Pearle Maaney daughter playing with laptop Malayalam; മലയാള പ്രേക്ഷകരുടെ പ്രിയപ്പെട്ട താര ദമ്പതികളാണല്ലോ പേർളിയും ശ്രീനിയും. ഇരുവരുടെയും ഇവരുടെ കുസൃതിക്കുരുന്നായ നിള മോളുടെയും വിശേഷങ്ങൾ അറിയാൻ ആരാധകർക്കും പ്രേക്ഷകർക്കും എന്നും തിടുക്കമാണ്. ബിഗ് ബോസ് റിയാലിറ്റി ഷോയിൽ നിന്നും പേർളിയും ശ്രീനിയും പരിചയപ്പെടുകയും പിന്നീട് ഇരുവരും വിവാഹിതരാവുകയും ചെയ്തു എന്നതിനാൽ തന്നെ ഇരുവർക്കും ഒരു സെലിബ്രിറ്റി പരിവേഷം തന്നെയാണ് ആരാധകർ സമൂഹ മാധ്യമങ്ങളിൽ നൽകുന്നത്. തുടർന്ന് കുഞ്ഞു നില കൂടി ഇവരുടെ ജീവിതത്തിലേക്ക് എത്തിയതോടെ, പേർളിയുടെ
വിശേഷങ്ങളെക്കാൾ ഉപരി നില ബേബിയുടെ വിശേഷങ്ങളും കുസൃതികളും അറിയാനായിരുന്നു പ്രേക്ഷകർക്ക് ഇഷ്ടം.ആരാധകർ തങ്ങളുടെ സ്വന്തം വീട്ടിലെ കുഞ്ഞിനെപ്പോലെ കരുതി പോന്ന നില മോൾ ഇന്ന് ഒരു കുഞ്ഞു സെലിബ്രിറ്റി കൂടിയാണ്. അതിനാൽ തന്നെ നില ബേബിയുടെ ഏതൊരു ചിത്രങ്ങൾക്കും വീഡിയോകൾക്കും വലിയ രീതിയിലുള്ള പ്രേക്ഷക പ്രതികരണങ്ങളാണ് ലഭിക്കാറുള്ളത്. തന്റെ യൂട്യൂബ് ചാനൽ വഴി പേർളി മണി തന്റെ വിശേഷങ്ങളും നിലയുടെ കുസൃതിത്തരങ്ങളും പലപ്പോഴും പങ്കുവെക്കാറുണ്ട് എന്നതിനാൽ തന്നെ ഇവ ക്ഷണ നേരം കൊണ്ട്
തന്നെ ആരാധകർ ഏറ്റെടുക്കാറുണ്ട്. എന്നാൽ ഇപ്പോഴിതാ നില ബേബിയുടെ പുതിയ ചില ചിത്രങ്ങളും വീഡിയോകളുമാണ് ഏറെ ശ്രദ്ധ നേടിയിരിക്കുന്നത്. പേർളിയുടെ സഹോദരിയുടെ മകനൊപ്പമുള്ള ചിത്രങ്ങളായിരുന്നു ഇവ. തന്റെ കുഞ്ഞനിയനെ സ്നേഹപൂർവ്വം ചേർത്തുപിടിച്ചുകൊണ്ട് നെറ്റിയിൽ ഉമ്മ വെക്കുന്ന നില ബേബിയുടെ ചിത്രം റേച്ചൽ മാണിയായിരുന്നു സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നത്. ഇതുപോലെ തന്നെ നില ബേബിയുടെ മറ്റൊരു കുസൃതി നിറഞ്ഞ വീഡിയോയും പേർളി പങ്കുവെച്ചിട്ടുണ്ട്. ശ്രീനി ലാപ്ടോപ്പിൽ ജോലി ചെയ്തുകൊണ്ടിരിക്കെ അതിനെ
അനുകരിച്ചുകൊണ്ട് തന്റെ കുഞ്ഞു കളിപ്പാട്ട ലാപ്ടോപ്പിൽ അച്ഛനെപ്പോലെ “ജോലിയിൽ ഏർപ്പെട്ടിരിക്കുകയാണ്” നില ബേബി. “കുഞ്ഞുങ്ങൾ എപ്പോഴും അവരുടെ പരിസരങ്ങളിൽ നിന്നും മാതാപിതാക്കളിൽ നിന്നും പഠിക്കുകയാണ്, അവർ നിങ്ങളുടെ പ്രതിഫലനം കൂടിയാണ്” എന്ന അടിക്കുറിപ്പിലായിരുന്നു താരം ഈ ഒരു വീഡിയോ പങ്കുവെച്ചിരുന്നത്. മാത്രമല്ല തങ്ങളുടെ സിംഗപ്പൂർ യാത്രക്കിടെ ഈയൊരു കുഞ്ഞു ലാപ്ടോപ്പ് നിലക്ക് സമ്മാനം നൽകിയ വ്യക്തിയോടുള്ള നന്ദിയും ഈയൊരു കുഞ്ഞു സമ്മാനം അവൾക്ക് ഏറെ ഇഷ്ടപ്പെട്ടു എന്നും താരം അടിക്കുറിപ്പിൽ പറയുന്നുണ്ട്.