അവതാരികയായി വന്ന് മലയാളികളുടെ പ്രിയതാരമായി മാറിയ നായിക; ആരാണ് ഈ കുട്ടിതാരം എന്ന് പറയാമോ ? celebrity childhood photos
ടെലിവിഷൻ അവതാരികയായി മലയാളികളുടെ മുന്നിലെത്തി, പിന്നീട് ബാലതാരമായി ബിഗ് സ്ക്രീനിൽ അരങ്ങേറ്റം കുറിക്കുകയും, ശേഷം നായികയായി മലയാള സിനിമ പ്രേക്ഷകരുടെ ഹൃദയം കീഴടക്കുകയും ചെയ്ത നായിക. ഇന്ന്, നിർമാതാവായും സെലിബ്രിറ്റി സ്റ്റാറ്റസിൽ ഉയർന്നു നിൽക്കുന്ന ഈ കൊച്ചുമിടുക്കി ആരാണെന്ന് മനസ്സിലായോ. അത് മറ്റാരുമല്ല, മമ്മൂട്ടിയുടെ മകളായി മലയാള സിനിമാപ്രേക്ഷകർക്ക് മുന്നിൽ ആദ്യം പ്രത്യക്ഷപ്പെട്ട് പിന്നീട് ദുൽഖറിന്റെ നായികയായി
മലയാളികളുടെ ഹൃദയങ്ങളിൽ ഇടം നേടിയ നടൻ ഫഹദ് ഫാസിലിന്റെ ഭാര്യയുമായ നസ്രിയ നസീം ആണ്. സിറ്റി ചാനൽ സംപ്രേഷണം ചെയ്തിരുന്ന ‘പുണ്യമാസത്തിലൂടെ’ എന്ന മുസ്ലിം ക്വിസ് ഷോയിലൂടെ പത്താം വയസ്സിൽ അവതാരികയായിയാണ് നസ്രിയ നസീം മലയാളികൾക്കു മുന്നിലെത്തുന്നത്.
പിന്നീട് കൈരളി ടിവിയിലും ഏഷ്യാനെറ്റിലുമെല്ലാം അവതാരികയായി സജീവമായ നസ്രിയ, 2006-ൽ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം ‘പളുങ്ക്’-ലൂടെ ബാലതാരമായി ബിഗ്സ്‌ക്രീനിൽ അരങ്ങേറ്റം കുറിച്ചു. തുടർന്ന്, 2013-ൽ രേവതി എസ് വർമ സംവിധാനം ചെയ്ത ‘മാഡ് ഡാഡ്’ എന്ന ചിത്രത്തിലൂടെയാണ് നസ്രിയ ആദ്യമായി നായികാവേഷമണിഞ്ഞത്. ശേഷം, ‘നേരം’, ‘സലാല മൊബൈൽസ്’, ‘ഓം ശാന്തി ഓശാന’, ‘സംസാരം ആരോഗ്യത്തിന് ഹാനികരം’, ‘ബാംഗ്ലൂർ ഡേയ്സ്’ തുടങ്ങിയ
ചിത്രങ്ങളിലൂടെ മലയാള സിനിമയുടെ യൂത്ത് ഐക്കണുകളായ ദുൽഖർ സൽമാന്റെയും നിവിൻ പോളിയുടെയും ഫഹദ് ഫാസിലിന്റെയുമെല്ലാം നായികയായി നസ്രിയ നസിം മലയാളസിനിമയിൽ തന്റെ സ്ഥാനമുറപ്പിച്ചു. എന്നാൽ, സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്താണ് ഫഹദ് ഫാസിലുമായി നസ്രിയ വിവാഹിതയാകുന്നത്. ശേഷം, സിനിമയിൽ നിന്ന് ചെറിയൊരു ഇടവേള എടുത്ത നടി, 2018-ൽ പൃഥ്വിരാജ് നായകനായി എത്തിയ ‘കൂടെ’ എന്ന ചിത്രത്തിലൂടെ വീണ്ടും മലയാള സിനിമയിൽ തിരിച്ചെത്തി.