Patharamattu today episode: ഏഷ്യാനെറ്റ് പരമ്പരയായ പത്തരമാറ്റിൽ വ്യത്യസ്തമായ കഥാമുഹൂർത്തങ്ങളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ, ഷോപ്പിംങ്ങൊക്കെ കഴിഞ്ഞ് വരുമ്പോൾ, നല്ല രുചികരമായ ഭക്ഷണത്തിൻ്റെ മണം അറിഞ്ഞതിൻ്റെ സന്തോഷത്തിലാണ്. ഭക്ഷണത്തിൻ്റെ മണത്തിൻ്റെ അവസ്ഥ വച്ച് നോക്കുമ്പോൾ,
നല്ല രുചികരമായ ഭക്ഷണമാണ് അകത്ത് ഒരുക്കിയതെന്ന് തോന്നുന്നതെന്ന് പറയുകയാണ് നയന. അങ്ങനെ എല്ലാവരും വന്നപ്പോൾ ഭക്ഷണമൊക്കെ എടുത്ത് ഡൈനിംങ്ങ് ടേബിളിൽ കൊണ്ടു വച്ചപ്പോൾ, എല്ലാവരും വന്നിരിക്കുകയാണ്. അപ്പോഴാണ് ആദർശ് പിള്ള സാറാണ് ഉണ്ടാക്കിയതെന്ന് പറയരുതെന്ന് പറയുകയാണ്. അതൊന്ന് ആലോചിക്കണമെന്ന് പറയുകയാണ് ജയൻ. അപ്പോഴാണ് എല്ലാവരും ഭക്ഷണത്തിനായി ഇരിക്കുന്നത്. ഭക്ഷണം കഴിക്കാൻ തുടങ്ങിയപ്പോൾ ഇത്ര സ്വാദുള്ള
ഭക്ഷണം ഉണ്ടാക്കിയതിന് അവർ ഇവിടെയുള്ള ആണുങ്ങളെ പുകഴ്ത്തുകയായിരുന്നു. ഓരോന്ന് കഴിക്കുമ്പോഴും, ഇത് ഷെഫ് പിള്ളയുടെ കടയിൽ പോയാൽ കിട്ടുന്ന കറിയുടെ രുചി പോലെയുണ്ടെന്ന് പറയുകയാണ് മുത്തശ്ശി.ഷെഫ് പിള്ളയുടെ പചകം നോക്കി ഉണ്ടാക്കിയതാവുമെന്നാണ് നയന പറയുന്നത്. നീ ഞാൻ നല്ലത് ചെയ്താലും അംഗീകരിക്കരുതെന്ന് പറയുകയാണ്. അപ്പോഴാണ് മുത്തശ്ശൻ ആദർശ് മതിയെന്ന് പറഞ്ഞ് ഷെഫ് പിള്ളയെ കൂട്ടി വരുന്നത്. അദ്ദേഹത്തെ കണ്ടപ്പോൾ എല്ലാവരും ഞെട്ടുകയാണ്. അപ്പോഴാണ് മുത്തശ്ശൻ ഇവർക്ക് പാചകം ചെയ്യാനുള്ള വിഷമം കണ്ട്
പാചക കുലപതി ഈശ്വരൻ അയച്ചത് പോലെ ഇവിടെ എത്തുകയായിരുന്നെന്ന് പറയുകയാണ്. അങ്ങനെ എല്ലാവരും ചേർന്ന് ഷെഫ് പിള്ളയുടെ കൂടെയുള്ള സെൽഫി എടുക്കുകയും, സുരേഷ് പിള്ള പോവാൻ ഒരുങ്ങുന്നത്. പിന്നീട് കാണുന്നത് നന്ദുവിനെയാണ്. നന്ദു പലതും ആലോചിച്ചു നിൽക്കുമ്പോഴാണ് അനിവരുന്നത്.അനിയുടെ കല്യാണത്തിന് ഈ സാരി ധരിച്ച് വരണമെന്ന് പറയുകയാണ്. അപ്പോഴാണ് ഗോവിന്ദൻ വരുന്നത്. ഗോവിന്ദനോട് സംസാരിച്ച ശേഷം അനി പോവുകയാണ്. നന്ദു റൂമിൽ പോയി സാരി നോക്കി പൊട്ടിക്കരയുകയാണ്. അപ്പോൾ ആദർശും നയനയും പലതും സംസാരിക്കുകയാണ്. അപ്പോഴാണ് എന്നോട് ദയയില്ലാതെ പെരുമാറിയതിനാലാണ് ഫോൺ ഓഫുക്കി വച്ചതെന്ന് നയന പറഞ്ഞപ്പോൾ, നീ ഇന്നു ധരിച്ച ഡ്രസിട്ട് നമുക്ക് ഒന്ന് പുറത്ത് പോവണമെന്ന് പറയുകയാണ് ആദർശ്.