Mounaragam today episode: ഏഷ്യാനെറ്റിലെ ഇഷ്ട പരമ്പരയായ മൗനരാഗത്തിൽ വ്യത്യസ്തമായ എപ്പിസോഡുകൾ ആണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ പ്രകാശൻ അമ്പലത്തിൽ പോയതായിരുന്നു. അവിടെ പെൺകുട്ടികളുടെ കാലുകൾ കഴുകുക എന്ന ചടങ്ങു നടക്കുന്നുവെന്നും, അത് ചെയ്തു കഴിഞ്ഞാൽ പിന്നീട് ഉയർച്ച മാത്രമേ ഉണ്ടാവുകയുള്ളൂ
എന്ന് പറയുകയാണ് കാർത്തിക.കാർത്തി പറഞ്ഞതിനാൽ പ്രകാശൻ അതിന് സമ്മതിക്കുകയാണ്. പെൺകുട്ടികളെ വെറുക്കുന്ന ഞാൻ എങ്ങനെ ഈ ചടങ്ങ് ചെയ്യുമെന്ന് പ്രകാശൻ ആലോചിക്കുന്നുണ്ട്. എങ്കിലും എൻ്റെ മകൻ്റെ നല്ല ഭാവിക്ക് വേണ്ടി പ്രകാശൻ അത് ചെയ്യാൻ ഒരുങ്ങുകയാണ്. അപ്പോൾ അമ്പലത്തിൽ ദീപയും ഉണ്ടായിരുന്നു. പെൺകുട്ടികളുടെ കാലു കഴുകിയ ശേഷം പ്രകാശനോട് വെള്ളം കൊണ്ട് മുഖം കഴുകാൻ പറയുകയാണ് പൂജാരി. ആ സമയത്താണ് ലക്ഷ്മി
അവിടേക്ക് വരുന്നത്. കാറിലിരുന്ന് ലക്ഷ്മി കാർത്തികയെ വിളിച്ച് പറയുകയാണ്. ഡ്രൈവറെ കൊണ്ട് ഈ കാഴ്ചകൾ ഞാൻ ഫോണിൽ പകർത്തുന്നുണ്ടെന്ന് പറയുകയാണ്. കാറിലിരുന്ന് ലക്ഷ്മി പ്രകാശൻ കാലു കഴുകുന്നത് കാണുകയാണ്. ഇത് കണ്ട് ലക്ഷ്മിക്ക് വലിയ സന്തോഷം ആകുകയാണ്. ശേഷം ലക്ഷ്മി കാർത്തികയെ വിളിച്ച് കാര്യം പറയുകയാണ്. അപ്പോഴാണ് അവിടെകല്യാണിയുടെ അമ്മ ഉണ്ടെന്നും, പരിചയപ്പെടാനും കാർത്തിക പറയുന്നത്. അങ്ങനെ തൊഴാൻ പോയ ലക്ഷ്മി ദീപ യെ പരിചയപ്പെടുകയാണ്. പിന്നീട് കാണുന്നത് കല്യാണി നാളെ ഡൽഹിയിൽ
പോകുന്നതിനാൽ സാരികളൊക്കെ വാങ്ങി വരികയാണ്. അത് കിരണിനെ കാണിക്കുമ്പോഴാണ് ദീപ വരുന്നത്. ദീപ അമ്പലത്തിൽ പ്രകാശനുണ്ടായ കാര്യവും, പെൺകുട്ടികളുടെ കാലു കഴുകിയ കാര്യമൊക്കെ പറയുന്നു. കൂടാതെ അയാൾ പൂജയ്ക്ക് കൊടുത്ത പേരിൽ ഒരു ലക്ഷ്മിയുടെ പേര് ഉണ്ടായിരുന്നെന്ന് പറയുകയാണ്.ഇത് കേട്ടപ്പോൾ കിരൺ അത് വിക്രം കല്യാണം കഴിക്കാൻ പോകുന്ന പെൺകുട്ടിയാവാം, അല്ലെങ്കിൽ അയാൾ വീണ്ടും കല്യാണം കഴിക്കുന്നുണ്ടാവുമെന്ന് പറയുകയാണ്. അങ്ങനെയെങ്കിൽ ഞാൻ രക്ഷപ്പെട്ടെന്ന് പറയുകയാണ് ദീപ. അപ്പോഴാണ് രൂപയുടെ കോൾ വരുന്നത്. നാളെ ഇവിടെ നിന്ന് ഡൽഹിക്ക് പോകാമെന്ന് ദീപ പറയുകയാണ്.