Take a fresh look at your lifestyle.
  

പൗരു ഷത്തിന്റെ പ്രതീകമായ അമ്പാടിക്ക് ഇത് അഭിമാനത്തിന്റെ നിമിഷം!! അമ്പാടിയുടെ പുതിയ വിശേഷം അറിഞ്ഞോ ? ആശംസകളുമായി ആരാധകർ | Nikhil Nair share his new happiness latest entertainment news

Nikhil Nair share his new happiness latest entertainment news

Nikhil Nair share his new happiness latest entertainment news : കുടുംബപ്രക്ഷകരുടെ ഹൃദയം കവർന്ന പ്രണയജോഡിയാണ് അമ്മയറിയാതെ പരമ്പരയിലെ അലീന ടീച്ചറും ഒപ്പം അമ്പാടി അർജുനനും. ശ്രീതു കൃഷ്ണനും നിഖിൽ നായരുമാണ് പരമ്പരയിൽ ഈ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരാണ് ഇവർക്കുള്ളത്. ശ്രീഖിൽ എന്നാണ് ഇവരെ ആരാധകർ എന്നും സ്നേഹത്തോടെ വിളിക്കുന്നത്. മലയാളം ടെലിവിഷനിലെ

കരുത്തുറ്റ നായകകഥാപാത്രമാണ് അമ്പാടി. ഇപ്പോഴിതാ അമ്പാടി തന്റെ സോഷ്യൽ മീഡിയ പേജിലൂടെ ഒരു പുതിയ വിശേഷം ആരാധകരോട് പങ്കുവെച്ചിരിക്കുകയാണ്. ഏറെ സന്തോഷത്തോടെയും അഭിമാനത്തോടെയുമാണ് നിഖിൽ നായർ തന്റെ പുത്തൻ ചിത്രങ്ങൾ ആരാധകർക്കായ് ഷെയർ ചെയ്തിരിക്കുന്നത്. സുവർണ കർണാടക കേരളസമാജം ദസറാ ഹാളി പരിപാടിയിൽ വീശിഷ്ടാതിഥിയായി പങ്കെടുത്തിരിക്കുകയാണ് നിഖിൽ. അതിന്റെ

സന്തോഷവും അഭിമാനവുമാണ് താരം പങ്കുവെച്ചിരിക്കുന്നത്. ഇത് ഏറെ സന്തോഷം തരുന്നു എന്ന് എടുത്തുപറയുകയാണ് നമ്മുടെ അമ്പാടി. നിഖിലിന്റെ സന്തോഷം ഞങ്ങളുടെയും എന്ന് എടുത്തുപറയുകയാണ് ആരാധകർ. ഒരൊറ്റ സീരിയൽ കൊണ്ടാണ് നിഖിൽ പ്രേക്ഷകരുടെ റൊമാന്റിക് ഹീറോ ആയി മാറിയത്. നിഖിലും ശ്രീതുവും ഒത്തുചേരുമ്പോൾ അത് പ്രേക്ഷകർക്ക് വലിയ സന്തോഷം തരുന്ന പെയർ തന്നെയാണ്. റിയൽ ലൈഫിൽ നിഖിലും

ശ്രീതുവും തമ്മിൽ പ്രണയം തന്നെയാണോ എന്നും ഇപ്പോൾ പ്രേക്ഷകർ ചോദിക്കുന്നുണ്ട്. സൗന്ദര്യവും കരുത്തും ഒരേപോലെയുള്ള, പൗരുഷത്തിന്റെ പ്രതീകമായ നായകകഥാപാത്രമാണ് നിഖിലിന്റെ അമ്മയറിയാതെയിലെ അമ്പാടി. ഇടക്ക് വെച്ച്‌ നിഖിൽ നായർ ഈ സീരിയലിൽ നിന്ന് പിന്മാറിയപ്പോൾ പ്രേക്ഷകർ വലിയ പ്രക്ഷോഭം തന്നെ സൃഷ്ടിച്ചിരുന്നു. ഒടുവിൽ തൻറെ ആരാധകരുടെ സ്നേഹം മനസിലാക്കി നിഖിൽ നായർ സീരിയലിലേക്ക് തിരികെ വരുകയായിരുന്നു. ശ്രീതുവായുമുള്ള നിഖിലിന്റെ കോമ്പോ എന്നും ആരാധകർ ഏറെ ആസ്വദിക്കുകയാണ്. നിഖിലിന് ആശംസകളും നേരുകയാണ് ഇപ്പോൾ അമ്മയറിയാതെ ആരാധകർ.

A post shared by Nikhil Nair (@nikhilnair_official)