onion peeling tip: എന്ത് കാര്യങ്ങൾ ചെയ്യുമ്പോഴും എളുപ്പ വഴികൾ തിരയുന്നവരാണ് മലയാളികൾ. എന്നാൽ അത്തരത്തിൽ പരീക്ഷിക്കാവുന്ന ചില ട്രിക്കുകൾ പരിചയപ്പെട്ടാലോ.. നമ്മൾ പല ആവിശ്യങ്ങൾക്കായി ടേപ്പ് ഉപയോഗിക്കുന്നവരാണ്. എന്നാൽ അതിലെ ഏറ്റവും മടുപ്പിക്കുന്ന കാര്യം അതിന്റെ അറ്റം കണ്ടുപിടിക്കലാണ്. ഈ പ്രശ്നത്തിന് ഒരു പരിഹാരമുണ്ട്.
ഇതിനായി ടേപ്പ് യൂസ് ചെയ്ത് കഴിഞ്ഞാൽ അതിന്റെ പശയുള്ള അറ്റത്തായി ഒരു സേഫ്റ്റി പിൻ വെച്ചാൽ മതി. അപ്പോൾ അടുത്ത തവണ അറ്റം തപ്പി കഷ്ടപ്പെടേണ്ട. കത്തിയുടെ സഹായമില്ലാതെയും ഇനി സവാള അരിയാം. അതിനായി സവാള തൊലി കളഞ്ഞ് രണ്ടായി ഭാഗിച്ച് കത്തിയിലോ, ഫോർക്കിലോ കുത്തി വെക്കുക. തുടർന്ന് പീലർ വെച്ച് ഒരു ഭാഗത്തു നിന്നും തുടങ്ങി വളരെ എളുപ്പത്തിൽ സ്ലൈസ് ചെയ്യാവുന്നതാണ്. അതുപോലെ ചുവന്നുള്ളിയുടെയും,
വെളുത്തുള്ളിയുടെയും തൊലി കളയുക എന്നത് വളരെ സമയം ആവശ്യമായ കാര്യമാണ്. ഇതിനൊരു പരിഹാരമായി ഇവയെ ഓരോ അല്ലികളായി വേർതിരിച്ച് മുകളിലെ അറ്റവും താഴത്തെ അറ്റവും മുറിച്ചു കളഞ്ഞ് ചൂടുള്ള വെള്ളത്തിലേക്ക് മാറ്റുക. പതിനഞ്ചു മിനിറ്റിന് ശേഷം അവ ഒന്ന് തിരുമിയെടുത്താൽ തൊലിയെല്ലാം ഇളകി വരുന്നതാണ്. ജ്വല്ലറിയിൽ നിന്നോ, ടെക്സ്റ്റൈൽസിൽ നിന്നോ സാധനങ്ങൾ വാങ്ങുമ്പോൾ പലപ്പോഴും ഗ്ലാസ് ഫ്രീയായി ലഭിക്കാറുണ്ട്.
അതിൽ മിക്കപ്പോഴും സ്റ്റിക്കറും ഉണ്ടാവും. ഇത് നീക്കാൻ ഒരു എളുപ്പ വഴിയുണ്ട്. ഇതിനായി ഒരു പാത്രത്തിൽ അല്പം വീനാഗിരിയെടുത്ത് ഇരുപത് മിനിറ്റ് നേരം സ്റ്റിക്കർ ഉള്ള ഭാഗം അതിൽ മുക്കി വെക്കുക. പിന്നീട് സ്റ്റീലിന്റെ സ്ക്രമ്പർ വെച്ച് ഉരച്ചു കൊടുക്കുകയാണെങ്കിൽ പെട്ടന്ന് ഇത് ഇളകി വരും. വീട്ടിലെ മിക്സിക്ക് ഒരുപാട് പഴക്കമുള്ളതാണെങ്കിൽ പലപ്പോഴും തേങ്ങയോ മറ്റോ അരയ്ക്കുന്ന സമയത്ത് നന്നായി അരയാത്തത് പോലെ തോന്നാറുണ്ട്. ഇതിനൊരു പരിഹാരമായി മിക്സിയുടെ ജാറിനകത്തെ ബ്ലൈഡിന്റെ വശങ്ങളിലായി അലുമിനിയം ഫോയിൽ മുറിച്ചു വച്ച് ക്രഷ് ചെയ്തെടുത്താൽ മതി. അപ്പോൾ ബ്ലൈഡ് പുതു പുത്തനാകും.. Hometaskbyrahna onion peeling tip
to peel onions easily without tears, soak them in cold water for 10–15 minutes before peeling. this helps loosen the skin and reduces the release of sulfur compounds that cause eye irritation. you can also cut off the ends first and peel from the root side for a quicker clean. using a sharp knife and chilling the onion beforehand can make the process smoother and tear-free!