
രാഹുലിനെതിരെ കടുംവെട്ട് തീരുമാനവുമായി സിഎസ്.!! വീട്ടിൽ ഒളിഞ്ഞിരിക്കുന്ന ചാരൻ രൂപയാണെന ന് സത്യം തിരിച്ചറിഞ്ഞ് രാഹുൽ | Mounaragam today episode
ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ മൗനരാഗത്തിൽ വ്യത്യസ്തമായ എപ്പിസോഡാണ് നടന്നത്. എപ്പിസോഡിൻ്റെ അവസാന ഭാഗത്തിൽ പള്ളിയിലെ ഉത്സവത്തിന് വന്നവരിൽ ഒരാൾ ചന്ദ്രസേനനെ കുത്താൻ പോവുകയും, ഉടൻ തന്നെ കിരൺ തടഞ്ഞ് ചന്ദ്രസേനനെ രക്ഷിക്കുന്നതുമായിരുന്നു. എല്ലാവരും പെട്ടെന്ന് ഞെട്ടിപ്പോവുകയായിരുന്നു. അപ്പോഴാണ് ചന്ദ്രസേനൻ
കിരണിനോട് ചോദിക്കുന്നത്. അതെനിക്ക് മനസിലായെന്നും, അച്ഛന് ഒന്നും സംഭവിക്കാൻ ഞങ്ങൾ സമ്മതിക്കില്ലെന്ന് കിരൺ പറയുകയാണ്. അച്ഛൻ ഇനി പുറത്തിറങ്ങരുതെന്നും, കിരണേട്ടൻ്റെ കൂടെ പോയാൽ മതിയെന്നും പറയുകയാണ് കല്യാണി. അപ്പോഴാണ് കല്യാണിക്ക് രൂപയുടെ ഫോൺ വരുന്നത്. മോളെ ഞാൻ കുരിശുപള്ളിയിലുണ്ടെന്ന് പറയുന്നത്. ഉടൻ തന്നെ കല്യാണി
പളളിയിലേക്ക് പോയി. പിന്നീട് രൂപയോട് അമ്മ എങ്ങനെയാണ് ഈ വിവരം അറിഞ്ഞതെന്ന് ചോദിക്കുകയാണ്. അപ്പോഴാണ് രൂപ രാഹുലിൻ്റെ വീട്ടിൽ റെക്കോർഡർ വച്ചതും, അത് ഫോണുമായി കണക്ട് ചെയ്ത വിവരവും അറിയിക്കുന്നത്. പിന്നീട് കല്യാണി നിങ്ങൾ രണ്ടു പേരും എത്രയും പെട്ടെന്ന് ഒന്നുചേരണമെന്നും, അച്ഛൻ വല്ലാതെ വിഷമത്തിലാണെന്നും പറയുകയാണ്.
ചന്ദ്രസേനനെ കൊ,ല്ലാ,ൻ വന്ന ഗുണ്ട വന്ന് നിങ്ങളുടെ വീട്ടിലൊരു ചാരനുണ്ടെന്ന് രാഹുലിനോട് പറയുന്നത്. എൻ്റെ വീട്ടിൽ അങ്ങനെയാരുമില്ലെന്നും, പിന്നെ എങ്ങനെയാണ് പുറത്ത് വിവരം അറിയുന്നതെന്നും ചോദിക്കുകയാണ് രാഹുൽ. രാഹുൽ ആകെ ടെൻഷനിലാവുകയാണ്. ആരാണ് വീട്ടിൽ നടന്ന കാര്യങ്ങൾ പുറത്ത് അറിയിച്ചത് തുടങ്ങി പലതും ആലോചിക്കുകയാണ് രാഹുൽ.