കൊച്ചു കുഞ്ഞിനെ പോലെ നിത്യയെ മടിയിലിരുത്തി പ്രിയതമൻ; 60 ആം പിറന്നാളിന് ചെറുപ്പമായി നിത്യ ദാസ്; സന്തൂർ മമ്മി തന്നെ താരമെന്ന് ആരാധകർ | Nithya Das shared family photo entertainment news
Nithya Das shared family photo
Nithya Das shared family photo entertainment news : ഇന്ന് സോഷ്യൽ മീഡിയയിൽ മിന്നിത്തിളങ്ങുന്ന ഒരു നടിയാണ് നിത്യാ ദാസ്. താരത്തിന്റെ മകളും സോഷ്യൽ മീഡിയയിലെ താരമാണ്. ദിലീപിന്റെ നായികയായി സിനിമയിൽ അരങ്ങേറിയ നിത്യാ ദാസ് ആദ്യസിനിമയിലൂടെ തന്നെ പ്രേക്ഷകശ്രദ്ധ നേടിയെടുത്തിരുന്നു. പിന്നാലെ കണ്മഷി, കുഞ്ഞിക്കൂനൻ, നരിമാൻ എന്നിങ്ങനെ നിരവധി ഹിറ്റ് ചിത്രങ്ങളിലും നിത്യ നല്ല കഥാപാത്രങ്ങൾ അവതരിപ്പിച്ചിരുന്നു. മലയാളത്തിൽ മാത്രമല്ല തമിഴിലും
താരം മികച്ച വേഷങ്ങൾ ചെയ്തു. 2007ലാണ് പഞ്ചാബ് സ്വദേശിയായ അരവിന്ദ് സിങ്ങുമായി നിത്യ വിവാഹിതയായത്. ഇന്ത്യൻ എയർലലൈൻസിൽ ക്യാബിൻ ക്രൂ ആയി വർക്ക് ചെയ്തിരുന്ന അരവിന്ദിനെ ഒരു ഫ്ലൈറ്റ് യാത്രയ്ക്കിടയിലാണ് നിത്യ കണ്ടുമുട്ടിയത്. ഇവരുടേത് ഒരു പ്രണയവിവാഹമായിരുന്നു എന്ന് നിത്യ തന്നെ പല തവണയും പറഞ്ഞിട്ടുണ്ട്. ഗുരുവായൂർ അമ്പലത്തിൽ വെച്ചായിരുന്നു നിത്യയുടെ വിവാഹം നടന്നത്. വിവാഹശേഷം അഭിനയത്തിൽ നിന്നും
ചെറിയൊരു ഇടവേളയെടുത്ത താരം ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവമാണ്. നൈന സിങ്, നമൻ സിങ് എന്നിങ്ങനെ രണ്ട് മക്കളാണ് നിത്യയുടെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം. സ്റ്റാർ മാജിക്ക് ഷോയിൽ നിത്യ അതിഥിയായി എത്താറുണ്ട്. ഇപ്പോൾ അമ്മയുടെ അറുപതാം പിറന്നാൾ ആഘോഷമാക്കിയിരിക്കുകയാണ് നിത്യ. തന്റെ അമ്മയുടെ അറുപതാം പിറന്നാളിന് ആശംസകൾ നേർന്ന് താരം ഒരു ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുകയാണ്. നിത്യയും
അമ്മയും അച്ഛനും ഭർത്താവും മക്കളുമെല്ലാം വെള്ള വസ്ത്രമണിഞ്ഞുകൊണ്ട് അടിപൊളി ലുക്കിലാണ് വന്നത്. ഇപ്പോഴിതാ സന്തൂർ മമ്മിക്ക് പിറന്നാൾ ആശംസകൾ അറിയിച്ചുകൊണ്ട് ഒരുപാട് ആരാധകരാണ് എത്തിയിട്ടുള്ളത്. നിത്യയും കുടുംബവും കോഴിക്കോട് തിരിച്ചെത്തി താമസം തുടങ്ങിയിട്ടുമുണ്ട് ഇപ്പോൾ. നാട്ടിലെത്തിയ ശേഷം അഭിനയരംഗത്തേക്കും നിത്യാ ദാസ് തിരിച്ചുവരവ് നടത്തുകയായിരുന്നു. ഏറെ ആരാധകരാണ് നിത്യക്കും കുടുംബത്തിനും ഇപ്പോഴുള്ളത്.