Potato used tip in fridge: നമ്മളിൽ മിക്ക ആളുകളും കൂടുതൽ സമയം എടുത്തായിരിക്കും വീട്ടിലെ ജോലികളെല്ലാം തീർക്കുന്നത്. കാരണം അതിനായി പ്രയോഗിക്കാവുന്ന ഉപകാരപ്രദമായ ടിപ്പുകളെ പറ്റി പലർക്കും അറിവ് ഉണ്ടായിരിക്കില്ല. അത്തരം ആളുകൾക്ക് തീർച്ചയായും പരീക്ഷിച്ച് നോക്കാവുന്ന ചില കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. സാധാരണയായി വീട്ടിൽ
ഗസ്റ്റ് വന്നാൽ അവർക്ക് ചായയോടൊപ്പം കഴിക്കാനായി ബിസ്ക്കറ്റ്, മിക്സ്ച്ചർ പോലുള്ള സ്നാക്കുകൾ വച്ചു കൊടുക്കുന്ന പതിവ് ഉണ്ടായിരിക്കും. മിക്കപ്പോഴും ഫാനിന്റെ ചുവട്ടിൽ ഇരുന്ന് ഇത്തരം സാധനങ്ങൾ കുറച്ചു സമയം കൊണ്ട് തന്നെ തണുത്ത് പോവുകയും ചെയ്യും. അതിനാൽ അവർ പോയി കഴിയുമ്പോൾ വെച്ച സാധനത്തിന്റെ ബാക്കി കളയേണ്ടി വരാറുണ്ട്. അത് ഒഴിവാക്കാനായി ബാക്കി വരുന്ന സാധനങ്ങൾ ഒരു 10 മിനിറ്റ് നേരം ഫ്രിഡ്ജിൽ അതേപടി വയ്ക്കുക.
ശേഷം എടുത്ത് ഉപയോഗിക്കുകയാണെങ്കിൽ ഏത് രീതിയിലാണോ പാക്കറ്റ് പൊട്ടിക്കുമ്പോൾ അത് ഉണ്ടായിരുന്നത് അതേ അവസ്ഥയിൽ തന്നെ അവ തിരികെ ഉപയോഗിക്കാനായി സാധിക്കുന്നതാണ്. പല്ലിൽ ഉണ്ടാകുന്ന മോണപഴുപ്പ് പോലുള്ള രോഗങ്ങൾ ഇല്ലാതാക്കാനും പല്ലുവേദന പോലുള്ള പ്രശ്നങ്ങൾക്കും പരിഹാരമായി വീട്ടിൽ തന്നെ ഒരു പ്രത്യേക കൂട്ട് തയ്യാറാക്കാം. ഒരു പാത്രത്തിലേക്ക് ഒരു ടീസ്പൂൺ അളവിൽ പൊടിയുപ്പും, മഞ്ഞൾപൊടിയും, കുറച്ച് വെളിച്ചെണ്ണയും,
ടൂത്ത് പേസ്റ്റും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ഈയൊരു കൂട്ട് പല്ലിൽ അല്ലെങ്കിൽ മോണയിൽ അപ്ലൈ ചെയ്ത് കുറച്ചുനേരം വെച്ച ശേഷം കഴുകി കളയുകയാണെങ്കിൽ പല മോണ രോഗങ്ങൾക്കും അത് പ്രതിവിധിയായിരിക്കും. അടുക്കളയിൽ സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മിക്സിയുടെ ജാറിന്റെ മൂർച്ച നഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ അത് കൂട്ടാനായി അല്പം കല്ലുപ്പ് ജാറിലിട്ട് ഒന്ന് കറക്കി എടുത്താൽ മതി. ഇങ്ങനെ ചെയ്യുന്നത് വഴി ജാറിന്റെ മൂർച്ച എളുപ്പത്തിൽ കൂട്ടിയെടുക്കാനായി സാധിക്കും. അതുവഴി കറണ്ട് ഉപയോഗം കുറയ്ക്കാനും സാധിക്കും. കൂടുതൽ ഉപകാരപ്രദമായ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്.