Ponnamkanni Cheera benefits: നിരവധി ഔഷധ ഗുണങ്ങളുള്ള ഒരു സസ്യമാണ് ചീര. ഇവയിൽ തന്നെ വ്യത്യസ്തയിനം ചീരകൾ നമ്മുടെ നാട്ടിൽ ഇന്ന് സുലഭമായി ലഭിക്കുന്നുണ്ട്. ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി വളരെയധികം ആരോഗ്യ ഗുണങ്ങൾ നൽകുന്ന പൊന്നാങ്കണ്ണി ചീരയുടെ ഔഷധഗുണങ്ങളെ പറ്റി വിശദമായി മനസ്സിലാക്കാം. പേരിൽ സൂചിപ്പിക്കുന്നത് പോലെ തന്നെ
തമിഴ്നാട്ടിൽ ഉള്ള പൊന്നാങ്കണ്ണി എന്ന സ്ഥലത്തു നിന്നാണ് ഈ ഒരു ചീരയുടെ ഉത്ഭവമായി പറയപ്പെടുന്നത്. പ്രധാനമായും നോർത്ത് ഇന്ത്യൻ വിഭവങ്ങളിൽ ചീരയും പരിപ്പും ധാരാളമായി ഉപയോഗിക്കുന്നുണ്ട്. എന്നിരുന്നാൽ നമ്മുടെ നാട്ടിൽ ചീരയുടെ ഉപയോഗം താരതമ്യേനെ കുറവാണ് എന്നുതന്നെ പറയേണ്ടിവരും. പൊന്നാങ്കണ്ണി ചീര ഭക്ഷണത്തിൽ ഉൾപ്പെടുത്തുകയാണെങ്കിൽ അത് ശരീരത്തിന് വളരെയധികം ഗുണംഫലകങ്ങൾ ചെയ്യുന്നതാണ്.
അതുകൊണ്ടുതന്നെ നാട്ടുവൈദ്യന്മാർ കൂടുതലായും ഈയൊരു ചീര ധാരാളമായി ഉപയോഗിക്കാൻ നിർദ്ദേശിക്കുന്നു. ഈയൊരു ചെടി വീട്ടിൽ നട്ടുപിടിപ്പിക്കുകയാണെങ്കിൽ നല്ലതുപോലെ വെയിലുള്ള ഭാഗത്താണ് വയ്ക്കുന്നത് എങ്കിൽ തണ്ടിന്റെ നിറം ചുവപ്പ് കളറിലും, തണലുള്ള ഭാഗങ്ങളിലാണ് നട്ടുപിടിപ്പിക്കുന്നത് എങ്കിൽ പച്ച നിറത്തിലും ആണ് കാണാനായി സാധിക്കുക. ചീര എളുപ്പത്തിൽ വളർത്തിയെടുക്കാനായി തണ്ടുകൾ കട്ട് ചെയ്ത്
ആവശ്യമുള്ള ഇടങ്ങളിൽ നട്ടുപിടിപ്പിച്ചാൽ മാത്രം മതി. ഇവ പെട്ടെന്ന് തന്നെ വളർന്നു കിട്ടും എന്നതാണ് മറ്റൊരു ഗുണം.കണ്ണിന് വളരെയധികം ഗുണം ചെയ്യുന്ന ഈയൊരു ചീര പണ്ടുകാലങ്ങളിൽ സ്വർണം, ചെമ്പ് എന്നിവ ഉരുക്കുന്നതിനോടൊപ്പം ഉപയോഗിച്ചിരുന്നതായി പറയപ്പെടുന്നു. ചെടി നടുമ്പോൾ ശ്രദ്ധിക്കേണ്ടതായ നിരവധി കാര്യങ്ങളുണ്ട്. പ്രത്യേകിച്ച് ചട്ടിയിലാണ് ചീര നട്ടുപിടിപ്പിക്കുന്നത് എങ്കിൽ അത് നല്ല രീതിയിൽ വളരണമെന്നില്ല. അതുകൊണ്ടുതന്നെ ചീര നടാനായി നല്ല മണ്ണുള്ള ഭാഗം തന്നെ തിരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. പൊന്നാങ്കണ്ണി ചീരയുടെ കൂടുതൽ ഗുണഫലങ്ങളെ പറ്റി വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Video Credit : JHIBRAS ONLINE
Ponnamkanni Cheera, also known as Alternanthera sessilis or dwarf copperleaf, is a highly nutritious leafy green commonly used in Kerala cuisine and traditional medicine. Rich in vitamins A and C, iron, calcium, and antioxidants, it supports eye health, boosts immunity, and helps combat anemia. It’s also known for its anti-inflammatory and detoxifying properties, aiding in digestion and liver function. Regular consumption of Ponnamkanni Cheera is believed to promote skin clarity and overall vitality. Often cooked in stir-fries or added to soups and curries, it’s a wholesome addition to a balanced diet.