Take a fresh look at your lifestyle.
  

അവസാനം പ്രകാശനെ അടിച്ചുവീഴ്ത്തി സ്വാതി.!! സരയുവിന്റെ വീട്ടുമുറ്റത്തു പോലീസ് എത്തുന്നു; ജീവനും കൊണ്ട് ഓടി മനു | Mounaragam today episode

ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ മൗനരാഗത്തിൽ വളരെ രസകരമായ രംഗങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്. പത്രത്തിൽ നവജാത ശിശുവിനെ കാണാനില്ലെന്ന വാർത്ത കാണിക്കുന്നു. ശാരിയുടെയും സരയുവിൻ്റെയും മുഖം കണ്ട്, ഈശ്വരാ ആ കുഞ്ഞാണോ ഇതെന്ന് മനസിൽ പറഞ്ഞു കൊണ്ട് മുകളിലേക്ക് പോവുകയാണ്. അപ്പോഴാണ് രാഹുൽ വരുന്നത്.

രാഹുലിനെ വാർത്ത കാണിക്കുകയും, അയാൾ തന്നത് ഈ കുഞ്ഞാണെങ്കിൽ നമ്മളൊക്കെ കുടുങ്ങുമെന്ന് പറയുകയാണ് ശാരി. സരയുവിനോട് ദേഷ്യം പിടിച്ച് ഇനി വരുന്നതൊക്കെ ഒറ്റയ്ക്കനുഭവിച്ചോ എന്നു പറഞ്ഞു കൊണ്ട് പോവുകയാണ് ശാരി. എന്നാൽ സരയുവിനെ ആശ്വസിപിക്കുകയായിരുന്നു രാഹുൽ. മോൾക്ക് ഈ കുഞ്ഞ് വേണ്ടെങ്കിൽ നമുക്ക് അനാഥാലയത്തിൽ ആക്കിയിട്ട് അമേരിക്കയിൽ പോവാമെന്ന് പറയുകയാണ് രാഹുൽ. പ്രകാശൻ്റെ വീട്ടിൽ മഞ്ഞൾ കല്യാണം

ഗംഭീരമായി നടക്കുകയാണ്. സ്വാതിയും, വിക്രമുമൊക്കെ ഡാൻസ് കളിച്ച് മഞ്ഞൾ കല്യാണം ആഘോഷിക്കുമ്പോഴാണ്, 10 ലക്ഷം കടം വാങ്ങിയ രാജപ്പണ്ണൻ വരുന്നത്. അവരെയും മഞ്ഞൾ കല്യാണത്തിന് ക്ഷണിച്ച് അമേരിക്കയിൽ പോവുന്ന കാര്യം പറയുകയാണ്. അപ്പോഴാണ് കല്യാണിക്ക് പ്രകാശൻ വീഡിയോ അയച്ചുകൊടുക്കുന്നത്. വീഡിയോ കണ്ട കിരണും കല്യാണിയും സ്വാതിയെ കണ്ട് ഞെട്ടുകയാണ്. നാളെ കല്യാണത്തിനു വേണ്ട ഡ്രസ് വാങ്ങാൻ ഞാൻ

ബൈജുവിനെയും കൂട്ടി പോവാമെന്ന് പറഞ്ഞ് സോണി പോവുകയായിരുന്നു. അപ്പോഴാണ് വാർത്ത കണ്ട രാഹുൽ പോലീസിനെ വിളിച്ച് കാര്യം അന്വേഷിക്കുന്നത്. പുതിയ സിഐ ചാർജ് എടുത്തിണ്ടെന്നും, അയാൾ സ്ട്രോങ്ങാണെന്നും പറയുകയാണ് എസ് ഐ. അപ്പോഴാണ് ശാരിയും സരയുവും അത് കേട്ടുകൊണ്ട് വരുന്നത്. പോലീസിനെ എന്തിനാണ് വിളിക്കുന്നതെന്നും, നിങ്ങൾക്കും ഭയമുണ്ടോ എന്ന് ചോദിക്കുകയാണ് ശാരി. അപ്പോഴാണ് പോലീസ് ജീപ്പിൻ്റെ ശബ്ദം കേൾക്കുന്നത്. ശാരിയും സരയുവും അകത്ത് കയറി ഒളിച്ചു. Mounaragam today episode