ഏഷ്യാനെറ്റ് സീരിയൽ പ്രേമികൾ മൂന്നു വർഷത്തോളമായി കാത്തിരുന്ന എപ്പിസോഡിനാണ് മൗനരാഗത്തിൽ നടക്കാൻ പോവുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ കല്യാണി കല്ലുമോന് എന്തോ ബുദ്ധിമുട്ട് സംഭവിക്കാൻ പോകുന്നുണ്ട് എന്ന് കരുതി കല്യാണി ഓപ്പറേഷൻ തിയേറ്ററിൽ നിന്നും ആശുപത്രിയിലേക്ക് പുറപ്പെടുകയായിരുന്നു.
ആശുപത്രിയിലെത്തിയപ്പോൾ കല്യാൺ മോനെ ഓപ്പറേഷൻ തിയേറ്ററിൽ കൊണ്ടുപോകുന്നത് കണ്ട് കല്യാണി ആകെ തളർന്നു പോവുകയാണ്. കിരൺ അവിടെ എത്തിയപ്പോൾ വളരെ ദേഷ്യത്തിലാണ് കല്യാണി പെരുമാറുന്നത്. കല്യാണിയോട് കളവു പറഞ്ഞതിന് കല്യാണി ആകെ ദേഷ്യത്തിലാണ്. കല്യാണി ആര് പറഞ്ഞിട്ടും ഓപ്പറേഷൻ ചെയ്യാൻ തയ്യാറാവുന്നില്ല. ഉടൻതന്നെ കിരൺ തോമസ് ഡോക്ടറെ കാണാൻ
പോവുകയും, ഡോക്ടറോട് കാര്യങ്ങൾ പറയുകയും ചെയ്തു. എന്തു തന്നെയായാലും കല്യാണി ഇന്ന് വരികയാണെങ്കിൽ ഓപ്പറേഷൻ നടക്കുമെന്നും, എങ്ങനെയെങ്കിലും കല്യാണിയെ പറഞ്ഞു മനസ്സിലാക്കി കൊണ്ടുവരിക എന്നാണ് തോമസ് ഡോക്ടർ പറയുന്നത്. ഇത്തരം പ്രശ്നങ്ങൾ ഒന്നും പറഞ്ഞാൽ പയസ് ഡോക്ടർ കാര്യം ആക്കില്ലെന്നും തോമസ് ഡോക്ടർ പറയുന്നുണ്ട്. ഉടൻതന്നെ ആശുപത്രിയിലെത്തി അച്ഛനോട് കാര്യങ്ങൾ
പറയുകയായിരുന്നു. പിന്നീട് എല്ലാവരും കല്യാണിയെ വീണ്ടും ഓപ്പറേഷൻ്റെ കാര്യം പറഞ്ഞപ്പോൾ, ആര് എന്ത് പറഞ്ഞിട്ടും എനിക്ക് സംസാരിക്കേണ്ടെന്ന് ഉറച്ചു പറയുകയാണ് കല്യാണി. അവൾ ഉറച്ച തീരുമാനമെടുത്തെന്നും, ഇനി ആരും ഒന്നും പറയേണ്ടെന്നും പറയുകയാണ് കിരൺ. വിക്രം ഡോക്ടർ സ്വാതിയെ കണ്ടു കല്യാണ കാര്യങ്ങൾ സംസാരിക്കുകയായിരുന്നു. സ്വാതിപറയുന്നത് എൻ്റെ വീട്ടുകാരോട് ഞാൻ കാര്യങ്ങൾ അവതരിപ്പിച്ചപ്പോൾ അവർ രണ്ടാംകെട്ടായ നിന്നെ കല്യാണം കഴിക്കുന്നതിനു അവർക്ക് സമ്മതമല്ലെന്നാണ്. അതിനാൽ നമുക്ക് രജിസ്റ്റർ മേരേജ് ചെയ്യാമെന്നാണ് സ്വാതി പറഞ്ഞത്. Mounaragam today episode