Take a fresh look at your lifestyle.
  

സാന്ത്വനം തമ്പിയുടെ ഭാര്യയുടെ പുതിയ വിശേഷം അറിഞ്ഞോ ? പ്രേക്ഷകരുടെ പ്രിയതാരം നിത ഘോഷിൻ്റെ കുടുംബത്തിലേക്ക് പുതിയ അതിഥി | Nitha Gosh share new happiness latest entertainment news

Nitha Gosh share new happiness latest entertainment news : മിനിസ്ക്രീൻ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട സീരിയലാണ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന സാന്ത്വനം. സാന്ത്വനത്തിലെ ഓരോ കഥാപാത്രങ്ങൾക്കും മലയാളി പ്രേക്ഷകരുടെ മനസിൽ ഒരു സ്ഥാനം പിടിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഏട്ടനും അനിയന്മാരും തമ്മിലുള്ള തീരാ സ്നേഹത്തിൻ്റെ

കഥ പറയുന്ന സാന്ത്വനം കുടുംബ പ്രേക്ഷകർ കൈ നീട്ടിയാണ് സ്വീകരിച്ചത്. ഈ സീരിയലിലെ ഓരോ കഥാപാത്രങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു. ചെറിയ കഥാപാത്രങ്ങൾക്ക് മുതൽ സീരിയലിൽ വലിയ പ്രാധാന്യം തന്നെ നൽകിയിട്ടുണ്ട്. അതുപോലൊരു കഥാപാത്രമായിരുന്നു ഹരിയുടെ ഭാര്യ അപ്പുവിൻ്റെ മമ്മിയായെത്തിയ നിത ഘോഷ്. നിത ഘോഷും ആരാധകരുടെ പ്രിയതാരം തന്നെയായിരുന്നു. സീരിയലിൽ അംബിക എന്ന കഥാപാത്രത്തെയാണ് നിത അവതരിപ്പിക്കുന്നത്.

മോഡൽ, നടി എന്നീ നിലകളിൽ തിളങ്ങി നിന്ന താരം ഒരു പീഡിയാട്രീഷൻ കൂടിയാണ്. ഇത് പ്രേക്ഷകർക്ക് അധികമാർക്കും അറിയാത്ത കാര്യമായിരുന്നു. കഴിഞ്ഞ ഡോക്ടേഴ്സ് ഡേയിൽ താരമിട്ട പോസ്റ്റ് കണ്ട് പ്രേക്ഷകർ ഞെട്ടുകയായിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ നിത റീൽസുകളിൽ നിറഞ്ഞു നിൽക്കാറുണ്ട്. സാന്ത്വനം പ്രേക്ഷകർ നിതയുടെ റീൽസ് കണ്ട് ഞെട്ടാറാണ് പതിവ്. കാരണം സാന്ത്വനത്തിൽ വീട്ടമ്മയായി സാരിയുടുത്തു നടന്നിരുന്ന നിത റീൽസുകളിൽ

പ്രത്യക്ഷപ്പെടുന്നത് മോഡേൺ വേഷങ്ങളിലാണ്. ഇപ്പോൾ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോ ആണ് വൈറലായി മാറുന്നത്. പുതിയ കാർ വാങ്ങിയതിൻ്റെ വിശേഷമാണ് താരം പ്രേക്ഷകരുമായി പങ്കുവെച്ചിരിക്കുന്നത്. കുടുംബത്തിലെ പുതിയ അതിഥി എന്ന തബ്നെയിലായിരുന്നു താരം നൽകിയത്. മഹേന്ദ്ര XUV 700 ൻ്റെ പുതിയ സ്റ്റൈൽ കാറാണ് താരം കരസ്ഥമാക്കിയിരിക്കുന്നത്. 14 ലക്ഷം മുതൽ 26.2 ലക്ഷം വരെയാണ് ഇതിൻ്റെ ഷോറൂം വിലയായി വരുന്നത്. വൈറ്റ് കളറിലുള്ള വണ്ടിയാണ് താരം സ്വന്തമാക്കിയിരിക്കുന്നത്.