Panikoorkkayila for cough home remedi: കഫക്കെട്ടും ജലദോഷവും ചുമയും തൊണ്ട വേദനയും ഒക്കെയായി പൊറുതി മുട്ടിയോ? എന്തൊക്കെ ചെയ്തിട്ടും പ്രതിവിധി കണ്ടെത്താൻ ആയില്ലേ? എങ്കിൽ ഒരു സിമ്പിൾ ഹോം റെമിഡിയുണ്ട്. അതൊന്ന് പരീക്ഷിച്ച് നോക്കാം. ഇവയൊന്നും കൂടാതെ പനി ഉള്ള ദിവസങ്ങളിലും ഈ രീതി പരീക്ഷിച്ച് നോക്കാവുന്നതാണ്. പനി പമ്പ കടക്കുന്നത് കാണാം.
എങ്ങനെ ഈ റെമിഡി പരീക്ഷിക്കാം എന്ന് നോക്കാം. ആദ്യമായി ആവിശ്യം പനിക്കൂർക്കയിലയാണ്. അതിനായി ഒരു തണ്ട് പനിക്കൂർക്കയില എടുക്കുക. ഇനി ഇത് നന്നായി കഴുകി വൃത്തിയാക്കാനായി ഒരു കാൽ ടീ സ്പൂൺ ഉപ്പ് എടുക്കാം. ശേഷം അല്പം വെള്ളം കൂടി അതിൽ മിക്സ് ചെയ്ത് നന്നായി കഴുകി എടുക്കാം. ഇത് പണിക്കൂർക്കയിലയിലെ അഴുക്ക് മുഴുവനായി നീക്കം ചെയ്യാൻ സഹായിക്കുന്നു. ഇനി വെയിലത്ത് വെച്ച് ഉണക്കിയെടുത്ത കോട്ടൺ തുണിയോ,
ടിഷ്യൂ പേപ്പറോ എടുത്ത് പണിക്കൂർക്കയിലയുടെ ഈർപ്പം കളയണം. അടുത്തതായി നല്ല വലിപ്പമുള്ള സ്റ്റീലിന്റെ സ്പൂൺ എടുക്കുക.ഇനി തീയിൽ വെച്ച് സ്പൂൺ നന്നായി ചൂടാക്കി എടുക്കണം. അതിനിടയിൽ സ്പൂണിന്റെ മുകളിലേക്ക് ഈ പണിക്കൂർക്കയില വച്ച് വാട്ടി എടുക്കാം. ഇനി ഇതിന്റെ നീര് പിഴുതെടുക്കാം. തണ്ടിന്റെ ഭാഗം പിഴുതെടുക്കേണ്ടതില്ല. ഇത് കഴിക്കേണ്ട ചില രീതികൾ ഉണ്ട്. അവ നോക്കാം. ആദ്യമായി ഒരു സ്പൂൺ എടുക്കാം.ഇനി അതിലേക്ക് അല്പം / ഒരു നുള്ള്
മഞ്ഞൾപ്പൊടി ഇടുക. ഇനി പനിക്കൂർക്കയിലയുടെ ഉണ്ടാക്കി വെച്ച നീര് അതിലേക്ക് ചേർത്ത് കഴിക്കാം. കഫക്കെട്ട്, തല വേദന എന്നിവ കൊണ്ട് ബുദ്ധിമുട്ടുമ്പോൾ ഈ രീതി പരീക്ഷിക്കാം. ഇനി മഞ്ഞൾപ്പൊടിക്ക് പകരം ഒരു നുള്ള് ഉപ്പ് ചേർത്ത് കഴിക്കാം. ഇത് തൊണ്ട സംബന്ധമായ പ്രശ്നങ്ങൾക്ക് ഉപയോഗിക്കാം. ഇനി ചുമയും പനിയും ഉള്ള സമയങ്ങളിൽ അല്പം തേൻ ചേർത്ത് കഴിക്കാം. ഇത്തരത്തിൽ വ്യത്യസ്തമായ സന്ദർഭങ്ങളിൽ അതിനനുസരിച്ച് പനിക്കൂർക്കയിലയുടെ നീര് ചേർത്ത് കഴിക്കാവുന്നതാണ്. അസുഖങ്ങൾ വളരെ എളുപ്പത്തിൽ വേരോടെ പിഴുതെറിയാം ഈ ടിപ് കൊണ്ട്. കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ പരീക്ഷിക്കാവുന്ന രീതിയാണിത്. എത്ര മരുന്ന് കഴിച്ചിട്ടും ചുമയ്ക്കും കഫംക്കെട്ടിനും ആശ്വാസം ലഭിച്ചില്ലെങ്കിൽ ഈ രീതി പരീക്ഷിക്കാം പെട്ടന്ന് തന്നെ. നിരവധി ഔഷധ ഗുണങ്ങൾ അടങ്ങിയ സസ്യമാണ് പനിക്കൂർക്കയില. Panikoorkkayila for cough home remedi