Patharamattu today episode: ഏഷ്യാനെറ്റ് പ്രേക്ഷകർ ആവേശത്തോടെ കണ്ടിരുന്ന പരമ്പരയാണ് പത്തരമാറ്റ്. ഇപ്പോൾ അനിയുടെ കല്യാണവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് സീരിയലിൽ നടന്നുകൊണ്ടിരിക്കുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ മുത്തശ്ശി അനിയുടെ ജാതകം എടുത്തു കൊണ്ടു വരാൻ പറഞ്ഞപ്പോൾ എവിടെയാണെന്ന് പോലും അറിയില്ലായിരുന്നു ദേവയാനിക്ക്.
അങ്ങനെ നയന ജാതകം എടുക്കാൻ പോവുകയായിരുന്നു. നയനയോട് മുത്തച്ഛൻ്റെ മരുന്ന് എടുത്തു കൊടുക്കാൻ പറഞ്ഞപ്പോൾ, ഞാൻ കൊടുത്തുകൊള്ളാമെന്ന് പറഞ്ഞ് ദേവയാനി മുകളിലേക്ക് പോവുകയാണ്. കനകദുർഗ്ഗ പറഞ്ഞതിൻ്റെ വാശിയിൽ ദേവയാനി ഞാൻ മുത്തശ്ശന് മരുന്ന് എടുത്തു കൊടുക്കാം എന്ന് പറഞ്ഞു പെട്ടെന്ന് തന്നെ മുകളിലേക്ക് പോയത്. ഉടൻതന്നെ മുറിയിലേക്ക് മരുന്ന് കൊടുക്കാൻ പോയപ്പോൾ, കനകദുർഗ്ഗ നയനയോട് മോളെ വേഗം നീ പോയി മരുന്ന്
എടുത്ത് കൊടുക്കാനും, അല്ലെങ്കിൽ മാറി കൊടുക്കുമെന്നും പറഞ്ഞ് നയനയെ മുറിയിലേക്ക് അയക്കുകയാണ്. മരുന്ന് മാറിയാണ് ദേവയാനി കൊടുക്കാൻ നോക്കിയത്. പിന്നെ ദേവയാനി പുറത്ത് വന്നപ്പോൾ നയനമോൾ ഇല്ലെങ്കിൽ ഈ വീട്ടിൽ ഒന്നും നടക്കില്ല എന്ന് പറയുകയാണ് കനക. അവൾ ഇല്ലെങ്കിലും എല്ലാം നടക്കും എന്നും, ഞാൻ ഒരു ജോലിക്കാരുടെ സ്ഥാനം മാത്രമേ അവൾക്ക് നൽകിയിട്ടുള്ളൂ എന്നൊക്കെ പറയുകയാണ് ദേവയാനി. രാവിലെതന്നെ മീറ്റിംഗ് കാത്തു നിൽക്കുകയാണ് എല്ലാവരും.
അമേരിക്കൻ കമ്പനിയിൽ നിന്നുള്ള മീറ്റിംഗ് ആയതിനാൽ എല്ലാവരും വളരെ ആവേശത്തോട് കൂടിയാണ് കാണുന്നത്. അവർക്കുള്ള ഡിസൈൻ നയന മോളെ കൊണ്ട് വരപ്പിച്ചു കൂടായിരുന്നോ എന്ന് പറയുകയാണ് മുത്തശ്ശൻ. എന്നാൽ ഇത്തരം പുതിയ ഡിസൈനുകളെ കുറിച്ചൊന്നും അവൾക്ക് അധികം അറിയാത്തത് കൊണ്ടാണ് ഞാൻ അത് ചെയ്യിക്കാതിരുന്നതെന്ന് പറയുകയാണ് ആദർശ്. അപ്പോഴാണ് ജലജ വന്ന് വിദേശ രാജ്യങ്ങളിൽ നിന്നുള്ള പുതിയവർക്കുകളെ കുറിച്ചൊന്നും ഇവൾക്ക് അറിയില്ലെന്ന് പറയുന്നത്.