Take a fresh look at your lifestyle.
  

ഇതൊരൊറ്റ വലി മാത്രം മതി..!! ഗ്യാസ്, അസിഡിറ്റി വേരോടെ കളയാൻ ഈ ഒരു ഗ്ലാസ് മാത്രം മതി; ഇതൊന്ന് പരീക്ഷിച്ചുനോക്കൂ | Ottamooli for Gas trouble

Ottamooli for Gas trouble

Ottamooli for Gas trouble: ദഹന സംബന്ധമായ പ്രശ്നങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നവർ നിരവധി പേരുണ്ട്. അത്തരം അസുഖങ്ങൾക്ക് സ്ഥിരമായി അലോപ്പതി മരുന്ന് കഴിക്കുക എന്നത് മറ്റു പല പ്രശ്നങ്ങൾക്കും കാരണമായേക്കാം. ദഹനസംബന്ധമായ എല്ലാ പ്രശ്നങ്ങൾക്കും വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ഒരു ഒറ്റമൂലി കൂട്ട് അറിഞ്ഞിരിക്കാം.
ഏമ്പക്കം, വയർ വീർത്തു കെട്ടൽ,

വയറുവേദന എന്നിങ്ങനെ ദഹനസംബന്ധമായ പ്രശ്നങ്ങൾ പലരീതിയിലാണ് പലർക്കും കാണാറുള്ളത്. എന്നാൽ ഇത്തരം പ്രശ്നങ്ങൾക്കെല്ലാം വീട്ടിൽ തന്നെയുള്ള ചില ചേരുവകൾ ഉപയോഗപ്പെടുത്തി ഒരു പാനീയം തയ്യാറാക്കി ഉപയോഗിക്കാവുന്നതാണ്. അതിനായി ആവശ്യമായിട്ടുള്ളത് രണ്ട് ടീസ്പൂൺ അയമോദകം, രണ്ട് ടീസ്പൂൺ നല്ലജീരകം, ഒരു തണ്ട് വെളുത്തുള്ളി, ഒരു ചെറിയ കഷ്ണം ഇന്ദുപ്പ് അല്ലെങ്കിൽ സാധാരണ ഉപ്പ്, ഒരു കഷ്ണം ചുക്ക് എന്നിവയാണ്. അയമോദകത്തിൽ അടങ്ങിയിട്ടുള്ള

തൈമുൾ എന്ന ഘടകമാണ് ദഹനസംബന്ധമായ പ്രശ്നങ്ങൾ എല്ലാം ഇല്ലാതാക്കുന്നതിന് സഹായിക്കുന്നത്. ഈയൊരു പാനീയം തയ്യാറാക്കാനായി ഒരു പാനിൽ വെള്ളമൊഴിച്ച് സ്റ്റവ് ഓൺ ചെയ്യുക. ശേഷം നേരത്തെ എടുത്തു വച്ച എല്ലാ ചേരുവകളും വെള്ളത്തിലേക്ക് ചേർത്തു കൊടുക്കുക. വെള്ളം നല്ലതുപോലെ തിളച്ച് എല്ലാ ചേരുവുകളും വെള്ളത്തിൽ നല്ലതു പോലെ ലയിക്കണം. അതിനു ശേഷം സ്റ്റൗ ഓഫ് ചെയ്ത് ഈയൊരു പാനീയം ഒരു ഗ്ലാസ്സിലേക്ക് അരിച്ചെടുത്ത് ഉപയോഗിക്കാവുന്നതാണ്.

ഇത് കുടിക്കുന്നത് വഴി എല്ലാവിധ ദഹന പ്രശ്നങ്ങൾക്കും പരിഹാരം കാണാനായി സാധിക്കും.ദഹന സംബന്ധമായ പ്രശ്നങ്ങൾ ഒഴിവാക്കാനായി ഭക്ഷണം കഴിക്കുന്നതിന് കുറച്ചു മുൻപ് അയമോദകം ഇട്ട വെള്ളം കുടിക്കുന്നതും വളരെയധികം ഗുണം ചെയ്യുന്ന കാര്യമാണ്. ഗ്യാസ് സംബന്ധമായി ഉണ്ടാകാറുള്ള വയറു വീർത്തു കെട്ടൽ, ഓക്കാനം, വയറുവേദന എന്നീ പ്രശ്നങ്ങൾക്കെല്ലാം ഈ ഒരു പാനീയം കുടിക്കുന്നത് ഗുണം ചെയ്യും. മാത്രമല്ല സ്ഥിരമായി ഗ്യാസിനായി അലോപ്പതി മരുന്നുകൾ കഴിക്കുന്നത് ഒഴിവാക്കാനും ഇതുവഴി സാധിക്കുന്നതാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.