Ottamooli for headache: പല കാരണങ്ങൾ കൊണ്ട് ശരീരവേദന, തലവേദന എന്നിവ അനുഭവിക്കുന്നവർ ആയിരിക്കും നമ്മളിൽ മിക്ക ആളുകളും. പ്രത്യേകിച്ച് പനിയോ മറ്റോ വരികയാണെങ്കിൽ തലവേദനയും ശരീരവേദനയും വിട്ടുമാറാതെ തന്നെ നിൽക്കുന്ന അവസ്ഥയും ഇപ്പോൾ കണ്ടു വരുന്നുണ്ട്. അത്തരം സാഹചര്യങ്ങളിൽ അവ ഒഴിവാക്കാനായി വീട്ടിൽ തന്നെ തയ്യാറാക്കി ഉപയോഗിക്കാവുന്ന
ചില ഔഷധക്കൂട്ടുകൾ അറിഞ്ഞിരിക്കാം. സ്ഥിരമായി ശരീരവേദന അനുഭവിക്കുന്ന ആളുകൾ ആണെങ്കിൽ പുളിയില ഇട്ട് തിളപ്പിച്ച വെള്ളം ഉപയോഗിച്ച് കുളിക്കുന്നത് വളരെയധികം ഗുണം ചെയ്യുന്നതാണ്. വാത സംബന്ധമായ അസുഖങ്ങൾ കൊണ്ടാണ് ശരീരവേദന ഉണ്ടാകുന്നത് എങ്കിൽ പുളിയില തിളപ്പിക്കുന്നതോടൊപ്പം ഒന്നോ രണ്ടോ തണ്ട് മുരിങ്ങയില കൂടി ചേർത്ത് കൊടുക്കാവുന്നതാണ്. കുളിക്കാനുള്ള വെള്ളത്തിൽ ആണ് ഇവ ഉപയോഗിക്കേണ്ടത്.
അതിനായി വെള്ളം നല്ലതുപോലെ ഒരു പാത്രത്തിൽ വച്ച് തിളപ്പിക്കുക. അതിലേക്ക് പുളിയില നേരിട്ട് ഇട്ടു കൊടുക്കുകയോ അതല്ലെങ്കിൽ മറ്റൊരു പാത്രത്തിൽ തിളപ്പിച്ച് ശേഷം ഇല ഒരു തുണിയിൽ കെട്ടി ഇട്ടു കൊടുക്കുകയോ ചെയ്യാവുന്നതാണ്. വെള്ളം തിളപ്പിക്കുമ്പോൾ അതിലേക്ക് കാൽ ടീസ്പൂൺ ഉപ്പു കൂടി ചേർത്തു കൊടുക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ഈയൊരു വെള്ളം ഉപയോഗിച്ച് പതിവായി ഒരാഴ്ചയെങ്കിലും കുളിക്കുകയാണെങ്കിൽ ശരീര വേദനകൾ എല്ലാം കുറഞ്ഞു കിട്ടുന്നതാണ്.
പനി,മറ്റു കാരണങ്ങൾ എന്നിവ കൊണ്ടുണ്ടാകുന്ന തലവേദന പാടെ ഒഴിവാക്കാനായി ചെയ്യാവുന്ന ഒരു ടിപ്പാണ് അടുത്തത്.ഒരു പാത്രത്തിൽ ഒരു ഗ്ലാസ് വെള്ളമെടുത്ത് അത് തിളപ്പിക്കാനായി വയ്ക്കുക.ശേഷം അതിലേക്ക് 7 ഗ്രാമ്പു ഇട്ട് നല്ലതുപോലെ തിളപ്പിക്കുക.അതോടൊപ്പം തന്നെ മൂന്ന് കുരുമുളകിന്റെ മണി കൂടി വെള്ളത്തിലേക്ക് ഇട്ടു കൊടുക്കാവുന്നതാണ്. ഇത് നല്ലതുപോലെ തിളച്ചു വരുമ്പോൾ സ്റ്റൗ ഓഫ് ചെയ്ത് വെള്ളം ഒരു ഗ്ലാസ്സിലേക്ക് അരിച്ചെടുക്കുക. ഇത് കുടിക്കുന്നത് വഴി തലവേദനയ്ക്ക് നല്ല ആശ്വാസം ലഭിക്കുന്നതാണ്. ഇത്തരം കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്. Tips Of Idukki