Take a fresh look at your lifestyle.
  

ഡാഡി മമ്മിനെ അറിഞ്ഞാൽ മതി.!! പേളിയുടെ ചോദ്യങ്ങൾക്ക് മുന്നിൽ പതറാതെ ഭർത്താവും അച്ഛനും; വൈറലായി വീഡിയോ | Pearle Maaney latest video More About Daddy / Srini viral

Pearle Maaney latest video More About Daddy Srini viral: പേളി മാണിയെ അറിയാത്ത മലയാളികൾ ഉണ്ടോ? അവതാരിക, അഭിനയത്രി തുടങ്ങിയ നിലകളിൽ ഒക്കെ തന്റെ ശ്രദ്ധ ഇതിനോടകം പതിപ്പിച്ച പേളി ഇന്ന് യൂട്യൂബ് വ്‌ളോഗർ, ഇൻഫ്ലുവൻ എന്നീ നിലകളിലും ശ്രദ്ധയായി കഴിഞ്ഞിരിക്കുകയാണ്. ഒപ്പം തന്റെ യൂട്യൂബ് ചാനലിലൂടെ പേളി മാണി ഷോ എന്ന ടാഗ് ലൈനിൽ മലയാളത്തിലെ പ്രശസ്ത താരങ്ങളുടെ ഇന്റർവ്യൂകൾ

നടത്തുവാനും താരം ശ്രമിക്കുന്നു. രണ്ടു മക്കൾക്കും ഭർത്താവിനും കുടുംബത്തിനും ഒപ്പം സന്തോഷകരമായ കുടുംബജീവിതവുമായി മുന്നോട്ടുപോകുന്ന പേളിയെ ഇഷ്ടമില്ലാത്തവർ ആരും തന്നെ ഇല്ല. അതുകൊണ്ടുതന്നെ പേളിയുടെ യൂട്യൂബ് ചാനലിൽ വരുന്ന ഓരോ നോട്ടിഫിക്കേഷനുകളും വളരെ പെട്ടെന്നുതന്നെ ആളുകൾ ഓപ്പൺ ആക്കുകയും ഓരോ വീഡിയോയ്ക്കും കുറഞ്ഞ സമയത്തിനുള്ളിൽ ലക്ഷക്കണക്കിന് വ്യൂവേഴ്സിനെ ലഭിക്കുകയും ചെയ്യാറുണ്ട്.

അത്തരത്തിൽ ഹു നോസ് മി ബെറ്റർ എന്ന റൗണ്ടിൽ ഭർത്താവിനെയും പപ്പയെയും ഇരുത്തിയുള്ള പേളിയുടെ ചോദ്യങ്ങളാണ് ആളുകൾ ഏറ്റെടുത്തിരിക്കുന്നത്. അമ്പെയ്യുന്നത് പോലെ കുറുക്കുകൊള്ളുന്ന ചോദ്യങ്ങൾക്ക് അതിനൊത്ത മറുപടി നൽകുവാൻ പപ്പയും ശ്രീനിയും ഇത്തവണയും മറന്നില്ല. കുട്ടിക്കാലത്തെ ക്രഷ് മുതൽ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണവും സബ്ജക്ടും എന്തിനേറെ മറ്റുള്ളവർക്ക് അറിയാത്ത തന്റെ പ്രത്യേക കഴിവുകളും കുരുത്തക്കേടുകളും വരെ റൗണ്ടിൽ

ചോദ്യങ്ങളായി വരുന്നുണ്ട്. പപ്പ മാണി 9 മാർകുകളോടെ നിൽക്കുമ്പോൾ 14 മാർകോടെ പ്രിയതമയുടെ ഉള്ളിലെ രഹസ്യങ്ങളെല്ലാം അറിഞ്ഞിരിക്കുകയാണ് ശ്രീനിഷ്. ഭാര്യയെ ഇത്രയേറെ മനസ്സിലാകുന്ന ഒരു ഭർത്താവായി ശ്രീനിഷ് മാറിയത് തന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും കംഫർട്ട് ആണെന്നും അതല്ലായിരുന്നുവെങ്കിൽ താൻ പെട്ടുപോയേനെ എന്നുമാണ് റൗണ്ടിന്റെ അവസാനം പേളിയുടെ പപ്പ പറയുന്നത്. ചിരിയും തമാശയും കളിയും കാര്യവും ഒക്കെയായി സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ട ക്യൂ ആൻഡ് എ കോസ്ട്യൻ ഇതിനോടകം ആളുകൾ ഏറ്റെടുത്ത് കഴിഞ്ഞു. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്.