
നല്ല ചുവന്ന കൊതിയൂറും ചമ്മന്തി.!! നാടൻ മുളക് ചമ്മന്തിയുടെ രഹസ്യകൂട്ട്…മനസ്സിൽ നിന്നും മായാത്ത ഒരു സ്വദ് | Mulaku Chammanthi recipe
Mulaku Chammanthi recipe malayalam
Mulaku Chammanthi recipe : എപ്പോഴും ഇഷ്ടത്തോടെ കഴിക്കുന്ന ഒന്നാണ് മുളക് ചമ്മന്തി, ഇടയ്ക്ക് ഹോട്ടലിൽ നിന്നും മുളക് ചമ്മന്തി കഴിക്കുമ്പോൾ ചിന്തിക്കാറുണ്ട് എങ്ങനെ ആണ് ഈ ചമ്മന്തിക്ക് ഇത്രയും നല്ല ചുവന്ന നിറം കിട്ടുന്നത്, അതുകൂടാതെ മനസ്സിൽ നിന്നും മായാത്ത ഒരു സ്വദും ഈ ചമ്മന്തിക്ക് ഉണ്ട്. എന്താണ് ഈ രുചി രഹസ്യം എന്ന് ആലോചിക്കാത്തവർ ഇല്ല. വീട്ടിൽ എന്താ ഈ സ്വാദ് കിട്ടാത്തത്? അതിന്റെ രഹസ്യ കൂട്ടാണ് ഇതാ പുറത്തായിരിക്കുന്നത്. നല്ലൊരു ചമ്മന്തി മതി
ചിലപ്പോഴൊക്കെ വയറു നിറയെ ഊണ് കഴിക്കാൻ, ചേരേണ്ടവ പാകത്തിന് ചേർത്താൽ മാത്രമേ ഏതൊരു വിഭവത്തിനും സ്വാദ് വിചാരിക്കുന്നപോലെ കിട്ടുകയുള്ളൂ. നല്ല ചുവന്ന നിറമുള്ള, ഹോട്ടലിലെ സ്വാദ് ഉള്ള ചമ്മന്തി തയ്യാറാക്കാൻ ഒരു ചീന ചട്ടി വച്ചു ചൂടാകുമ്പോൾ അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ അതിലേക്ക് എരിവുള്ള മുളകും, കാശ്മീരി മുളകും ചേർത്ത് നന്നായി വറുക്കുക. ഒപ്പം തന്നെ ചെറിയ ഉള്ളിയും ചേർത്ത് കൊടുക്കുക. ചെറിയ ഉള്ളിയും
നന്നായി വഴറ്റി എടുക്കണം. ഒപ്പം പുളിയും, കറി വേപ്പിലയും ചേർത്ത് നന്നായി ചൂടാക്കി അതിലേക്ക് മഞ്ഞൾ പൊടിയും ചേർത്ത് കൊടുക്കുക. ഇതിലേക്ക് തൈര് മുളക് രണ്ടെണ്ണം കൂടെ ചേർത്ത് വറുക്കണം, എല്ലാം നന്നായി വറുത്തു കഴിഞ്ഞാൽ തണുക്കാൻ വയ്ക്കുക. ശേഷം ചീന ചട്ടി വച്ചു ചൂടാകുമ്പോൾ അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് അതിലേക്ക് കാശ്മീരി മുളക് പൊടി ചേർത്ത് നന്നായി ചൂടാക്കി മാറ്റി വയ്ക്കുക. വറുത്തു വച്ച ചേരുവകളും, രണ്ട് സ്പൂൺ തേങ്ങയും, എണ്ണയിൽ
മൂപ്പിച്ച മുളക് പൊടിയും കൂടെ ചേർത്ത് വേണം ചമ്മന്തി അരക്കേണ്ടത്, തൈര് മുളകും വറുത്ത കാശ്മീരി മുളക് പൊടിയും കൂടെ ചേർക്കുമ്പോൾ ആണ് ഈ ചമ്മന്തിയുടെ സ്വാദ് ഇരട്ടി ആകുന്നത്. കാശ്മീരി മുളക് പൊടി എണ്ണയിൽ മൂപ്പിച്ചു ഒഴിക്കുമ്പോൾ ചമ്മന്തി നല്ല ചുവന്ന നിറത്തിൽ ആയി കിട്ടും. പെട്ടന്ന് കേടായി പോകുകയും ഇല്ല. ഊണ് കഴിക്കാൻ ആയാലും, കഞ്ഞി കുടിക്കാൻ ആയാലും, ദോശയ്ക്കും, ഇഡലിക്കും ഒപ്പം ആയാലും കഴിക്കാൻ വളരെ രുചികരമാണ് ഈ മുളക് ചമ്മന്തി. തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട് വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക്ക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലെ. Video credits : Tasty Recipes.
Here’s a simple and tasty Mulaku Chammanthi (Chilli Chutney) recipe, a traditional Kerala side dish:
🌶️ Mulaku Chammanthi Recipe (Dry Red Chilli Chutney)
Ingredients:
- Dry red chillies – 6 to 8 (adjust spice to taste)
- Shallots – 4 to 5
- Grated coconut – ½ cup
- Tamarind – a small piece (or ½ tsp paste)
- Salt – to taste
- Coconut oil – 1 tsp (optional, for added flavor)
Instructions:
- Dry roast the red chillies for a few seconds until crisp (optional, but enhances flavor).
- In a traditional stone grinder (ammikkallu) or mixie, grind red chillies, shallots, tamarind, salt, and grated coconut without adding water to a coarse paste.
- Add 1 tsp coconut oil on top for a rich aroma and mix well.
Serving:
Pairs wonderfully with kanji (rice gruel), dosa, idli, or even plain rice.