
മൈലാഞ്ചി അഴകിൽ മൊഞ്ചത്തിയായി നിലു; നില ബേബി ഇനി ചേച്ചി പെണ്ണ്.!! പേർളിയുടെ വളകാപ്പ് ആഘോഷത്തിന് അണിഞ്ഞൊരുങ്ങി നില | Nila Srinish latest photos
അവതാരികയും റിയാലിറ്റി ഷോകളിലും സിനിമകളിലും മലയാളികൾക്ക് സുപരിചിതയായ പേളി മാണി രണ്ടാമതും ‘അമ്മയാകാൻ പോകുന്നെന്ന വിശേഷം സോഷ്യൽ മീഡിയകളിലൂടെ പ്രചരിച്ചു കഴിഞ്ഞു. അമ്മയുടെ വള കാപ്പിന് മൈലാഞ്ചി ഇട്ട്, പിറക്കാൻ പോകുന്ന കുഞ്ഞിനെ കാത്തിരിക്കുകയാണ് കുഞ്ഞു ചേച്ചി നില. ബിഗ് ബോസ് വേദിയിൽ പരിചയപ്പെട്ട്,
മലയാളികളുടെ ഇടയിൽ ചർച്ചയായ ഒരു പ്രണയ വിവാഹമായിരുന്നു പേളി മാണിയുടേയും ശ്രീനീഷിന്റെയും. റിയാലിറ്റി ഷോയിൽ പ്രണയിക്കുകയും പിന്നീട് വീട്ടുകാരുടെ പൂർണ്ണസമ്മത്തോടെ ഒന്നാകുകയും ചെയ്ത ദമ്പതിമാരാണ് ഇവർ. ക്രിസ്ത്യൻ ഹിന്ദു വിവാഹമായതുകൊണ്ടുതന്നെ വലിയ രീതിയിൽ പ്രശ്നങ്ങൾ പ്രതീക്ഷിച്ചെങ്കിലും ഭാഗ്യവശാൽ ഇരുവരും ഇപ്പോഴും വളരെ സന്തുഷ്ടരാണ്. 2019 മെയ് 5,8 തിയ്യതികളിലായി ഹിന്ദു-ക്രിസ്ത്യൻ ആചാരപ്രകാരമായിരുന്നു വിവാഹം.
വിവാഹത്തിനുശേഷം 2021 ലാണ് ഒരു പൊന്നോമനയെ പേളി പ്രസവിക്കുന്നത്. നിലാ ബേബി എന്ന് നമ്മൾ മലയാളികൾ സ്നേഹത്തോടെ വിളിക്കുന്ന കുഞ്ഞിന് പേളിയെക്കാളും ശ്രീനിഷിനെക്കാളും ആരാധകരുണ്ട്. നിലയുടെ ക്യൂട്ട് ഫോട്ടോകൾക്കും വീഡിയോകൾക്കുമായി ആരാധകർക്ക് കാത്തിരിപ്പാണ്. പേളിയുടെയോ ശ്രീനീഷിന്റെയോ ഇൻസ്റ്റഗ്രാമിലൂടെ പണ്ട് പങ്കുവെച്ചിരുന്ന ഫോട്ടോകൾ മതിയാവില്ല എന്ന സ്ഥിതി വന്നപ്പോൾ നിലാ ബേബിക്ക് വേണ്ടി മാത്രം ഒരു ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരംഭിക്കുകയാണ് ചെയ്തത്.
ചെറിയ കുട്ടികളുടെ വീഡിയോസ് ആർക്കാണ് ഇഷ്ടപ്പെടാത്തത്. അതിൽ പേളി മാണിയുടെ തമാശയും കൂടിയായാലോ.. വീഡിയോസിനൊക്കെ തകർപ്പൻ റീച്ചാണ്. നിലാ ബേബി ചേച്ചിയാകാൻ പോകുന്നതിന്റെ ആവേശത്തിലാണിപ്പോൾ. മൈലാഞ്ചിയിൽ ഒരു പൂച്ചക്കുട്ടിയുടെ ചിത്രം ഇടതു കൈയിലും ‘ ചേച്ചി ടു ബി” എന്ന് വലത് കൈയിലും എഴുതി ചിരിച്ചു നിൽക്കുന്ന നിലാ ബേബിയുടെ ചിത്രങ്ങളാണ് പേളി മാണി തന്റെ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്. നിമിഷങ്ങൾക്കകം ഇത് ആരാധകർ ഏറ്റെടുക്കുകയും വൈറലാക്കുകയും ചെയ്തു.