Take a fresh look at your lifestyle.
  

കിരണിന്റെ വീട്ടിൽ മോഷ്ടിക്കാൻ കയറിയ മനുവിനെ കയ്യോടെ പിടികൂടി.!! സരയുവിന് ഇനി തിരിച്ചടികളുടെ കാലം | Mounaragam today episode

ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ മൗനരാഗത്തിൽ കഴിഞ്ഞ കുറച്ച് ആഴ്ചകളായി പ്രേക്ഷകരെ ആകാംക്ഷയിലാക്കി കല്യാണിക്ക് ശബ്ദം കിട്ടുന്നതുമായി ബന്ധപ്പെട്ട എപ്പിസോഡുകളായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ ഈ ആഴ്ച കല്യാണിയുടെ ഓപ്പറേഷൻ നടക്കാൻ പോവുകയാണ്. ഈ ആഴ്ച എപ്പിസോഡ് തുടങ്ങുമ്പോൾ സ്വാതി

വിക്രമിനെയും കുടുംബത്തെയും സ്വന്തം സുഹൃത്തായ സോണിയയ്ക്ക് വേണ്ടി ചതിച്ചതിൻ്റെ വിഷമത്തിൽ വിക്രമും പ്രകാശുമൊക്കെ നിൽക്കുന്നതായിരുന്നു. എങ്ങനെ രാജപ്പൻ്റെ കടം വീടുമെന്നറിയാതെ ആകെ ടെൻഷനടിച്ച് കല്യാണിയെ പ്രാകി കൊണ്ട് നിൽക്കുകയാണ് പ്രകാശൻ. അപ്പോഴാണ് മനോഹർ പണമൊന്നുമില്ലാത്തതിനാൽ, കിരണിൻ്റെ വീട്ടിൽ കല്യാണിയുടെ ഓപ്പറേഷന് വേണ്ടിയുള്ള

പണമുണ്ടാവുമെന്ന് കരുതി സുഹൃത്തിനെ കൂട്ടി കിരണിൻ്റെ വീട്ടിൽ കയറുകയും, ശബ്ദം കേട്ട് കിരണും കല്യാണിയും കള്ളനായ മനോഹറിനെ ചവിട്ടി ഓടിച്ചു. ആ കള്ളൻ ആരാണെന്ന് കിരണിനും കല്യാണിക്കും മനസിലായിരുന്നില്ല. എന്നാൽ രാഹുൽ സരയുവിന് വേണ്ടി കൊണ്ടുവന്ന കുഞ്ഞിൻ്റെ അച്ഛനും അമ്മയും വീട്ടിൽ നിന്നും പൊട്ടിക്കരയുകയാണ്. അവരുടെ വീടു കണ്ടെത്തി അവരുടെ വീട്ടിലെത്തി രൂപ

രണ്ടുപേരോടും, ഞാൻ പത്രത്തിൽ കണ്ട് വന്നതാണെന്നും, ഉടൻ തന്നെ നിങ്ങളുടെ അടുത്ത് കുഞ്ഞ് എത്തുമെന്നും പറയുകയാണ് രൂപ. അപ്പോഴാണ് രാഹുലിൻ്റെ വീട്ടിൽ പോലീസ് വരുന്നത്. ആകെ ഭയന്ന ഇവർ കുഞ്ഞിനെ കാണാത്തതിനാലാവുമെന്ന് കരുതി ഭയന്നിരിക്കുമ്പോൾ, കിരണിൻ്റെ വീട്ടിൽ കള്ളൻ കയറിയതറിഞ്ഞ് വീടുമാറി വന്നതായിരുന്നു. അതിനിടയിൽ കല്യാണിയുടെ ഓപ്പറേഷനുള്ള ഡെയ്റ്റ് കിട്ടുകയാണ്. ആ ദിവസം പയസ് ഡോക്ടർ വരുമെന്നും, അന്നേ ദിവസം എന്തായാലും കല്യാണി അഡ്മിറ്റാവണമെന്നും പറയുകയാണ് കിരൺ. Mounaragam today episode