Take a fresh look at your lifestyle.
  
  Â

കല്യാണി സംസാരിക്കുന്നത് നേരിൽ കണ്ടു ഞെട്ടി മനോഹർ അത് ചെയുന്നു.!! കണ്ണ് തള്ളി പ്രകാശൻ | Mounaragam today episode

ഏഷ്യാനെറ്റ് പ്രേക്ഷകർ കാത്തിരുന്ന എപ്പിസോഡാണ് ഏഷ്യാനെറ്റിലെ ഇഷ്ട സീരിയലായ മൗനരാഗത്തിൽ നടന്നുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ആഴ്ചത്തെ എപ്പിസോഡ് അവസാനിക്കുമ്പോൾ പ്രേക്ഷകർ മൂന്നു വർഷമായി കാത്തിരുന്ന രംഗമാണ് വന്നിരുന്നത്. കല്യാണി സംസാരിക്കുന്നത് കാത്തിരിക്കുകയായിരുന്നു വീട്ടുകാർ. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ

കല്യാണി സംസാരിച്ചതിൻ്റെ സന്തോഷത്തിൽ അനന്തപുരി തറവാട്ടിൽ കല്യാണിയ്ക്ക് വമ്പൻ സ്വീകരണം ഒരുക്കുന്നതായിരുന്നു. കിരണും കല്യാണിയും വീട്ടിൽ കയറിയ ശേഷം വമ്പൻ ആഘോഷവും തുടങ്ങി. വലിയ സ്വീകരണമാണ് കല്യാണിക്ക് വേണ്ടി ഒരുക്കിയത്. ആഘോഷങ്ങളൊക്കെ കഴിഞ്ഞ ശേഷം കല്യാണി നേരിട്ട പ്രതിസന്ധികളൊക്കെ പറഞ്ഞ ശേഷം, പിന്നീട് നയനയെയും കല്യാണിയുമായി ഉപമിക്കുകയായിരുന്നു.

ശേഷം ദേവയാനിയോട് നയനയെ കുറിച്ച് പറയുകയായിരുന്നു കിരൺ. നല്ലൊരു പെൺകുട്ടിയാണ് നയനയെന്നും, അത് ആൻറി മനസിലാക്കണമെന്നൊക്കെ കിരൺ പറഞ്ഞപ്പോൾ കിരണിനോട് വെറുപ്പാണ് ദേവയാനിയ്ക്ക് തോന്നുന്നത്. പിന്നീട് ആദിത്യനോടും കിരൺ നയനയെ കുറിച്ച് പലതും പറയുകയാണ്. അവൾ വളരെ നല്ല കുട്ടിയാണെന്നും, നീ അത് മനസിലാക്കണമെന്നും പറയുകയാണ്. നീ ഞങ്ങളെ ഒന്നിച്ചു ചേർക്കാൻ

വേണ്ടിയാണോ ഇങ്ങനെ പറയുന്നതെന്ന് ചോദിക്കുകയാണ് ആദർശ്. പിന്നീട് കല്യാണിയും നയനയും പലതും പറഞ്ഞു കൊണ്ടിരിക്കുകയാണ്. അപ്പോഴാണ് പ്രകാശനെ വിളിച്ച് സംസാരിക്കാൻ കല്യാണിയോട് നയന പറയുകയാണ്. വിളിച്ചപ്പോൾ പ്രകാശൻ എടുക്കുകയും, ആരാടീ നീ എന്നും, നിൻ്റെ അച്ഛനെ പോയി ഹലോ വിളിക്കെന്നു പറയുകയാണ്. ആഘോഷങ്ങളൊക്കെ കഴിഞ്ഞ ശേഷം കിരണും കല്യാണിയും പോവുകയാണ്. അവർ പോയ ശേഷം നയനയെ വഴക്കു പറയുകയാണ് ദേവയാനി. നിന്നെ പുകഴ്ത്തി പറയുകയായിരുന്നു അവർ. നീ പറഞ്ഞിട്ടായിരിക്കും അവർ അങ്ങനെ ചെയ്തത് അല്ലേ.