Patharamattu today episode: ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന ഹിറ്റ് പരമ്പരകളിൽ ഒരു പരമ്പരയാണ് പത്തരമാറ്റ്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ, ഗ്രൗണ്ടിൽ എത്തിയ നന്ദു അവിടെ നിന്ന് കളിക്കുന്ന മറ്റുള്ളവരുമായി അടി ഉണ്ടാക്കുകയും, നന്ദുവിനെ കണ്ട് അനി പ്രശ്നത്തിൽ ഇടപെടുകയും, അനിക്ക് അടി കിട്ടി വീഴുകയും ചെയ്തു. അത് കണ്ട് മറ്റുള്ളവർ ഓടുകയും, നന്ദു അനിയെ വഴക്കു
പറയുകയുമായിരുന്നു. നീ എന്തിനാണ് ഇതിൽ ഇടപ്പെട്ടതെന്ന് പറയുകയാണ് നന്ദു. പിന്നീട് അനിയെയും കൂട്ടി നന്ദു വീട്ടിൽ കൂട്ടി പോവുകയാണ്. അപ്പോഴാണ് അനിയുടെ ഫോണിൽ അനാമിക വിളിക്കുന്നത്. അത് എടുത്ത നന്ദു, അനിയ്ക്ക് ചെറിയൊരു അപകടം പറ്റിയിട്ടുണ്ടെന്നും, പിന്നെ വിളിക്കാനും പറയുകയായിരുന്നു. പിന്നീട് വീട്ടിലെത്തിയപ്പോൾ, കനക ദുർഗ്ഗയും, ഗോവിന്ദനും എന്താണ് പറ്റിയതെന്ന് ചോദിക്കുകയാണ്. അപ്പോഴാണ്
എന്താണ് നടന്നതെന്ന് അനി പറയുന്നത്. ഇത് കേട്ട് കനകദുർഗ്ഗ ഇവളെ കൊണ്ട് മടുത്തെന്നും, ആൺകുട്ടികൾ പുറത്ത് പോയാൽ അമ്മമാർക്ക് ടെൻഷനുണ്ടാവും, എന്നാൽ ഇവൾ പുറത്ത് പോയാൽ ആണിനേക്കാൾ കഷ്ടമാണെന്നും, വരുന്നത് വരെ മനുഷ്യന് ഒരു സമാധാനമില്ലെന്നും പറയുകയാണ് കനക ദുർഗ്ഗ. ഇനി അനന്തപുരിയിൽ എത്തിയാൽ, നിന്നെ കൊണ്ട് അവിടെ എൻ്റെ മക്കൾക്കും പ്രശ്നമാവുമെന്ന് പറയുകയാണ്
കനക ദുർഗ്ഗ. അപ്പോഴാണ് അനി തലയിൽ കെട്ടി കൊണ്ട് വീട്ടിൽ വരുന്നത്. അനിയുടെ തലയിലെ മുറിവ് കണ്ട് എല്ലാവരും ഞെട്ടുകയാണ്. എന്താന് പറ്റിയതെന്നും, മറ്റും എല്ലാവരും ചോദിച്ചപ്പോൾ, ഞാൻ ബൈക്കിൽനിന്ന് വീണതാണെന്ന് പറയുകയാണ്. ഇത് കേട്ട് ജാനകി മോനെ നീ ഹെൽമറ്റ് വച്ചിരുന്നില്ലേയെന്നു ചോദിച്ചപ്പോൾ, ഹെൽമറ്റ് വച്ചിരുന്നില്ലെന്നു പറയുകയാണ്. അപ്പോഴാണ് അനാമിക അനന്തപുരിയിലെത്തുന്നത്. എന്താണ് അനി പറ്റിയതെന്ന് പറഞ്ഞ് കൊണ്ട് അടുത്തു വരികയാണ്. ഹാളിൽ എല്ലാവരും ഉള്ളതിനാൽ, അനി അനാമികയെ പരിചയപ്പെടുത്തുകയാണ്.