
പനിക്കൂർക്ക ഇല തിളച്ച എണ്ണയിൽ ഇട്ടു കൊടുത്തു നോക്കൂ.!! 2 മിനിറ്റു മാത്രം മതി.. ഇത് കണ്ടാൽ ശരിക്കും ഞെട്ടും.!! | Panikkorkka Ila Snack Recipe
Panikkorkka Ila Snack Recipe
Panikkorkka Ila Snack Recipe malayalam : ഒരുപാട് ഔഷധഗുണങ്ങളുള്ള ഒരു സസ്യമാണ് പനിക്കൂർക്ക. ജലദോഷം,കഫക്കെട്ട് പോലുള്ള അസുഖങ്ങൾക്ക് എല്ലാം ഒരു വീട്ടുവൈദ്യമെന്ന രീതിയിൽ പനിക്കൂർക്കയുടെ ഇല ഉപയോഗപ്പെടുത്താറുണ്ട്. എന്നാൽ ഇതേ ഇല ഉപയോഗിച്ച് ഒരു കിടിലൻ സ്നാക്ക് തയ്യാറാക്കാൻ സാധിക്കും എന്ന കാര്യം പലർക്കും അറിയുന്നുണ്ടാവില്ല. അത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു സ്നാക്ക് തയ്യാറാക്കാനായി ആദ്യം തന്നെ
അത്യാവശ്യം വലിപ്പമുള്ള പനിക്കൂർക്കയുടെ ഇല അല്പം തണ്ടോടു കൂടി തന്നെ പറിച്ച് കഴുകി മാറ്റി വയ്ക്കണം. അതിനുശേഷം സ്നാക്ക് തയ്യാറാക്കാൻ ആവശ്യമായ മാവ് ഉണ്ടാക്കിയെടുക്കണം. അതിനായി ഒരു ബൗളിലേക്ക് ഒരു മുട്ട മുഴുവനായും പൊട്ടിച്ചൊഴിക്കുക. ശേഷം അതിലേക്ക് മൂന്ന് ടീസ്പൂൺ അളവിൽ മൈദ, കോൺഫ്ലവർ, എരുവിന് ആവശ്യമായ മുളകുപൊടി, ഉപ്പ് എന്നിവ ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ഇല മുക്കി പൊരിക്കാൻ ആവശ്യമായ കൺസിസ്റ്റൻസിയിലേക്ക് മാവ് മാറ്റിയെടുക്കണം.
അതിനുശേഷം ഒരു കടായി അടുപ്പത്ത് വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ഇല വറുത്തെടുക്കാൻ ആവശ്യമായ എണ്ണ ഒഴിച്ചു കൊടുക്കാവുന്നതാണ്. എണ്ണ നല്ലതുപോലെ തിളച്ചു വരുമ്പോൾ ഓരോ ഇലകളായി എടുത്ത് മാവിൽ മുക്കി അതിലേക്ക് ഇട്ടു കൊടുക്കാവുന്നതാണ്. ഇത് നന്നായി പൊള്ളച്ച് വരുമ്പോൾ മുകളിലേക്ക് അല്പം കൂടി എണ്ണ തൂകി കൊടുക്കാം. പനിക്കൂർക്കയുടെ ഇല തിരിച്ചും മറിച്ചും ഇതേ രീതിയിൽ ഇട്ട് നല്ലതുപോലെ ക്രിസ്പാക്കി വറുത്തെടുക്കാം. കുട്ടികൾക്കും മുതിർന്നവർക്കുമെല്ലാം
ഒരേ രീതിയിൽ കഴിക്കാൻ ഇഷ്ടപ്പെടുന്ന ഒരു സ്നാക്കായിരിക്കും ഇതെന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട. സ്ഥിരമായി ഒരേ രീതിയിലുള്ള സ്നാക്കുകൾ ഉണ്ടാക്കി മടുത്തവർക്ക് തീർച്ചയായും ഒരിക്കൽ എങ്കിലും ഇതൊന്നു പരീക്ഷിച്ചു നോക്കാവുന്നതാണ്. മാത്രമല്ല പനിക്കൂർക്ക ഇലക്ക് ധാരാളം ഔഷധഗുണങ്ങൾ ഉള്ളതുകൊണ്ടു തന്നെ ഈയൊരു രീതിയിൽ ഉപയോഗിച്ചാലും ഗുണങ്ങൾ ഏറെയാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. credit : Pachila Hacks
🌿 Panikkorkka Ila Snack Recipe (Herbal Leaf Bajji/Fritter)
🧾 Ingredients:
- Fresh Panikkorkka leaves – 10 to 12 (tender, medium-sized)
- Besan (Gram flour) – 1 cup
- Rice flour – 2 tbsp (for crispiness)
- Chilli powder – ½ tsp
- Turmeric powder – ¼ tsp
- Asafoetida (hing) – a pinch
- Ajwain (optional) – ½ tsp (aids digestion)
- Salt – to taste
- Water – as needed (for batter)
- Oil – for deep frying
Preparation Steps:
- Clean the Leaves
- Gently wash and pat dry Panikkorkka leaves. Keep them whole.
- Make the Batter
- In a bowl, mix besan, rice flour, chilli powder, turmeric, hing, ajwain, and salt.
- Add water little by little to make a thick, smooth batter (like bajji/pakora consistency).
- Dip and Fry
- Heat oil in a deep pan.
- Dip each leaf in the batter, coating evenly.
- Fry on medium flame until golden and crisp.
- Drain on paper towels.
🍽️ Serve Hot With:
- Coconut chutney
- Tomato ketchup
- Herbal tea
💡 Tip:
- You can sandwich spicy coconut chutney between two leaves before dipping in batter for extra flavor!
- Ideal for cough relief and boosting immunity too.