ഏഷ്യാനെറ്റ് സീരിയൽ പരമ്പരകളിൽ വളരെ രസകരമായി മുന്നോട്ടു പോവുകയാണ് മൗനരാഗം. മനോഹർ സുഹൃത്ത് സനലിനെ കൂട്ടിവരുന്നത്. രാഹുലിനോട് രണ്ടു പേരും പലതും പറയുകയാണ്. ഇവന് ഓരോ ഇരയും ഇട്ടു കൊടുക്കുന്നത് ഞാനാണെന്നും, ഇരയെ കിട്ടിക്കഴിഞ്ഞാൽ പിന്നീടുള്ള കാര്യങ്ങൾ ഇവൻ മനോഹരമായി ചെയ്തു കൊള്ളുമെന്ന് പറയുകയാണ് സനൽ.
ഇതൊക്കെ കേട്ട് രാഹുലിന് കലികയറുകയാണ്. സനലും മനോഹറും പുറത്തു പോയപ്പോൾ, രാഹുൽ ഭ്രാന്ത് പിടിച്ച പോലെ നടക്കുകയാണ്. ശാരിരും, സരയുവും കൂടി ഗൈനക്കോളജിസ്റ്റിനെ കാണാൻ പോയതായിരുന്നു. ഡോക്ടറിനെ കണ്ടപ്പോൾ സരയു എനിക്ക് പെട്ടെന്ന് ഒരു കുഞ്ഞിനെ വേണമെന്ന് പറയുകയായിരുന്നു. ഇത് കേട്ട് ഡോക്ടർ പെട്ടെന്ന് ഒരു കുഞ്ഞിനെ പ്രസവിക്കുന്നത് അത്ര നിസാരമായ കാര്യമല്ലെന്നും, നിങ്ങൾ രണ്ടു പേരും
വിചാരിക്കണമെന്നും പറയുകയാണ് ഡോക്ടർ.അങ്ങനെ ഡോക്ടറെ കണ്ട ശേഷം ശാരിയും സരയുവും വീട്ടിലേയ്ക്ക് മടങ്ങി വരികയാണ്. രാഹുൽ ആകെ ഭ്രാന്ത് പിടിച്ച് വീട്ടിൽ നിൽക്കുകയാണ്. ശാരിയും സരയുവും വന്നപ്പോൾ, എവിടെപ്പോയതാണെന്ന് രാഹുൽ ചോദിക്കുന്നു. ഞങ്ങൾ ഡോക്ടറെ കാണാൻ പോയതാണെന്നും, മോൾക്ക് ഒരു കുഞ്ഞന് വേണ്ടിയുള്ള ചികിത്സയ്ക്കായി എന്നു പറഞ്ഞപ്പോൾ, രാഹുൽ
ആകെ ഷോക്കായിപ്പോയി. തൻ്റെ മകൾക്കും കുഞ്ഞുണ്ടായ ശേഷം അവൻ രക്ഷപ്പെടും എന്നോർത്ത്, ഇപ്പോഴൊന്നും കുഞ്ഞ് വേണ്ടെന്ന് സരയുവിനോട് പറയുകയായിരുന്നു രാഹുൽ. ഇത് കേട്ട് ദേഷ്യം പിടിച്ച സരയു, എനിക്ക് ഒന്നും കേൾക്കേണ്ടെന്നും,ഒരു കുഞ്ഞിനെ പ്രസവിക്കണമെന്നും, വേണമെന്നും ദേഷ്യത്തിൽ സരയു അകത്തേക്ക് പോയി. അപ്പോൾ ശാരി രാഹുലിനോട് പറയുകയായിരുന്നു. നിങ്ങൾക്കെന്താണ് മനുഷ്യാ, നമ്മുടെ മോൾ ഒന്ന് പ്രസവിക്കട്ടെ. അവളെ ഇൻസൾട്ട് ചെയ്തവർ കാണട്ടെ അവൾ കുഞ്ഞിനെ എടുത്തു നടക്കുന്നത് എന്നു പറയുകയാണ് ശാരി.