nonstick pan reusing: നമ്മുടെയെല്ലാം വീടുകളിൽ ഉപയോഗിച്ച് പഴകിയ ഒരുപാട് നോൺസ്റ്റിക് പാനുകൾ ഉണ്ടായിരിക്കും. ചെറിയ രീതിയിൽ കോട്ടിങ് ഇളകി തുടങ്ങുമ്പോൾ തന്നെ എല്ലാവരും നോൺസ്റ്റിക് പാനുകൾ ഉപയോഗിക്കുന്നത് നിർത്തുന്ന പതിവായിരിക്കും ഉള്ളത്. എന്നാൽ അത്തരത്തിൽ കോട്ടിംഗ് ഇളകിയ നോൺസ്റ്റിക് പാനുകൾ എളുപ്പത്തിൽ വൃത്തിയാക്കി എടുക്കാനായി സാധിക്കും.
അത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം. കോട്ടിംഗ് ഇളകി തുടങ്ങിയ നോൺസ്റ്റിക് പാൻ എടുത്ത് അതിൽ ഏതെങ്കിലും ഒരു സോപ്പ് ലിക്വിഡ് ഒഴിച്ചു കൊടുക്കുക. ശേഷം ഒരു സ്ക്രബർ ഉപയോഗിച്ച് സോപ്പ് ലിക്വിഡ് എല്ലാ ഭാഗത്തേക്കും നല്ല രീതിയിൽ സ്പ്രെഡ് ചെയ്തു കൊടുക്കുക. അതിന് മുകളിലായി ബേക്കിംഗ് സോഡ വിതറി കൊടുക്കുക. കോട്ടിങ് കൂടുതലായി പോകാനുള്ള ഭാഗത്താണ് ഇത്തരത്തിൽ സോപ്പും, ബേക്കിംഗ് സോഡയും അധികമായി ഇട്ടു കൊടുക്കേണ്ടത്.
ശേഷം അതിനു മുകളിലേക്ക് കുറച്ച് വിനാഗിരി കൂടി ഒഴിച്ചു കൊടുക്കണം. ഇങ്ങിനെ ചെയ്യുമ്പോൾ എല്ലാ ഭാഗത്തും നല്ല രീതിയിൽ പത വന്നു തുടങ്ങുന്നതാണ്. ശേഷം അരമണിക്കൂർ നേരത്തേക്ക് പാൻ അതേ രീതിയിൽ റസ്റ്റ് ചെയ്യാനായി മാറ്റി വയ്ക്കുക. സോപ്പും, വിനാഗിരിയും, ബേക്കിംഗ് സോഡയും ചേരുമ്പോൾ കോട്ടിംഗ് അടർന്നു പോകാനായി സഹായിക്കുന്നതാണ്. അരമണിക്കൂറിന് ശേഷം സ്ക്രബർ ഉപയോഗിച്ച് പാൻ ഉരച്ച് വൃത്തിയാക്കുകയാണെങ്കിൽ എളുപ്പത്തിൽ വൃത്തിയാക്കി
എടുക്കാനായി സാധിക്കും. അതുപോലെ കറകളളെല്ലാം പോയി കഴിഞ്ഞാൽ ദോശ, ബുൾസെ പോലുള്ളവയെല്ലാം ഈ ഒരു പാനിൽ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കുകയും ചെയ്യാം. ഇത്തരത്തിൽ ഉപയോഗിക്കാത്ത നോൺസ്റ്റിക് പാനുകൾ വീട്ടിലുണ്ടെങ്കിൽ ഈ ഒരു രീതി ഒരിക്കലെങ്കിലും പരീക്ഷിച്ച് നോക്കാവന്നതാണ്. മാത്രമല്ല വീട്ടിലുള്ള സാധനങ്ങൾ മാത്രം ഉപയോഗപ്പെടുത്തി ഇത്തരത്തിൽ പാൻ എളുപ്പത്തിൽ വൃത്തിയാക്കി എടുക്കാനും സാധിക്കും.കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. nonstick pan reusing