Mridhula Vijay wedding news latest malayalam : നിരവധി കലാവേദികളിലൂടെയും മിനിസ്ക്രീൻ പരമ്പരകളിലൂടെയും പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ വ്യക്തിയാണ് ദേവി ചന്ദന. ടെലിവിഷൻ പരമ്പരകളിലെ സജീവ സാന്നിധ്യം. ഇപ്പോഴും താരം നിരവധി സീരിയലുകളിലൂടെ പ്രേക്ഷകർക്കും മുൻപിൽ എത്താറുണ്ട്. കൂടാതെ സമൂഹമാധ്യമങ്ങളിലും സജീവ സാന്നിധ്യമാണ് ദേവിചന്ദന. ഈ കാലഘട്ടത്തിനിടയിൽ പല രൂപത്തിലാണ് ദേവി ചന്ദന പ്രേക്ഷകർക്ക് മുൻപിൽ എത്തിയിട്ടുള്ളത്. അവതരിപ്പിച്ച പല കഥാപാത്രങ്ങളും പ്രേക്ഷകരിന്നും
മനസ്സിൽ ഓർത്തുവയ്ക്കുന്നു. തന്റെ ജീവിതത്തെക്കുറിച്ചും ദാമ്പത്യത്തെ കുറിച്ചും എല്ലാം ദേവി ചന്ദന തന്റെ ആരാധകരോട് തുറന്നുപറഞ്ഞിരുന്നു. ഇപ്പോൾ ഇതാ താരം തന്റെ യൂട്യൂബ് ചാനലുമായി സജീവസാന്നിധ്യമാണ്. എല്ലാ താരങ്ങളും എന്നപോലെ തന്നെ ദേവിചന്ദനയും കൊറോണ കാലത്താണ് യൂട്യൂബ് ചാനൽ തുടങ്ങുന്നത്. ആർട്ടിസ്റ്റുകൾക്ക് വേദിയില്ലാതായി തുടങ്ങിയതോടെയാണ് താനും യൂട്യൂബ് ചാനലിലേക്ക് കടന്നതെന്നാണ് താരം അഭിപ്രായപ്പെട്ടത്. ഇപ്പോഴിതാ താരം തന്നെ യൂട്യൂബ് ചാനലിലൂടെ മറ്റൊരു വീഡിയോ ആണ് പങ്കുവെച്ചിരിക്കുന്നത്.
റാണി രാജ എന്ന പരമ്പരയുടെ ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നുള്ള വീഡിയോയാണിത്.മഴവിൽ മനോരമയാണ് ഈ പരമ്പര സംപ്രേക്ഷണം ചെയ്യുന്നത്. ഈ പരമ്പരയിൽ ഒരു അമ്മ വേഷമാണ് ദേവി ചന്ദന ചെയ്യുന്നത്. ഇപ്പോഴിതാ പരമ്പരയിൽ ദേവിയുടെ മകനെ വിവാഹം കഴിക്കുന്നത് മൃദുലയാണ്. പ്രസവത്തിനുശേഷം മൃദുല ആദ്യമായി അഭിനയിക്കുന്ന സീരിയൽ ആണിത്. തന്റെ അമ്മയുടെ വിവാഹം കാണാൻ ആരും ക്ഷണിച്ചില്ലെങ്കിലും എത്തിയ മൃദുലയുടെ മകൾ ധ്വനി ആണ് വീഡിയോയിലെ ഹൈലൈറ്റ്. കുഞ്ഞിനോട് അമ്മയുടെ രണ്ടാം വിവാഹമാണ് ഇതെന്നും
ഇടയ്ക്ക് ദേവീചന്ദന പറയുന്നുണ്ട്. ദേവീചന്ദന ധ്വനിയെ എടുക്കുന്നതും കളിപ്പിക്കുന്നതും ധ്വനിയെക്കുറിച്ച് വാതോരാതെ സംസാരിക്കുന്നതും എല്ലാം വ്ലോഗിൽ ഉൾപ്പെടുത്തിയിരിക്കുന്നു. മൃദുല എത്ര കഷ്ടപ്പെട്ടാണ് പരമ്പരയിൽ അഭിനയിക്കുന്നത് എന്നും താരം പറയുന്നുണ്ട്. കൂടാതെ മൃദുലയുടെ അമ്മ എടുക്കുന്ന കഷ്ടപ്പാടിനെക്കുറിച്ചും ദേവീചന്ദ്രൻ പറയുന്നു. ധ്വനിക്ക് കുറുക്ക് കൊടുക്കാൻ നിരവധി ആളുകൾ ഷൂട്ടിംഗ് ലൊക്കേഷനിൽ ഉണ്ടെന്നും താരം പറഞ്ഞു. അമ്മയുടെ കല്യാണ വീഡിയോയിലും വ്ലോഗിലും എല്ലാം പങ്കെടുക്കാൻ സാധിച്ച വ്യക്തിയാണ് ധ്വനി എന്ന തമാശ രൂപേണ താരം പറയുന്നു. മൃദുലയുടെ യഥാർത്ഥ ഭർത്താവാണ് യുവാകൃഷ്ണ. അവരുടെയും വിശേഷങ്ങൾ എല്ലായിപ്പോഴും സമൂഹമാധ്യമങ്ങളിൽ ചർച്ചയാകാറുണ്ട്.