുള്ള

ജനകീയ സോഷ്യല്‍ മീഡിയാ പ്ലാറ്റ് ഫോമുകളില്‍ സജീവമാണ്. എന്നാല്‍ പ്രണവ് മോഹന്‍ലാലാവട്ടെ ഇതില്‍ നിന്നൊക്കെ ഏറെ വ്യത്യസ്തനാണ്. ചുരുക്കത്തില്‍ തന്റെ സ്വകാര്യതയും താല്‍പ്പര്യങ്ങള്‍ക്കും വില കല്‍പ്പിക്കുന്ന പ്രണവ് വാര്‍ത്തകളില്‍ ഇടം തേടുന്നത് അപൂര്‍വ്വമായാണ്. ഇതിനിടെയാണ് ഒരു വിദേശ വനിതയോടൊപ്പമുള്ള ചിത്രങ്ങള്‍ പ്രചരിക്കുന്നത്. എന്നാല്‍ കൂടെയുള്ളയാള്‍ ആരാണെന്ന് വ്യക്തമല്ല. ഇതാരാണ് എന്ന അന്വേഷണത്തിലാണ് ആരാധകരും സിനിമാ പ്രേമികളും.