Take a fresh look at your lifestyle.
  

രാഹുലിന്റെ ക്രൂരതകൾ പോലീസിനെ അറിയിച്ച് രൂപ.!! അവസാനം അത് സംഭവിക്കുന്നു; കുഞ്ഞിനെ തിരഞ്ഞ് നടന്ന പോലീസ് മുന്നിൽ സരയുവും ശാരിയും Mounaragam today episode

ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പര മൗനരാഗത്തിൽ ഇന്നലെ നടന്നത് രസകരമായ സംഭവമായിരുന്നു. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ രൂപയുടെ വീട്ടിൽ കിരണും കല്യാണിയും സോണിയും രൂപയുടെ വീട്ടിൽ വന്നതായിരുന്നു. അപ്പോഴാണ് രാഹുലും ശാരിയും സരയുവും രൂപയുടെ വീട്ടിൽ വരുന്നത്. അവരെ കണ്ടതും എന്തിനാണ് വന്നതെന്നും,

ജന്മനാ ശബ്ദമില്ലാത്ത നീ ഇനി സംസാരിക്കാൻ പോകുന്നില്ലെന്ന് ശാരി പറയുകയായിരുന്നു. ഇത് കേട്ടതും എൻ്റെ മരുമകൾക്ക് ശബ്ദം കിട്ടുമെന്നും, നിങ്ങളൊക്കെ അവൾ സംസാരിക്കുന്നത് കേൾക്കുമെന്നും രൂപ മനസിൽ പറഞ്ഞു. അപ്പോഴാണ് എന്തിനാണ് അവർ വന്നതെന്ന് പറയുകയാണ് രാഹുൽ. എൻ്റെ അനുഗ്രഹം വാങ്ങാൻ വന്നതാണെന്നും, അപ്പോഴാണ് നിങ്ങൾ വന്നതെന്നും പറഞ്ഞു. പിന്നീട് മൂന്നാളും റൂമിലേക്ക് പോയപ്പോൾ,

സരയു രാഹുലിനോട് അവൾ ഒരിക്കലും സംസാരിക്കാൻ പാടില്ലെന്ന് പറയുകയാണ്. അവളുടെ ഓപ്പറേഷൻ നടക്കുമെന്നും, അനന്തമൂർത്തി സാറിൻ്റെ ഒക്കെ ആവശ്യപ്രകാരമായതിനാൽ ഓപ്പറേഷൻ നടക്കാതിരിക്കാൻ സാധ്യതയില്ലെന്നും രാഹുൽ പറഞ്ഞപ്പോൾ, അപ്പോൾ അവൾ സംസാരിക്കില്ലെയെന്നും, അവൾ സംസാരിക്കാൻ പാടില്ലെന്നും, അവളെ ആശുപത്രിയിൽ വച്ച് കൊല്ലണമെന്നും സരയു പറയുന്നത് രൂപ കേൾക്കുകയാണ്.

രൂപയ്ക്കാകെ ടെൻഷനാവുകയാണ്. പിന്നീട് രൂപ സി ഐ യെ കാണാൻ പോവുകയാണ്. ശേഷം കഴിഞ്ഞ കുറച്ചു ദിവസമായി ഒരു കുഞ്ഞിനെ കാണാത്ത വാർത്ത പത്രങ്ങളിൽ കാണുന്നുണ്ടെന്നും, അതിനെ കുറിച്ചുള്ള ഒരു കാര്യം പറയാനാണ് ഞാൻ സാറിനെ കാണാൻ വന്നതെന്നും, എൻ്റെ സഹോദരൻ രാഹുലിൻ്റെ മകളായ സരയുവിൻ്റെ കുഞ്ഞ് ഈ കുഞ്ഞാണോ എന്ന് എനിക്ക് സംശയമുണ്ടെന്നും, ഞാൻ പറഞ്ഞത് അവരാരും അറിയരുതെന്നും, പക്ഷേ ,ആ കുഞ്ഞ് ആ അമ്മയുടെയും അച്ഛൻ്റെയും ആണെന്നാണ് എനിക്ക് തോന്നുന്നതെന്ന് പറയുകയാണ് രൂപ. പിന്നീട് സി ഐ രൂപയോട് നന്ദി പറഞ്ഞ് അവിടെ നിന്ന് പോവുകയാണ്.