പണ്ടുകാലങ്ങളായി തന്നെ നമ്മുടെയെല്ലാം വീടുകളിൽ ചെമ്പുകൊണ്ട് ഉണ്ടാക്കിയ പാത്രങ്ങളും നിലവിളക്കുമെല്ലാം ഉപയോഗിക്കുന്ന പതിവ് ഉള്ളതാണ്. എന്നാൽ കുറച്ചു ദിവസം ഇത്തരം പാത്രങ്ങൾ ഉപയോഗിക്കാതെ ഇരുന്നാലും നിലവിളക്ക് പോലുള്ളവ സ്ഥിരമായി എണ്ണ ഒഴിച്ച് ഉപയോഗിച്ചു കൊണ്ടിരുന്നാലും അതിൽ കട്ടിയുള്ള കറകളും,
പച്ച പിടിക്കുന്നതും ഒരു സ്ഥിരം കാഴ്ചയാണ്. അത് കളയാനായി കെമിക്കൽ അടങ്ങിയ ലിക്വിഡുകൾ ഉപയോഗിച്ചാലും പാത്രങ്ങളുടെയും മറ്റും നിറം പോകുമെന്നല്ലാതെ വലിയ ഗുണം ലഭിക്കാറില്ല. അത്തരം അവസരങ്ങളിൽ ചെയ്തു നോക്കാവുന്ന ഒരു കിടിലൻ ടിപ്പാണ് ഇവിടെ വിശദമാക്കുന്നത്. ഈയൊരു രീതിയിൽ ക്‌ളാവ് പിടിച്ച പാത്രങ്ങളും നിലവിളക്കുമെല്ലാം വൃത്തിയാക്കിയെടുക്കാനായി ഒരു പ്രത്യേക കൂട്ട് തയ്യാറാക്കേണ്ടതുണ്ട്. അതിനായി
ഒരു പാത്രത്തിലേക്ക് രണ്ട് ടീസ്പൂൺ അളവിൽ ഗോതമ്പ് പൊടി, ഒരു ടീസ്പൂൺ അളവിൽ കല്ലുപ്പ്, ഒരു നാരങ്ങയുടെ നീര് എന്നിവ കൂടി പിഴിഞ്ഞൊഴിച്ച് നല്ലതുപോലെ മിക്സ് ചെയ്തെടുത്ത് വയ്ക്കുക. ശേഷം വൃത്തിയാക്കാനുള്ള പാത്രങ്ങൾ,വിളക്ക് എന്നിവയിലേക്ക് ഈയൊരു പൊടി നല്ല രീതിയിൽ തേച്ച് പിടിപ്പിക്കുക. കുറച്ച് സമയത്തിനുശേഷം ഒരു സ്ക്രബർ ഉപയോഗിച്ച്
ഈ പാത്രങ്ങളും മറ്റും കഴുകിയെടുക്കുകയാണെങ്കിൽ അത് നല്ല രീതിയിൽ വൃത്തിയായി കിട്ടുന്നതാണ്. ക്ലാവ് കൂടുതലുള്ള പാത്രങ്ങളിൽ കൂടുതൽ അളവിൽ പൊടി ഉപയോഗിക്കാനായി പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരത്തിൽ വൃത്തിയാക്കിയെടുത്ത ശേഷം രണ്ടുമൂന്നു തവണ നല്ല വെള്ളത്തിൽ കഴുകിയെടുത്താൽ തന്നെ ക്‌ളാവ് പിടിച്ച് പാത്രങ്ങൾ വെട്ടിത്തിളങ്ങും. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Nilavilakku cleaning using salt